‘ഇതുപോലൊരു മകനെ വേറെ ആർക്കും കിട്ടില്ല’ ! സന്തോഷ നിമിഷത്തിൽ കണ്ണ് നിറഞ്ഞ് താര കല്യാൺ ! ആശംസകൾ അറിയിച്ച് ആരാധകർ !

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരരായ താര കുടുംബമാണ് താര കല്യാണിന്റേത്. മകൾ സൗഭാഗ്യയും മരുമകൻ അർജുനും, കൊച്ചുമകൾ സുദര്ശനയും എല്ലാം ആരാധകർ ഏറെയുള്ള ഈ താര കുടുംബത്തിലെ ഓരോ ചെറിയ സന്തോഷങ്ങൾ പോലുമ ആരാധകർക്ക് ഇടയിൽ വലിയ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ ഇപ്പോഴിതാ അർജുന്റെ പിറന്നാൾ ആഘോഷമാക്കിയ വീഡിയോ ആണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

വിഡിയോയിൽ തന്റെ മരുമകനെ കുറിച്ച് താര കല്യാൺ പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, താര കല്യാൺ സർജറിക്കായി ആശുപത്രിയിൽ പോകുന്നതിന് തൊട്ടു മുൻപത്തെ ദിവസമായിരുന്നു പിറന്നാൾ ആഘോഷം. അർജുന്റെയും സൗഭാഗ്യയുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒത്തുകൂടിയ ഒരു വലിയ ആഘോഷം തന്നെയായിരുന്നു, അർജുന്റെ പിറന്നാൾ. എല്ലാവരും ഒരുമിച്ച് കേക്ക് മുറിക്കുന്നതും ഭക്ഷണം കഴിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. താര കല്യാൺ മരുമകൻ അർജുനും സൗഭാഗ്യക്കും ഭക്ഷണം വായിൽ വെച്ച് കൊടുക്കുകയും കൊച്ചു മകൾ സുദർശനയുമായി കളിക്കുന്നതൊക്കെ കാണാം.

താര കല്യാണിന് സൗഭാഗ്യ ഒരൊറ്റ മകളാണ്. ഭർത്താവിനെ നഷ്ടപെട്ട താര കല്യാണിന്റെ എല്ലാ സന്തോഷവും ഇപ്പോൾ കൊച്ചുമകൾ സുദര്ശനയാണ്. അത് മാത്രമല്ല അർജുൻ മരുമകൻ അല്ല സ്വന്തം മകൻ തന്നെയാണ് എന്ന് പലപ്പോഴും അവർ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇ ജന്മദിനത്തിൽ മരുമകനെ ആശിർവദിച്ച് കൊണ്ട് താര കല്യാൺ പറയുന്നത് ഇങ്ങനെ, ഇങ്ങനെ ഒരു മരുമകനെ അല്ല മകനെ അങ്ങനെ എല്ലാവർക്കും ഒന്നും കിട്ടില്ല, ഒരമ്മയെ പോലെ തന്നെ എന്നെ സ്നേഹിക്കുന്ന അവന്റെ മനസ് ഒരുപാട് നന്മ ഉള്ളതാണ്. അർജുനെ പോലൊരു കുട്ടി എല്ലാവർക്കും സൗഭാഗ്യമാണെന്നും അതുകൊണ്ടാണ് സൗഭാഗ്യയെ അർജുന് വിവാഹം കഴിച്ചു കൊടുത്തതെന്നും താര കല്യാൺ പറയുന്നുണ്ട്. കൊച്ചു മകൾ സുദർശനയുടെ ഭാഗ്യമാണ് അർജുനെന്നും താര പറയുന്നു.

ഇന്ന് സ്വന്തം മക്കൾ പോലും അമ്മമാരേ നോക്കാത്ത ഈ കാലത്ത് അർജുനെ പോലെ ഉള്ള ഒരു മരുമകൻ താര കല്യാണിന്റെ ഭാഗ്യമാണ് എന്നും ഈ വാക്കുകൾ കേട്ട ആരാധകർ പറയുന്നു. അടുത്തിടെ താര കല്യാൺ ഒരു സർജറിക്ക് വിധേയയായിരുന്നു. തൊണ്ടയിൽ തൈറോയിഡ് ഗ്രന്ഥിക്ക് ആയിരുന്നു സർജറി. സർജറിക്ക് ഒരുങ്ങുന്നതും സർജറിക്ക് ശേഷമുള്ള വിശേഷങ്ങളും എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കുവച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *