‘ഞാനിപ്പോൾ രണ്ടു പെണ്മക്കളുടെ അമ്മയാണ്’ ! മ,രിച്ചുപോയ ചേട്ടത്തിയുടെ മകളെ സ്വന്തം പോലെ ചേർത്ത് പിടിച്ച് സൗഭാഗ്യ ! കൈയ്യടിച്ച് ആരാധകർ !

സൗഭാഗ്യയെയും അർജുനെയും മലയാളികൾക്ക് വളരെ പരിചിതമാണ്.  ടിക് ടോക് വിഡിയോകളിലൂടെയാണ് സൗഭാഗ്യ കൂടുതൽ ജനശ്രദ്ധ നേടിയത്, പ്രശസ്ത നർത്തകിയും നടിയുമായ താര കല്യാണിന്റെ ഏക മകളും കൂടിയായ സൗഭാഗ്യയും ഒരു ക്ലാസിക്കൽ പ്രൊഫെഷണൽ ഡാൻസറാണ്. അതുപോലെ അർജുനും ഇന്ന് അഭിനയ രംഗത്ത് വളരെ സജീവമാണ്. കൂടാതെ അർജുനും ഒരു ഡാൻസറാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. പത്ത് വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളായിരുന്നു.

ഇപ്പോൾ ഇവരേക്കാൾ ആരാധകർ കൂടുതൽ  ഇവരുടെ കുഞ്ഞ് മകൾ സുദർശനക്കാണ്. സമൂഹ മാധ്യമങ്ങളിൽ വളറെ സജീവമായ ഈ താര കുടുംബം അവരുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ മകളുടെ ചോറൂണിന്റെ വീഡിയോ ഇവർ സ്മൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചായിരുന്നു. ആ വിഡിയോയിൽ സൗഭാഗ്യ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. എന്റെ വിവാഹം ഗുരുവായൂരിൽ വെച്ച് വേണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു, പക്ഷെ അതൊന്നും നടന്നില്ല, എന്നാൽ മകളുടെ ചോറൂണ് ഗുരുവായൂരിൽ വെച്ച് നടന്ന സന്തോഷത്തിലാണ് ഇപ്പോൾ ഈ കുടുംബം.

ഇവരുടെ കുടുംബത്തിലെ അനു കൊച്ചു മിടുക്കിയെ ഇതിനോടകം ഏവർക്കും പരിചിതമാണ്, അർജുന്റെ ചേട്ടന്റെ മകളാണ്, എന്നാൽ കഴിഞ്ഞ കോവിഡ് മഹാമാരിയിൽ ഈ കുടുംബത്തിലെ രണ്ടു പേരെ കോവിഡ് കവർന്ന് എടുത്തിരുന്നു, ചേട്ടത്തിയെയും, അർജുന്റെ അച്ഛനെയും ആയിരുന്നു അത്, എന്നാൽ അനുവിനെ അമ്മയില്ലാത്ത വിഷമം അറിയിക്കാതെയാണ് സൗഭാഗ്യ നോക്കുന്നത്.

കുഞ്ഞിന്റെ ചോറൂണ്  കാണാൻ അര്‍ജുന്റെ അമ്മയ്ക്ക് യാത്ര ചെയ്യാനാവില്ല.  അമ്മൂമ്മയെ ഞാന്‍ നോക്കിക്കോളാമെന്ന് പറഞ്ഞ് അനു അവിടെ നില്‍ക്കുകയായിരുന്നു. ചേട്ടത്തി ഉണ്ടായിരുന്നെങ്കില്‍ എന്ത് പറഞ്ഞേനെ അത് തന്നെയായിരുന്നു അനുവും പറഞ്ഞത്. എന്റെ മൂത്ത മോളാണ്, അവളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. മാത്രമേല്ല അനു ഋതുമതി ആയ ചടങ്ങ് സൗഭാഗ്യവും അർജുനും ആ കുടുംബവും വളരെ ഗംഭീര ചടങ്ങുകളോടെ ആഘോച്ചിരുന്നു, അമ്മയുടെ വേർപാട് നികത്താൻ കഴിയില്ലെങ്കിലും അവൾക്ക് ആ വിഷമം ഉണ്ടാകാതെ ഞാൻ നോക്കും എന്നാണ് സൗഭാഗ്യ പറയുന്നത്. കഴിഞ്ഞ ദിവസം അനുവിന്റെ ജന്മദിനം ഏവരും ചേർന്ന് വളരെ ഗംഭീരമായി ആഘോഷിച്ചിരുന്നു. താരത്തിന്റെ ഈ വാക്കുകൾക്കും പ്രവർത്തികൾക്കും ഇപ്പോൾ കൈയ്യടിക്കുകയാണ് ആരാധകർ.

ഈ മനസ് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ കുടുംബങ്ങൾ എല്ലാം സ്വർഗമായേനെ എന്നാണ് ഇവരുടെ വിഡിയോകൾക്ക് ലഭിക്കുന്ന കമന്റുകൾ. ചേട്ടന് ഒരു മകൻ കൂടിയുണ്ട്, അർജുനും സൗഭാഗ്യയും ഇരുവരെയും വളരെ കെയർ കൊടുത്താണ് നോക്കുന്നത്.. ഞങ്ങൾക്ക് ഇപ്പോൾ  മക്കൾ മൂന്ന് പേരാണ് എന്നാൽ ഇവർ പറയുന്നത്…

 

Articles You May Like

Leave a Reply

Your email address will not be published.