ആദ്യമൊക്കെ സുരേഷ് ഗോപി എന്ന് കേട്ടാൽ ഒരു ബഹുമാനം ആയിരുന്നു ! ഇപ്പോൾ ആ പേര് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത് ! പരിഹസിച്ച് സ്വരാജ് !

മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ആണ് സുരേഷ് ഗോപി, ഇന്ന് അദ്ദേഹം ഒരു പൊതുപ്രവർത്തകൻ കൂടിയാണ്. ഭാരതീയ ജനതാ പാർട്ടിയുടെ സജീവ പ്രവർത്തകൻ കൂടിയാണ്, എന്നാൽ ആ പേരിൽ തന്നെ അദ്ദേഹം ഏറെ വിമർശനങ്ങളും നേരിടാറുണ്ട്. ഇപ്പോഴിതാ ഇതിന് മുമ്പ് സി പി എം നേതാവ് എം സ്വരാജ് സുരേഷ് ഗോപിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ആലപ്പുഴയില്‍ ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു എം സ്വരാജ്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ എത്ര മികച്ച നടനെയും കോമാളിയാക്കാന്‍ ആര്‍ എസ് എസിന് കഴിയും എന്നും അതിന്റെ തെളിവാണ് സുരേഷ് ഗോപി എന്നും എം സ്വരാജ് പറഞ്ഞു. പണ്ടൊക്കെ സുരേഷ് ഗോപിയെ കുറിച്ച് പറയുമ്പോള്‍ ആളുകള്‍ക്ക് ബഹുമാനമായിരന്നു എന്നും എന്നാല്‍ ഇന്ന് സുരേഷ് ഗോപിയുടെ പേര് പറയുമ്പോള്‍ തന്നെ ചിരി വരും എന്നുമായിരുന്നു സ്വരാജിന്റെ പരിഹാസം. ആദ്യമൊക്കെ അദ്ദേഹത്തിന്റെ പേര് പറഞ്ഞാല്‍ ഒരു മികച്ച നടനോടുള്ള ബഹുമാനമാണ് ആളുകളുടെ മുഖത്തുണ്ടാവുക എന്നും എന്നാലിന്ന് പേര് കേട്ടാല്‍ തന്നെ ആളുകള്‍ ചിരിക്കാന്‍ തുടങ്ങും എന്നുമാണ് സ്വരാജ് തന്റെ പ്രസംഗത്തിനിടെ പറഞ്ഞത്. അഞ്ച് കൊല്ലം മുമ്പ് തൃശൂര്‍ എടുക്കുമെന്ന് അയാള്‍ (സുരേഷ് ഗോപി) പറഞ്ഞിരുന്നു. ഇപ്പോള്‍ പറയുന്നത് തൃശൂര്‍ മാത്രമല്ല കണ്ണൂരും എടുക്കും എന്നാണ്.

കൂടാതെ സത്യം പറഞ്ഞാൽ ഇത്തരം കാര്യങ്ങള്‍ക്കൊന്നും മറുപടി പറയേണ്ട ആവശ്യമൊന്നും തങ്ങള്‍ക്കില്ല എന്നും സ്വരാജ് എടുത്തുപറയുന്നു. കാരണം ആര്‍ എസ് എസ് ഒരു കാര്യം പറഞ്ഞാല്‍ അതിന്റെ പരിണിത ഫലം എന്താണ് എന്നും എന്നാല്‍ തങ്ങളാണ് പറയുന്നതെങ്കില്‍ അതിന്റെ ഫലം എന്തായിരിക്കും എന്നും എല്ലാവര്‍ക്കും വ്യക്തമായി അറിയാമല്ലോ എന്നും സ്വരാജ് ചോദിച്ചു. ഇതിന് മുമ്പും കേരളത്തില്‍ അധികാരം പിടിക്കും എന്ന് ബി ജെ പി പറഞ്ഞിരുന്നു.

പക്ഷെ  ബി ജെ പിക്ക് ആകെയുണ്ടായിരുന്ന ആ ഒരു  സീറ്റ് കൂടി സി പി എം പൂട്ടിച്ചു. കേരളത്തില്‍ ബി ജെ പിക്ക് 35സീറ്റ് കിട്ടുമെന്നും ഇവിടെ ഭരണം പിടിക്കും എന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞ മറുപടി ഒാര്‍മയില്ലേ. ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു അത് പൂട്ടിച്ചില്ലേ എന്നും സ്വരാജ് ചോദിച്ചു. കേരളത്തില്‍ ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയം വളരില്ല. ആര്‍ എസ് എസുകാര്‍ക്ക് കേരളത്തില്‍ ചുവടുറപ്പിക്കാന്‍ പോലും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *