സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടായിരുന്നു ! പക്ഷെ ആ ഒരു കാരണം കൊണ്ടാണ് അത് നടക്കാതെ പോയത് ! സുറുമി ആ രഹസ്യം പറയുന്നു !
മലയാള സിനിമയുടെ സുൽത്താനാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ നമുക്ക് ഏറെ പ്രിയങ്കരരാണ് മമ്മൂട്ടിയുടെ കടുംബവും, അതിൽ നടന്റെ മകൻ ഇന്ന് ബോളിവുഡിലും വളരെ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു. മകൾ സുറുമി വെള്ളിത്തിരയുടെ യാതൊരു മേഖലയിലേക്കും എത്തിയില്ല. അച്ഛനും സഹോദരനും അഭിനയരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായപ്പോൾ വ്യത്യസ്തമായ മേഖലയാണ് സുറുമി തിരഞ്ഞെടുത്തത്. ചിത്രരചനയിലേക്കാണ്.
എലാവരും സുറുമിയോട് ചോദിക്കുന്ന ചോദ്യമാണ് എന്തുകൊണ്ട് അഭിനയ മേഖല തിരഞ്ഞെടുത്തില്ല എന്നത്, എന്നാൽ ഇപ്പോൾ താര പുത്രി പറയുന്നു തനിക്ക് ആദ്യമൊക്കെ താല്പര്യമുണ്ടയിരുന്നു, പക്ഷെ ഭയമാണ്, അഭിനയം, സിനിമ ഇതൊക്കെ ഒരുപാട് ഇഷ്ടമാണെങ്കിലും തനിക്ക് ക്യാമറയ്ക്ക് മുന്നിൽ നിന്ന് വാപ്പച്ചിയെ പോലെയോ സഹോദരനെ പോലെയോ അഭിനയിക്കാൻ കഴിയില്ല എന്ന് സുറുമി പറയുന്നു. യെല്ലാവരുടെയും മുന്നിൽ വെച്ച് ക്യാമറയുടെ മുന്നിൽ ഇന്ന് ഒരു വാക്കുപോലും എനിക്ക് പറയാൻ പറ്റില്ല, ഭയമാണെന്നും പക്ഷെ എന്നിരുന്നാലും തനിക്ക് ആ മേഖല ഇഷമായിരുന്നു സുറുമി വ്യക്തമാക്കുന്നു. .
കൂടാതെ എന്ത് വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ദ്ര്യം കുടുബം എനിക്ക് തന്നിരുന്നു, ചെറുപ്പം മുതലേ വരയ്ക്കാൻ ഇഷ്ടമാണ്. വരയ്ക്കുകയും ചെയ്യും. എന്തെങ്കിലും ആകണമെന്നോ ചെയ്യണമെന്നോ ആരും തന്നെ നിര്‍ബന്ധിച്ചിട്ടില്ല. അച്ഛന്റെയും സഹോദരന്റെയും മാത്രമല്ല, ഭർത്താവിന്റെ മേൽവിലാസവും സുറുമിക്കുന്നുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹാർട്ട് സർജൻ മുഹമ്മദ് റൈഹാൻ ഷാഹിദിന്റെ ഭാര്യയാണ് സുറുമി. ക്യാമറയ്ക്ക് മുന്നിലോ അഭിമുഖങ്ങളിലോ പതിവായി എത്തുകയോ സമൂഹ മാധ്യമങ്ങളിൽ സജീവമോ അല്ല സുറുമി. പക്ഷെ, ചിത്ര രചനയ്‌ക്കൊപ്പം നല്ല രീതിയിൽ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും സുറുമിക്കുണ്ട്. സിനിമാതാരങ്ങൾ പോലും മൈക്ക് ഭയാകുമ്പോൾ സുറുമി വളരെ ആത്മവിശ്വാസത്തോടെയാണ് എപ്പോഴും മാധ്യമങ്ങളോട് സംസാരിക്കാറുള്ളത്.
എന്നാൽ അതുപോലെ സിനിമയുടെ പിന്നിൽ പ്രവർത്തിക്കാമോ എന്ന ചോദ്യം ഉയർന്നപ്പോൾ സുറുമിയുടെ മറുപടി, ഫോട്ടോഗ്രാഫി തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ മികച്ച രീതിയില്‍ ഫോട്ടോ എടുക്കാന്‍ തനിക്ക് സാധിക്കുമോ എന്ന് അറിയില്ലെന്നുമായിരുന്നു സുറുമിയുടെ മറുപടി. എന്നാൽ ചിത്രരചനയോടുള്ള അഭിനിവേശം കൊണ്ടാണ് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദ, ബിരുദാനന്തരപഠനങ്ങള്‍ നടത്തിയത്. ചെന്നൈ സ്റ്റെല്ലാ മേരീസില്‍നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ സുറുമി ലണ്ടന്‍ ചെല്‍സി കോളേജ് ഓഫ് ആര്‍ട്‌സില്‍നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്.
എന്നാൽ ഒരു സമയത്ത് ആരാധകരെ ഞെട്ടിച്ചുകൊണ്ട് താര പുത്രി തന്റെ ചിത്രങ്ങള്‍ വില്പനക്ക് വെച്ചിരുന്നു. എന്നാൽ ഇത് മമ്മൂട്ടി, സുറുമി, ഭര്‍ത്താവ് ഡോ. റെയ്ഹാന്‍ സയ്യദ് എന്നിവര്‍ ട്രസ്റ്റിമാരായുള്ള ‘വാസ്’ എന്ന സന്നദ്ധസംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ആയിരുന്നു. ഭർത്താവ് ഡോ. റെയ്ഹാന്‍ നല്‍കുന്ന പിന്തുണ കൂടുതല്‍വരയ്ക്കാന്‍ പ്രചോദനംനല്‍കുന്നു എന്നും സുറുമി പറഞ്ഞിരുന്നു. അതുപോലെ ഡാഡിയും മമ്മയും സഹോദരന്‍ ദുല്‍ഖര്‍ സല്‍മാനും നല്ലപിന്തുണയാണു നല്‍കുന്നത് എന്നും താരപുത്രി പറയുന്നു.
Leave a Reply