
ജിനുവിന്റെ ഫോണിൽ കണ്ട മെസേജുകളെ കുറിച്ച് തിരക്കിയപ്പോഴാണ് അയാൾ എന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ച് പോയത് ! മകൾക്ക് അച്ഛനെ വേണം ! ജിനു ഗോപിക്ക് എതിരെ
കോമഡി ഷോകളിൽ കൂടി ഏവർക്കും പരിചിതനായ ആളാണ് ജിനു ഗോപി കോട്ടയം. വൊഡാഫോൺ കോമഡി സ്റ്റാർ എന്ന ജനപ്രിയ പരിപാടിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരനാണ് ജിനു കോട്ടയം, അദ്ദേഹത്തിന്റെ ഭാര്യ തനൂജയും, ഇരുവരും കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്, തനൂജ ചില സിനിമകളിലും അഭിനയിച്ചിരുന്നു, സ്മോൾ ഫാമിലി, ഉത്തരാസ്വയംവരം, ഫേസ് റ്റു ഫേസ് , ഈ തിരക്കിനിടയിൽ, തുടങ്ങിയ ചിത്രങ്ങളിലാണ് താരം അഭിനിച്ചിരിക്കുന്നത്…
ഇവരുടെ ചില കുടുംബ പ്രശ്നങ്ങൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ എല്ലാം വളരെ അധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. തന്റെ ഭർത്താവ് ജിനു തന്നെയും ഏക മകളയേലും പെരുവഴിയിലാക്കിയിട്ട് മറ്റൊരു സ്ത്രീയുടെ കൂടെ ളിച്ചോടിയിരിക്കുകയാണ്. ഞാനും മകളും വാടക വീട്ടില് നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ് ഇതിന് മുമ്പും തനൂജ തുറന്ന് പറഞ്ഞിരുന്നു.
ഞങ്ങൾ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്, ആറര മാസത്തിലാണ് തനിക്ക് കുഞ്ഞ് പിറന്നതെന്നും അതിന്റെതായ ചില പ്രശ്നങ്ങൾ തന്റെ മകൾക്കുണ്ടെന്നും ജിനു ഉപേക്ഷിച്ച് പോയശേഷം അനാഥമന്ദിരത്തിലായിരുന്നു കുറെനാൾ താനും മകളും കഴിഞ്ഞിരുന്നതെന്നും തനൂജ പറയുന്നു. അയാളുടെ ഫോണിൽ കണ്ട മെസേജുകൾ ചോദ്യം ചെയ്തതോടെയാണ് അയാൾ എന്നെയും മകളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടെ ഒപ്പം പോയത്. അവരും നേരെത്തെ വിവാഹം കഴിച്ചവളും ഒരു കുട്ടിയും ഉള്ള സ്ത്രീയാണ്. അവളും ഭർത്താവിനെ ഉപേക്ഷിച്ചാണ് ജിവിന്റെ ഒപ്പം കഴിയുന്നത് എന്നും തനൂജ പറയുന്നു.

ഞാനും കുട്ടിയും അനാഥമന്ദിരത്തിൽ കഴിഞ്ഞപ്പോഴെങ്കിലും ജിനു ഞങ്ങളെ തിരക്കി വരുമെന്ന് ഞാൻ കരുതി, പക്ഷെ അയാൾ വന്നില്ല, ഞാനും കുഞ്ഞും ഇപ്പോൾ തീർത്തും പെരുവഴിയിലാണ്. ജിനുവിനെ തിരക്കി ഞാൻ അയാളുടെ കുടുംബ വീട്ടിൽ ചെന്നപ്പോൾ ജിനു ഉപദ്രവിക്കുകയും ചെയ്തു. കാലിൽ ചവിട്ടി ഞരമ്പ് വരെ ചതച്ചു. അഭിനയവും ഡബ്ബിങും ചെയ്യില്ലെന്ന് ഞാൻ വാക്ക് കൊടുത്തശേഷമാണ് എന്നെ ജിനു വിവാഹം കഴിച്ചത്. കുഞ്ഞ് തന്റേതല്ലെന്ന് ജിനു പറഞ്ഞശേഷം എന്റെ മോൾക്ക് ഒരു ട്രോമയാണ്. അച്ഛൻ ഒപ്പമില്ലാത്തത് അവളെ വല്ലാതെ ബാധിച്ചിട്ടുണ്ട്.
ഞങ്ങളുടെ വിവാഹത്തിന് മുമ്പാണ് ഞാൻ ഗർഭിണി ആയത്, ഇപ്പോൾ അയാൾ പറയുന്നത്, കോച്ച് എന്റെ ആണെന്ന് ഉറപ്പില്ല, പോയി ഡി എൻ എ ടെസ്റ്റ് നടത്തി അതിന്റെ റിസൾട്ട് കൊണ്ടും വാരാനാണ്. എന്റെ കുഞ്ഞ് അത് കേട്ട് വളരെ വിഷമത്തിലാണ്, മകൾക്ക് അച്ഛനെ വേണമെന്നും തനൂജ പറയുന്നു. ജിനു ഡി എൻ എ ടെസ്റ്റ്ന്റെ കാര്യം പറയുന്നതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്, നിരവധി പേരാണ് അതിന്റെ പേരിൽ ജിനുവിനെ വിമർശിക്കുന്നത്.
Leave a Reply