
84-ാം വയസില്‍ നരകയാതന അനുഭവിക്കുന്ന ആ അമ്മയ്ക്ക് കൈത്താങ്ങായി അദ്ദേഹമെത്തി’ ! പറയാൻ വാക്കുകളില്ല ! സുരേഷ് ഗോപിക്ക് കയ്യടിച്ച് ആരാധകർ !
സുരേഷ് ഗോപി ഒരു നടൻ എന്നതിലപ്പുറം ഒരുപാട് നന്മകളുള്ള ഒരു മനുഷ്യൻ കൂടിയാണ്. അദ്ദേഹത്തിന്റെ സൽപ്രവർത്തികൾ ഒരുപാട് നമ്മൾ എല്ലാവരും അറിഞ്ഞിട്ടുണ്ട്. തന്റെ കണ്മുന്നിൽ കാണുന്ന ഓരോ വിഷമങ്ങൾക്കും അദ്ദേഹം തന്നെക്കൊണ്ട് ആവുന്ന വിധത്തിൽ സഹായങ്ങൾ ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സുരേഷ് ഗോപി ആരോരുമില്ലാത്ത ഒരു പാവം അമ്മക്ക് കൈത്താങ്ങായ വാർത്തയാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. ആ സംഭവം ഇങ്ങനെ ഒരു കാലത്ത് വളരെ പ്രൊഡിയോട് ജീവിച്ചിരുന്ന രാധാറാണി.
അവർ ആകാശവാണിയിലെ ഉന്നത ഉദ്യോഗസ്ഥയും ആയിരുന്നു. ഇന്ന് അവരുടെ 84 മത് വയസിൽ അവർക്ക് ആരോരുമില്ലാത്ത ഒരു അവസ്ഥയിലാണ്. ഇപ്പോള്‍ തിരുവനന്തപുരത്തെ ശരണാലയത്തിലാണ് അന്തിയുറങ്ങുന്നത്. ആരും ആശ്രയമില്ലാതെ മാനസികമായും ശാരീരകമായും തകര്‍ന്ന അവസ്ഥയിലാണ് അവര്‍. മാത്രമല്ല ഇപ്പോള്‍ അര്‍ബുദത്തിന്റെ അവശതകളുമുണ്ട്. രാധാറാണി എന്ന സ്ത്രീ ഒരുപാട് ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇഎംഎസിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവും അസോസിയേഷന് ഓഫ് റേഡിയോ ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനീയറിങ് എംപ്ലോയീസ് സെക്രട്ടറിയുമായിരുന്നു അഞ്ചുതെങ്ങ് സ്വദേശിയായ രാധാറാണി. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യത്തിന് പുറമെ അര്‍ബുദവും അലട്ടുന്നുണ്ട്. രാധാമണിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മ,രി,ച്ചു. ഏക മകൾ അവിവാഹിതയും ഒപ്പം രോഗിയുമാണ്.
എന്നാൽ അവർ ആകാശവാണിയിലെ ഉയർന്ന ഉദ്യോഗസ്ഥ ആയിരുന്നിട്ടും രാധാമണിയുടെ സർവീസ് ആനുകൂല്യങ്ങൾ തടഞ്ഞു വെച്ചിരിക്കുകയാണ്. തനിക്ക് അർഹമായ ഈ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആരോരുമില്ലാത്ത തനിക്കായി സുരേഷ് ഗോപി എംപി ഇടപെടുമെന്ന പ്രതീക്ഷ രാധാറാണി പ്രകടിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ എന്ത് സഹായവും ചെയ്യാന്‍ താന്‍ തയ്യാറാണെ സുരേഷ് ഗോപി ആ നിമിഷം തന്നെ അറിയിക്കുകയായിരുന്നു. ശേഷം അദ്ദേഹത്തിന്റെ ഇടപെടൽ തുടങ്ങി, പിന്നാലെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി എല്‍ മുരുകന് വിഷയത്തില്‍ പ്രസാര്‍ഭാരതി സിഇഒയുടെ വിശദീകരണം തേടി.

താനൊരു രോഗിയാണെന്നുംഇപ്പോഴത്തെ ജീവിതം വളരെ ദയനീയാവസ്ഥയിലാണെന്നും ആയതിനാല്‍ തനിക്ക് അവകാശപ്പെട്ട സര്‍വീസ് ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും കാണിച്ച് രാധാ റാണി മന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. ഇതില്‍ സ്വീകരിച്ച നടപടികളെ കുറിച്ചാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. രാധാറാണിയെ പിരിച്ചുവിട്ട ഉത്തരവ് പിന്‍വലിച്ച് പെന്ഷന് ലഭിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് റേഡിയോ ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനീയറിങ് എംപ്ലോയീസും കേന്ദ്ര മന്ത്രിയ്ക്ക് നിവേദനം നല്കി. ഇനി വൈകാതെ ആ സഹായങ്ങൾ രാധാമണിയുടെ കൈകളിൽ എത്തും.
ആരുമില്ല എന്ന തോന്നൽ വരുന്നവർക്കും, ഇനി എന്ത് ചെയ്യും എന്ന ചിന്തയിൽ നിൽക്കുന്ന ഓരോ മലയാളിയുടെയും മനസ്സിൽ തെളിയുന്ന ഒരു മുഖമാണ് ഇപ്പോൾ സുരേഷ് ഗോപിയുടേത്, അവിടെ സഹായം അഭ്യർഥിച്ചാൽ അത് സാധിക്കും എന്നൊരു വിശ്വാസമാണ് മാനസിക മായി ബുദ്ധിമുട്ട് നേരിടുന്ന രാധാമണി അമ്മയെക്കൊണ്ട് വരെ ചിന്തിപ്പിച്ചത്. അദ്ദേഹത്തിന് ഈ പ്രവർത്തിക്ക് കയ്യടിക്കുകയാണ് ഇപ്പോൾ ആരാധകർ.
Leave a Reply