ഒടുവിൽ തന്റെ പ്രണയം തുറന്ന് പറഞ്ഞ് തങ്കച്ചൻ !!
സ്റ്റാർ മാജിക് എന്ന പരിപാടിയാണ് കോമഡി കലാകാരൻ തങ്കച്ചന് ഇത്രയും ജന പ്രീതി നേടിക്കൊടുത്തത്. ഇപ്പോഴും അവിവാഹിതനായ തങ്കച്ചൻ സീരിയൽ നടി അനു മോളും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി വാർത്തകൾ വന്നിരുന്നു അതിനു കാരണം അവർ സ്റ്റാർ മാജിക്കിൽ അങ്ങനെയാണ് അഭിനയിക്കുന്നത്. കാര്യം തമാശ ആണെങ്കിലും ഈ ജോഡികളെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ഇരുവരും തമ്മിലുള്ള പിണക്കങ്ങളും ഇണക്കങ്ങളും റൊമാന്‍സുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇനി ഇവർ ശരിക്കും പ്രണയത്തിലാണോ എന്ന് സംശയിക്കുന്നവരാണ് ചിലരൊക്കെ, എന്നാൽ ഇപ്പോൾ താൻ ഇതുവരെ വിവാഹം കഴിയാത്തതിന്റെ കാരണവും ഒപ്പം അനു തനിക്ക് ആരാണെന്നുമുള്ള തുറന്നുപറച്ചിൽ നടത്തിയിരിക്കുയാണ് തങ്കച്ചൻ.
നിരവധി സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള തങ്കച്ചന് അതിലൊന്നും ലഭിക്കാത്ത സ്വീകാര്യതയാണ് സ്റ്റാർ മാജിക്കിലൂടെ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനുവുമൊത്തുള്ള തമാശകളൊക്കെ തമാശയായിട്ടേ കണ്ടിട്ടുള്ളൂ. അതൊരു പാവം കൊച്ചാണ്. എന്റെ നാട്ടുകാരിയാണ്. അനിയത്തിയെ പോലെയാണ് അവളെനിക്ക്. ബാക്കിയൊക്കെ ഫ്‌ളോറില്‍ തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണ്. അതിനപ്പുറം യാതൊരു ഗൗരവവുമില്ല എന്നാണ് തങ്കച്ചൻ പറയുന്നത്. താൻ ഇതുവരെ വിവാഹിതൻ ആകാഞ്ഞതിനു അങ്ങനെ പ്രേത്യേകിച്ച് കരണമൊന്നുമില്ല. അത് നല്ല പ്രായത്തിൽ നടന്നില്ല അതുതന്നെ കാരണം..
എനിക്ക് എല്ലാം എന്റെ അമ്മ ആയിരുന്നു , എന്റെ വിവാഹം നടന്നുകാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ആളും ‘അമ്മ തന്നെയാണ്, ഡിസംബര്‍ പതിനെട്ടിനാണ് അമ്മ മരിച്ചത്. മരിക്കുമ്ബോഴും അമ്മയ്ക്ക് ഒരു വിഷമം മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ വിവാഹം. കുടുംബത്തില്‍ ഞാന്‍ മാത്രമാണ് അവിവാഹിതനായി തുടരുന്നത്. അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ഒറ്റത്തടി, സഹോദരങ്ങളെല്ലാം വിവാഹിതരായി. അവർക്ക് കുടുംബവുമായി വിവാഹം മനപൂര്‍വ്വം വേണ്ടെന്ന് വച്ചതല്ല കുടുംബത്തിന്റെ കഷ്ടതകൾ കണ്ട എനിക്ക് അതിനുള്ള സമയം അന്ന് ലഭിച്ചിരുന്നില്ല എന്നതാണ് സത്യം.
എന്റെ ജീവിതത്തിൽ ഇന്ന് ഏറ്റവും വലിയ ദുഖം എന്റെ വിവാഹം കാണാൻ ആഗ്രഹിച്ച ‘അമ്മക്ക് അത് സാധിച്ചുകൊടുക്കാൻ എനിക്ക് സാധിച്ചില്ലല്ലോ എന്നതാണ്. ആ വലിയ ആഗ്രഹം ബാക്കി വച്ചാണ് അമ്മ പോയത്. അതിനപ്പുറം ഒരു സങ്കടം എന്റെജീവിതത്തിൽ ഇനിയിലെന്നും തങ്കച്ചന്‍ പറയുന്നു. എപ്പോഴും അമ്മ എന്റെ കല്യാണത്തെ കുറിച്ച് പറയുമായിരുന്നു. അമ്മ മരിച്ചതോടെ ഈ വാക്കുകളാണ് എന്റെ മനസില്‍ എപ്പോഴും വരുന്നത്. അമ്മ ജീവിച്ചിരിക്കുമ്ബോള്‍ അത് സാധിച്ച് കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം ചെറുതല്ല. എന്ത് നേടിയാലും ഈ വിഷമം അവസാനം വരെ എന്റെ ജീവിതത്തിൽ ഉണ്ടാകും. ബാക്കി ഏത് കാര്യവും ഇനിയും സാധിക്കും പക്ഷെ ഇത് അമ്മയുടെ കാര്യം അങ്ങനയല്ലല്ലോ. കണ്ണില്‍ നിന്നും മറഞ്ഞ് പോയില്ലേയെന്ന് കണ്ണീരോടെ തങ്കച്ചൻപറയുന്നു. മറ്റുള്ളവരെ എപ്പോഴും ചിരിപ്പിക്കുമെങ്കിലും മനസ്സിൽ എപ്പോഴും ഒരു ദുഖം ഉണ്ടാക്കും എന്നും അദ്ദേഹം പറയുന്നു.
Leave a Reply