
നീയായി നിന്റെ കൊച്ചായി..! എന്റെ കൈയ്യിലൊന്നും നിന്റെ കൊച്ചിനെ തന്നേക്കരുത് ! എനിക്ക് കുട്ടികളെ ഇഷ്ടമല്ല ! താരകല്യാണിന്റെ വാക്കുകൾ !
മലയാളികൾ ഇന്ന് ഏറെ ആരാധിക്കുന്ന താര കുടുംബങ്ങളിൽ ഒന്നാണ് താരാകല്യാണിന്റെത്. ഇന്ന് ഇപ്പോൾ താരങ്ങൾ എല്ലാവരും യുട്യൂബ് ചാനലുകളുമായി വളരെ സജീവമാണ്. അതിൽ സൗഭാഗ്യയുടെയും താരകല്യാണിന്റെയും ചാനലുകൾ അത്തരത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നാണ് ഇവർ പങ്കുവെക്കുന്ന വിഡിയോകൾ വളരെ വേഗം പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ താര കല്യാൺ പങ്കുവെച്ച വീഡിയോ വൈറലായി മാറുകയാണ്.
സൗഭാഗ്യക്കും അർജുനും ഒരു മകൾ ജനിച്ചതോടെ താര കല്യാൺ കൊച്ചുമകൾ സുദർശനയുമായി കളി ചിരികളുമയി വളരെ തിരക്കിലാണ്. കഴിഞ്ഞ ദിവസം സുദർശനയുടെ നക്ഷത്ര പിറന്നാൾ താര കല്യാൺ ആഘോഷമാക്കിയിരുന്നു. സുദർശനയുടെ അച്ഛനും അമ്മയ്ക്കുമാണ് അവളുടെ ഓഫീഷ്യൽ പിറന്നാൾ ആഘോഷിക്കാൻ അധികാരമെന്നും അതുകൊണ്ട് സുദർശനയുടെ നക്ഷത്ര പിറന്നാൾ താൻ ആഘോഷിക്കാനായി ചോദിച്ച് വാങ്ങിയതാണെന്നുമാണ് ആ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്കുെവച്ച് താര കല്യാൺ പറഞ്ഞത്.
മധുരവും കളിയും ചിരിയുമായി ആഘോഷം വളരെ ഗംഭീരമായിരുന്നു. പിറന്നാൾ ദിവസം രാവിലെ തന്നെ സുദർശനയേയും കൊണ്ട് സൗഭാഗ്യയും അർജുനും താര കല്യാണിന്റെ വീട്ടിൽ വന്നിരുന്നു.ശേഷമാണ് ഒരുക്കങ്ങൾ തുടങ്ങിയത്. പിറന്നാൾ ദിവസം കോച്ചുമകളെ കുളിപ്പിച്ചതും ഭക്ഷണം നൽകിയതുമെല്ലാം അമ്മമ്മ ആയ താര കല്യാണായിരുന്നു. അതെല്ലാം നോക്കി നിൽക്കവെയാണ് തനിക്ക് മകൾ പിറക്കും മുമ്പ് അമ്മ പറഞ്ഞ ചില കാര്യങ്ങൾ സൗഭാഗ്യ തുറന്ന് പറഞ്ഞത്.

അമ്മ ഇതിന് മുമ്പ് തന്നോട് പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ഇതെല്ലാം എന്ന് പറഞ്ഞാണ് സൗഭാഗ്യ പറഞ്ഞ് തുടങ്ങുന്നത്. കല്യാണം കഴിഞ്ഞ് നിനക്ക് കൊച്ചിക്കെ ആയിക്കഴിഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കരുത്, നീ ആയി നിന്റെ കൊച്ചായി. പ്രസവിച്ചിട്ട് എന്റെ കൈയ്യിലൊന്നും കൊച്ചിനെ തന്നേക്കരുത്. ഞാനൊന്നും നോക്കില്ല. ഞാൻ എടുക്കുക പോലുമില്ല. എനിക്ക് കുട്ടികളെയൊന്നും ഇഷ്ടമല്ല. ഞാൻ ദൂരെ നിന്ന് കാണും പോകും എന്നൊക്കെയാണ് അമ്മ പണ്ട് പറഞ്ഞിരുന്നത്. എന്നെ ശല്യപ്പെടുത്തരുതെന്നും അമ്മ പറഞ്ഞിരുന്നു. കുഞ്ഞ് വന്ന് ശേഷം കാര്യങ്ങളെല്ലാം മാറി.
ഇപ്പോൾ എന്റെ കൊച്ചിനെ എനിക്ക് പോലും കിട്ടുന്നില്ല, അവളെ കണ്ടു കഴിഞ്ഞാൽ അമ്മക്ക് തന്നെ അവളെ കുളിപ്പിക്കണം, ഭക്ഷണം കൊടുക്കണം അവളെ ഉറക്കണം അങ്ങനെ എല്ലാം അമ്മക്ക് തന്നെ ചെയ്യണം എന്ന വാശിയാണ്. കുഞ്ഞ് വന്ന് ശേഷം കാര്യങ്ങളെല്ലാം മാറി. സൗഭാഗ്യ പറഞ്ഞു. സൗഭാഗ്യയുടെ വർത്തമാനം കേട്ട് താര കല്യാൺ ചിരിക്കുന്നതും വീഡിയോയിൽ കാണാം. സുദർശനയെ കാണുമ്പോൾ താൻ കുറച്ച് കൂടി എനർജിവെക്കുമെന്നാണ് താര കല്യാൺ പറയുന്നത്. അർജുനും സൗഭാഗ്യയും ഇപ്പോൾ കോമഡി സീരിയലുകളിലും അഭിനയിക്കുന്നുണ്ട്.
Leave a Reply