മകൾ കൊണ്ടുവന്ന സൗഭാഗ്യം ! ജീവിതത്തിലേക്ക് വീണ്ടും ഒരു പുതിയ അതിഥി എത്തുന്നു ! സന്തോഷ വാർത്ത പങ്കുവെച്ച് താരങ്ങൾ ! ആശംസകൾ !

മലയാളികൾക്ക് എന്നും പ്രിയങ്കരരായ ജോഡികളാണ് സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുനും, ഇവരുടെ ഓരോ വാർത്തകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്, അടുത്തിടെയാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. ടിക് ടോക് വിഡിയോകളിലൂടെയാണ് സൗഭാഗ്യ കൂടുതൽ ജനശ്രദ്ധ നേടിയത്, പ്രശസ്ത നർത്തകിയും നടിയുമായ താര കല്യാണിന്റെ ഏക മകളും കൂടിയായ സൗഭാഗ്യയും ഒരു ക്ലാസിക്കൽ പ്രൊഫെഷണൽ ഡാൻസറാണ്. അതുപോലെ അർജുനും ഇന്ന് അഭിനയ രംഗത്ത് വളരെ സജീവമാണ്. കൂടാതെ അർജുനും ഒരു ഡാൻസറാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. പത്ത് വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളായിരുന്നു.

താരങ്ങളെ പ്പോലെ തന്നെ ഇവരുടെ മകൾ സുദർശനയും ഇന്ന് ഏവരുടെയും പ്രിയങ്കരരാണ്. തനറെ ജീവിതത്തിലെ ഓരോ പ്രധാന കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവെക്കാറുള്ള സൗഭാഗ്യ തന്റെ പ്രസവത്തിന് മുമ്പും ശേഷവുമുള്ള വിശേഷങ്ങള്‍  തുടര്‍ച്ചയായി പങ്കുവെച്ചിരുന്നു. ഇതൊക്കെ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇവരുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി എത്തിയ സന്തോഷ വാർത്ത പങ്കുവെച്ചുകൊണ്ടാണ് ഇരുവരും എത്തിയത്.താര ദമ്പതികൾ പുതുതായി മെഴ്സിഡസ് ബെൻസ് സ്വന്തമാക്കിയതിൻ്റെ വിശേഷമാണ് സൗഭാഗ്യ തൻ്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവച്ചത്. “പുതിയൊരു സന്തോഷം കൂടി, മകൾ സുദർശന കൊണ്ടുവന്ന ഭാഗ്യം” എന്ന കുറിപ്പോടെയാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചത്. നിരവധി ആരാധകരാണ് ഇവർക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

ആഢംബര കാറായ ‘മേഴ്സിഡസ് ബെൻസ്’ ആണ് ‘ഇവർ സ്വന്തമാക്കിയത്. എന്നാൽ കാറിൻ്റെ കൂടുതൽ  വിവരങ്ങളൊന്നും ഇരുവരും വീഡിയോയിൽ പങ്കുവെച്ചിട്ടില്ല. മകൾ സുദർശനയും വീഡിയോയിൽ വളരെ  ആക്ടീവായി തന്നെ കാണുന്നുണ്ടായിരുന്നു. സൗഭാഗ്യയുടെ അച്ഛൻ്റെ മുഖ ഛായയാണ് മകൾക്ക് എന്നാണ് ആരാധകരിൽ കൂടുതൽ പേരും കമന്റായി കുറിച്ചിരിക്കുൻ്റ് കമൻ്റ്. സൗക്കുട്ടി എന്നാണ് സൗഭാഗ്യയെ സ്നേഹത്തോടെ എല്ലാവരും വിളിക്കാറുള്ളത്. അതു തന്നെയാണ് ആരാധകരും വിളിക്കാറുള്ളത്. അർജുനും സുദർശന ബേബിയ്ക്കും ആരാധകരേറെയാണ്. അടുത്തിടെ അർജുൻ വീണ്ടും ഉരുളയ്ക്ക് ഉപ്പേരി എന്ന സീരിയലിലൂടെ വീണ്ടും അഭിനയ  രംഗത്ത് എത്തിയിരുന്നു.  ശ്രീലത നമ്പൂതിരി ഉൽപ്പടെ മറ്റു നിരവധി താരങ്ങളും സീരിയലിൽ അണിനിരക്കുന്നുണ്ട്. അതിൽ രാമനുണ്ണി എന്നാണ് അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *