തന്റെ രക്ഷകനും രക്ഷാകർത്താവുമായി ശ്രീവിദ്യ കണ്ടത് ഗണേഷിനെയാണ് ! അവരുടെ ജീവിതത്തിൽ ഒരുപാട് പുരുഷന്മാരെ വന്നുപോയിട്ടുണ്ട് ! പക്ഷെ തെറ്റായ ഒരു തീരുമാനം അത് ഇതായിരുന്നു ! ശ്രീകുമാരൻ തമ്പി പറയുന്നു !

ഒരു സമയത്ത് ഇന്ത്യൻ സിനിമയിലെ തന്നെ മുൻ നിര നായികയായിരുന്നു ശ്രീവിദ്യ. മലയാള സിനിമക്കും മലയാളികൾക്കും അവർ ഏറെ പ്രിയങ്കരിയാണ്. പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ. കലാരംഗത്ത് ഒരുപാട് ഉയർച്ചകൾ ഉണ്ടായിരുന്നു എങ്കിലും വ്യക്തി ജീവിതത്തിൽ അവർ വലിയ പരാജയമായിരുന്നു. ഇപ്പോഴിതാ നടിയെ കുറിച്ച് ശ്രീകുമാരൻ തമ്പി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, വ്യക്തി ജീവിതത്തിൽ ഏറെ വെല്ലുവിളികൾ നേരിട്ട ആളാണ്,ശ്രീവിദ്യ.    അവരുടെ ജീവിതത്തില്‍ നിരവധി പുരുഷന്മാര്‍ വന്നു പോയിട്ടുണ്ട്.  ഭരതനെ പ്രണയിക്കുന്ന കാലത്താണ് ശ്രീവിദ്യയെ ഞെട്ടിച്ച്‌ കൊണ്ട് ഭരതന്‍ നടി  കെപിഎസി ലളിതയെ വിവാഹം കഴിച്ചത്. ഏറ്റവും ഒടുവില്‍ തന്റെ രക്ഷകനും രക്ഷകര്‍ത്താവുമായി ശ്രീവിദ്യ  തിരഞ്ഞെടുത്തത് കെ ബി ഗണേഷ് കുമാറിനെയായിരുന്നു. ശ്രീവിദ്യയ്ക്ക് ഉണ്ടയിരുന്ന എല്ലാ സ്വത്തുവകകളും കൈകാര്യം ചെയ്യാനുള്ള അവകാശം ഗണേഷ് കുമാറിന് നല്കി.

അതിനു ശേഷമാണ് അവർ ചെന്നൈയിൽ നിന്നും തിരുവന്തപുരത്തേക്ക് താമസം മാറിയത്. ശേഷം ഇവിടെ  സ്വന്തമായി സ്ഥലം വാങ്ങിയതും അവിടെ വീട് വെച്ചതും എല്ലാം ഗണേഷിന്റെ മേൽനോട്ടത്തിൽ ആയിരുന്നു. തന്റെ നിലവിലുള്ള എല്ലാ സ്വത്തുക്കളും കൈകാര്യം ചെയ്യാനും അനുഭവിക്കാനും ഗണേഷിന് പവര്‍ ഓഫ് അറ്റോര്‍ണിയും ശ്രീവിദ്യ നൽകി. ശേഷം അഭിനയ രംഗത്ത് സജീവമായിരുന്ന ശ്രീവിദ്യ അമ്മ തംബുരാട്ടി എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്താണ് സത്‌നാര്‍ബുദത്തെ തുടർന്ന് ചികിത്സയിലാകുന്നത്. ശേഷം വലിയ സാമ്പത്തിക നഷ്ടത്തോടെ ആ പരമ്പര നിർത്തുകയായിരുന്നു.

പ്രണയങ്ങളും പ്രണയ പരാജയങ്ങളും ഒരുപാട് ഉണ്ടയിരുന്ന  അവർ  ഒടിവിൽ  വിവാഹം കഴിച്ചത് ജോർജ് എന്ന ആളെ ആയിരുന്നു. എന്നാൽ  ജീവിതത്തിൽ അവർ ചെയ്ത ഏറ്റവും വലിയ തെറ്റ് ആ വിവാഹം തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ആ സമയത്ത് ലൊക്കേഷനുകളിൽ ജോർജ് ഒരു താരമായിരുന്നു, തീക്കനല്‍ സിനിമയുടെ നിര്‍മാതാവ് ആയിട്ടാണ് ജോര്‍ജ് തോമസ് അക്കാലത്ത് അറിയപ്പെട്ടത്. ബോംബെ നിവാസിയായ ജോര്‍ജ് ലൊക്കേഷനുകളിൽ വരുമ്പോഴെല്ലാം വിലയേറിയ കാറുകളിലാണ് സഞ്ചരിച്ചിരുന്നത്. ജോർജ് സമ്പന്നൻ ആണെന്ന തോന്നലും അയാളുടെ പെരുമാറ്റവും ശ്രീവിദ്യയെ ആ വിവാഹത്തിന് എത്തിച്ചു. ശേഷം അവരുടെ ജീവിതത്തിൽ സംഭവിച്ചത് ഒരു സിനിമയെ വെല്ലുന്ന കാര്യങ്ങളാണ്. ഒടുവിൽ സഹികെട്ട് ആ ബന്ധം ശ്രീവിദ്യ ഉപേക്ഷിക്കുക ആയിരുന്നു.

ഏതൊരു സ്ത്രീയെയും പോലെ  നല്ലൊരു കുടുബിനി ആയി ജീവിക്കാൻ അവർ  ഒരുപാട് ആഗ്രഹിച്ചിരുന്നു. ജോർജുമായുള്ള വിവാഹ ശേഷം ഇനി താൻ അഭിനയിക്കില്ല എന്ന് പറഞ്ഞിരുന്ന ശ്രീവിദ്യ പക്ഷെ ജോർജിന്റെ ചതി തിരിച്ചറിഞ്ഞ ശേഷം ജീവിക്കാൻ വേണ്ടി വീണ്ടും സിനിമ രംഗത്ത് എത്തുകയായിരുന്നു. എന്നും ശ്രീകുമാരൻ തമ്പി പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *