
“എന്റെ നിലവിളി കേട്ട് അവിടെ ഉണ്ടായിരുന്ന എല്ലാവരും ഓടിയെത്തി” !! മാളിൽ സംഭവിച്ചതിനെ കുറിച്ച് സീരിയൽ നടി സ്വാതി തുറന്ന് പറയുന്നു !!
കുടുംബ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് സ്വാതി നിത്യാനന്ദ്, ഭ്രമണം എന്ന ജനപ്രിയ സീരിയൽ സ്വാതിയെ പ്രേക്ഷകരുടെ ഇഷ്ട നായികയാക്കി മാറ്റുകയായിരുന്നു, ഭ്രമണത്തിലെ ഹരിത എന്നാ കഥാപാത്രമാണ് സ്വാതി ചെയ്തിരുന്നത്, ഇപ്പോഴും ആ കഥാപാത്രത്തിന്റെ പേരിലാണ് സ്വാതിയെ കൂടുതൽ പേരും അറിയുന്നത്, ആദ്യമൊക്കെ വില്ലത്തി വേഷമാണ് താരം സീരിയലിൽ ചെയ്തിരുന്നത്, സ്വാതിയുടെ അഭിനയ മികവുകൊണ്ട് ആ സമയത്ത് പ്രേക്ഷകർ സ്വാതിയെ വെറുത്തിരുന്നു…
കഥയുടെ അവസാനം താരം വില്ലത്തി വേഷത്തിൽ നിന്നും നായിക വേഷത്തിലേക്ക് വരികയായിരുന്നു, വിജയം കൈവരിച്ചാണ് ഭ്രമണം എന്ന പരമ്പര അവസാനിച്ചത്, ആ സീരിയലിനു ശേഷം താരം വിവാഹിതയാകുകയായിരുന്നു, അതെ സീരിയലിന്റെ ക്യാമറ മാൻ പ്രതീഷ് നെന്മാറയാണ് താരത്തിന്റെ ഭർത്താവ്, ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു..
വീട്ടുകാരുടെ സമ്മതമില്ലാഞ്ഞതുകൊണ്ട് അവർ ഒരു ക്ഷേത്രത്തിൽ വെച്ച് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹിതരായത്. ആ സമയത്ത് താരം നിരവധി സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു, പിന്നീട് ഇവരുടെ ബന്ധത്തെ വീട്ടുകാർ അംഗീകരിക്കുകയും ചെയ്തിരുന്നു, അതിനു ശേഷമാണ് താരം മഴവിൽ മനോരമയിലെ പുതിയ സീരിയൽ നാമം ജപിക്കുന്ന വീട് എന്ന സീരിയലിലൂടെ വീണ്ടും അഭിനയത്തിൽ സജീവമായത്…

മലയാളികളുടെ ഇഷ്ട പരമ്പരകളില്‍ ഒന്നാണ് നാമം ജപിക്കുന്ന വീട്. പരമ്പര ദിവസങ്ങളിൾ സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോവുകയാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം ആരതി എന്ന കഥാപത്രമാണ് സ്വാതി സീരിയലിൽ അവതരിപ്പിക്കുന്നത്, വരും ദിവസങ്ങളിൽ വലിയൊരു ദുരന്തം സംഭവിക്കാൻ പോകുകയാണെന്നുള്ള മുന്നറിയിപ്പുകൾ മനോരമ ചാനലിന്റെ ഭാഗത്തുനിന്നും കൂടത്തെ സ്വാതിയും ഒരു കുറിപ്പ് സമൂഹ മാധ്യങ്ങളിൽ പങ്കുവെച്ചിരുന്നു…
ഒരു അഭിനേത്രി എന്ന നിലയില്‍ ഏറെ ചലഞ്ചിങ്ങായ ഒരു ഷെഡ്യൂളാണ് കഴിഞ്ഞത്. ഏറെ മുന്നൊരുക്കത്തോടെ നടന്ന ഷെഡ്യൂളാണ്. പ്രോസ്തറ്റിക് മേക്കപ്പ് ഉപയോഗിക്കുന്നത് മലയാള സീരിയലില്‍ ആദ്യമായിട്ടാണെന്ന് തോന്നുന്നു. മേക്കപ്പ് വളരെ ശ്രമകരമായിരുന്നുവെന്ന് സ്വാതി പറയുന്നു. ”മേക്കപ്പിന് മൂന്ന് മണിക്കൂറോളം എടുക്കും. മേക്കപ്പ് മാറ്റാന്‍ ഏകദേശം ഒരു മണിക്കൂറോളം എടുക്കും.
മേക്കപ്പ് ചെയ്താല്‍ മൂന്ന് മണിക്കൂറോളം കഴിയുമ്പൊൾ അത് ഇളകി തുടങ്ങും. പിന്നെ അത് ശരിയാക്കുന്നത് നല്ല പ്രയാസമാണ്. സീരിയലിൽ ആരതി അഭിമുഖീകരിക്കുന്ന ദുരന്തത്തിന് ശേഷം ആ ക്യാരക്ടറിന്റെ മൂന്ന് സ്റ്റേജുകള്‍ കാണിക്കുന്നുണ്ട്. അതിനായി മുഖത്തിന്റെ മോള്‍ഡെടുക്കുകയും ചെയ്തിരുന്നു. ഒരു ദിവസം തന്നെ ആരതിയുടെ രണ്ട് സ്റ്റേജുകള്‍ പെര്‍ഫോം ചെയ്യേണ്ടി വന്നിട്ടുണ്ട്. ശരിക്കും ചലഞ്ചിംഗായിരുന്നു. സീരിയലിന്റെ അണിയറ പ്രവർത്തകർ വളരെ സപ്പോര്‍ട്ടീവായിരുന്നു എന്നും സ്വാതി പറയുന്നു
കഥയിലെ ആ രംഗം സെന്‍ട്രല്‍ മാളില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. പെര്‍ഫോം ചെയ്തപ്പോഴുള്ള എന്റെ നിലവിളി കേട്ട് മാളിലുള്ള ആളുകളൊക്കെ ഷൂട്ടാണെന്ന് അറിയാതെ ഓടിക്കൂടി. ഞാൻ ഇനി ഇതിൽ കൂടുതല്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് കാഴ്ചയിലെ കൗതുകം നഷ്ടമാവും. ഒന്നേ പറയാനുള്ളു വരുന്ന എപ്പിസോഡുകള്‍ മുടങ്ങാതെ കാണുക അഭിപ്രായം അറിയിക്കുക”. എന്നും സ്വാതി പറയുന്നു.
Leave a Reply