
മോഹൻലാൽ കോടികൾ പ്രതിഫലം വാങ്ങുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് അത്രയും താരമൂല്യമുണ്ട് ! ലാലിൻറെ അഭിനയം കാണാനാണ് ജനം തിയറ്ററിൽ കയറുന്നത് ! തിരിച്ചുവരും ! സുരേഷ് കുമാർ പറയുന്നു !
മോഹൻലാൽ എന്ന നടൻ മലയാള സിനിമയുടെ തന്നെ അഭിമാനമാണ്. ഇന്ന് അദ്ദേഹം ഒരു ബ്രാൻഡ് ആണ്. ലോകമെങ്ങും ആരാധകരുള്ള താരമാണ്. എന്നാൽ അടുത്തിടെയായി അടുപ്പിച്ച് അദ്ദേഹം ചെയ്ത സിനിമകൾ വലിയ പരാജയങ്ങൾ ആയിരുന്നു. അതുകൊണ്ട് തന്നെ മോഹൻലാൽ എല്ലായിടത്തും ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. അടുത്തിടെ നടി അപർണ്ണ ബാലമുരളി നായികമാർക്കും പ്രതിഫലത്തിൽ തുല്യത വേണമെന്ന് ആവിശ്യപെട്ടിരുന്നു. ഇതിനെതിരെ നിർമ്മാതാവുകൂടിയാണ് സുരേഷ് കുമാർ രംഗത്ത് വന്നിരുന്നു.
ഇപ്പോൾ നമുക്ക് വേണമെങ്കിൽ മോഹൻലാലിന് എത്ര കോടികൾ വേണമെങ്കിലും കൊടുക്കാം കാരണം ലാൽ അഭിനയിക്കുന്നത് കാണാനാണ് ജനം തിയറ്ററിൽ കയറുന്നത്. എന്നാൽ അതേ പ്രതിഫലം എന്റെ മകൾ കീർത്തിക്കും കൊടുക്കണമെന്ന് പറഞ്ഞാൽ നടക്കുമോ. ഇത്രയും സിനിമകൾ നിർമ്മിച്ച ഒരാളായ ഈ ഞാൻ പോലും അതിനോട് യോജിക്കില്ല. അപർണ ബാലമുരളി അവരുടെ സ്വന്തം മികവുകൊണ്ട് സിനിമകൾ വിജയിപ്പിക്കട്ടെ. അപ്പോൾ അവർക്കും മോഹൻലാലിന്റെ അതേ പ്രതിഫലം ഞങ്ങൾ നൽകാം. എനിക്ക് വലിയ ഇഷ്ടമുള്ള കുട്ടിയാണ് അപർണ. സിനിമയുടെ സാമ്പത്തിക വശത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാകാം ആ കുട്ടി ഇങ്ങനെയൊക്കെ പറയുന്നത്. ഇന്ന് ഈ നിമിഷംവരെയും മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് മോഹൻലാലാണ്.

എന്ന് കരുതി ഇപ്പോൾ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും വാങ്ങുന്ന അതെ പ്രതിഫലം മോഹൻലാലിന് ആരും നൽകില്ല. എന്തിന് വിജയ് വാങ്ങുന്ന പ്രതിഫലം പോലും മോഹൻലാലിന് നൽകില്ല. കേരളം ചെറിയൊരു വിപണിയാണ്. ഇവിടെ പടം ഹിറ്റ് ആയാൽ പരമാവധി 50-75 കോടി രൂപയുടെ ബിസിനസ് മാത്രമെ നടക്കൂ. ഹിന്ദിയിൽ ഷാരൂഖാൻ വാങ്ങുന്ന 200 കോടി അല്ല നടി ഐശ്വര്യ റായിക്ക് അവിടെ നൽകുന്നില്ല എന്നും സുരേഷ് കുമാർ പറയുന്നു. മോഹൻലാൽ ചെയ്യുന്ന നന്മകൾ ആരും കാണുന്നില്ല. അദ്ദേഹം കൂടുതൽ പ്രതിഫലം വാങ്ങുന്നുണ്ടെകിൽ അതുകൊണ്ട് തന്നെ ഒരുപാട് കാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം ചെയ്യുന്നുണ്ട്. അത് പക്ഷെ പറഞ്ഞ് നടക്കുന്നില്ല എന്ന് മാത്രം. ഒരു നല്ല സിനിമ ഇറങ്ങിയാൽ തീരാവുന്ന പ്രശ്നം മാത്രമേ ഇപ്പോൾ അദ്ദേത്തിനുള്ളു എന്നും സുരേഷ് കുമാർ പറയുന്നു.
ഇന്ത്യയിലെതന്നെ ഏറ്റവും വലിയ താരമായിട്ടാണ് ലാലിനെ എനിക്ക് തോന്നിയിട്ടുള്ളത്. ഹിന്ദിയിലൊക്കെ എത്ര താരങ്ങളുണ്ട്. എന്നാൽ അവർക്കൊന്നും ഇത്രയധികം വ്യത്യസ്‍തമായ വേഷങ്ങൾ ചെയ്യാൻ സാധിച്ചിട്ടില്ല. സാധിക്കുമെന്ന് തോന്നുന്നുമില്ല. അവർക്ക് ചെയ്യാൻ പറ്റാത്ത പല കഥാപാത്രങ്ങളും ലാൽ ചെയ്തിട്ടുണ്ട്. കോമഡി ആണെങ്കിൽ കോമഡി, ആക്ഷൻ ആണെങ്കിൽ ആക്ഷൻ, ക്യാരക്ടർ റോൾ എങ്കിൽ അത്. അങ്ങനെ ഇന്ത്യയിലെ നമ്പർ വൺ താരമാണ് ലാൽ. അഭിനയത്തോട് അടങ്ങാത്ത ആവേശമാണ് അദ്ദേഹത്തിന്. തിരിച്ചുവരും എന്നും സുരേഷ് കുമാർ പറയുന്നു.
Leave a Reply