എന്റെ അത്തരം സീനുകൾ വന്നുതുടങ്ങിയതോടെ മകൻ അത് കാണില്ലായിരുന്നു ! അവനത് ഇഷ്ടമല്ലായിരുന്നു ! നടി ടെസ്സ ജോസഫ് പറയുന്നു !

നമ്മൾ ഒരു അഭിനേതാവിനെ ഓർത്തിരിക്കാൻ അവർ ഒരുപാട് സിനിമകളൊന്നും ചെയ്യണമെന്നില്ല, അതിപ്പോൾ മികച്ചതാണെങ്കിൽ ഒരെണ്ണം തന്നെ ധാരാളമാണ്. അത്തരത്തിൽ മലയാളികൾ ഓർത്തിരിക്കുന്ന നായികയാണ് ടെസ്സ. പട്ടാളം എന്ന മമ്മൂട്ടിയുടെ ചിത്രത്തിൽ നായികയായി എത്തിയ ടെസ്സ നീണ്ട നാളത്തെ ഒരിടവേളകക്ക് ശേഷം ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ്.

മഴവിൽ മനോരമയിൽ ഇപ്പോൾ ഹിറ്റായി പോയ്‌കൊണ്ടിരിക്കുന്ന സീരിയൽ എന്റെ കുട്ടികളുടെ അച്ഛൻ എന്ന ജനപ്രിയ പരമ്പരയിൽ അനുപമ എന്ന കഥാപാത്രം ചെയ്യുന്നത് ടെസ്സയാണ്. തുടക്കം മുതൽ മികച്ച വിജയം കരസ്ഥമാക്കിയ പരമ്പരയിൽ അനുപമയായി മികച്ച പ്രകടനമാണ് ടെസ്സ കാഴ്ചവെക്കുന്നത്. ഇപ്പോൾ നടി പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ടെസ്സ അതുകൊണ്ടാണ് അഭിനയത്തിൽ നിന്നും ഇടവേള എടുത്തത്.  ഭര്‍ത്താവ് അനില്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റാണ്. രാഹുല്‍, റോഷന്‍ എന്നിങ്ങനെ രണ്ട് മക്കളാണ്. സീരിയലിലെ അനുപമയെ പോലെ തന്നെ, തന്റെ കുടുംബത്തിൽ കൃത്യ സമയത്തുള്ള ആഹാരം മുതൽ എല്ലാ കാര്യങ്ങളും ടെസ്സയുടെ കൈകളിൽ ഭദ്രമാണ്. സീരിയലിലേക്ക് ഒരു ഓഫർ വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു സിനിമ പോലെയല്ല ഇതൊരു ദീർഘ പ്രോസസ്സാണ്. നമ്മൾ ഏറ്റെടുത്താൽ പിന്നെ പാതിവഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ല എന്ന്.

അപ്പോൾ തനറെ ഭർത്താവ് പൂർണ പിന്തുണ നൽകി ധൈര്യമായി ഏറ്റെടുത്തോളാൻ പറയുകയായിരുന്നു, കൂടാതെ തന്റെ ചെക്കന്മാരും സപ്പോർട്ട് ചെയ്തു, അമ്മ സമാധാനത്തോടെ പൊയ്ക്കോ, ഇവിടെഉതെ കാര്യം ഞങ്ങൾ മാനേജ് ചെയ്‌തോളാം എന്നാണ് മക്കൾ പറഞ്ഞത്. പണ്ട് മുതലേ എന്റെ സിനിമകളൊക്കെ അവര്‍ കാണാറുണ്ട്. അമ്മ മികച്ച നടിയാണെന്നാണ് അവരുടെ അഭിപ്രായം. ഭര്‍ത്താവ് അനില്‍ ഡല്‍ഹിയില്‍ ജനിച്ച് വളര്‍ന്ന ആളാണ്.

അതുകൊണ്ടുതന്നെ മലയാളം അത്ര പിടിയില്ല. ഞാന്‍ സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ സ്ഥിരമായി കൃത്യസമയത്ത് അവരെല്ലാവരും  അത് കാണും. മൂത്തമോനും ആരാധകനാണ്. ഇളയ ആള്‍ക്ക് എന്നെ ആരെങ്കിലും വഴക്ക് പറയുന്നതും ഞാന്‍ കരയുന്നതും കാണുന്നത് ഭയങ്കര വിഷമമാണ്. ആദ്യത്തെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ സീരിയലിലെ നായകന്‍ കിരണ്‍ വഴക്ക് പറയുകയും ഞാന്‍ കരയുകയും ചെയ്യുന്ന സീനുകള്‍ വന്ന് തുടങ്ങി. അവൻ അതിനു ശേഷം പിന്നെ എന്റെ സീരിയൽ കാണാതെയായി, വലിയ വിഷമമാണ് അവന്.

എന്റെ നായകമായി അഭിനയിക്കുന്ന കിരണിനോട് ഞാൻ പറഞ്ഞിരുന്നു എന്റെ മകന് ഇങ്ങനെ എന്നെ വിഷമിപികുന്ന രംഗമൊന്നും ഇഷ്ടമല്ല, കിരണിനെ കണ്ടാൽ അവൻ നല്ല അ ടിയും ഇ ടിയും ഒക്കെ തരുമെന്ന്. തനിക്ക് അവതാരകയാകാൻ ആയിരുന്നു പണ്ടുമുതലേ ഇഷ്ടം. അങ്ങനെ ഒരു ഷോ കണ്ടിട്ടാണ് ലാൽജോസ് സാർ പട്ടാളത്തിലേക്ക് വിളിക്കുന്നത്. പക്ഷേ പതിനെട്ട് വര്‍ഷത്തിനപ്പുറവും ആളുകള്‍ എന്നെ തിരിച്ചറിയുന്നത് പട്ടാളത്തിലെ നായിക എന്ന നിലയ്ക്കാണ്. അത്ഒരുപാട്  സന്തോഷമുള്ള കാര്യമാണെന്നും ടെസ്സ പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *