
അമ്മ ഇങ്ങനെ ഒറ്റക്ക് ജീവിക്കുന്നത് വിഷമമാണ് ! അമ്മക്ക് പറ്റിയ ഒരു കൂട്ടുവേണം ! അമ്മയെ മനസിലാക്കുന്ന നല്ലൊരാൾ ! തന്റെ ആഗ്രഹത്തെ കുറിച്ച് സൗഭാഗ്യ !
മലയാളി പ്രേകഷകർക്ക് വര്‍ഷങ്ങളായി പരിചിതയായ കലാകാരിയാണ് താര കല്യാൺ. പ്രശസ്ത നർത്തകി കൂടിയായ താര ഒരു അഭിനേത്രികൂടിയാണ്. താരയെ പോലെ തന്നെ അവരുടെ ഏക മകൾ സൗഭാഗ്യവും മരുമകൻ അർജുൻ സോമശേഖരനും കൊച്ചുമകൾ സുദര്‍ശനയും എല്ലാം ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരങ്ങളാണ്. തന്റെ ഭർത്താവിന്റെ മരണ ശേഷം സൗഭാഗ്യ വിവാഹിതയായി പോയ ശേഷവും ഏകാന്ത ജീവിതമാണ് താര കല്യാണിന്റേത്. അർജുന്റെ വീട്ടിൽ മറ്റു സ്ത്രീകൾ ആരും ഇല്ലാത്തതിനാൽ സൗഭാഗ്യക്കും എപ്പോഴും അമ്മക്ക് അരികിൽ നിൽക്കാൻ കഴിയാറില്ല.
ഇതിന് മുമ്പ് തന്റെ യുട്യൂബ് ചാനലിൽ സൗഭാഗ്യ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്ബോള്‍ തങ്ങള്‍ക്ക് സങ്കടമാണെന്ന് സൗഭാഗ്യവും ഭര്‍ത്താവ് അര്‍ജുനും പറയുന്നുണ്ട്. അമ്മയ്ക്ക് ഒരു ലൈഫ് വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് സൗഭാഗ്യ പറയുമ്പോൾ, അത് സത്യമെന്ന് പറഞ്ഞ് അര്ജുന് പിന്തുണയ്ക്കുന്നുണ്ട്. ‘കഷ്ടമല്ലേ, അമ്മ ഒറ്റയ്ക്കൊരു വീട്ടില്‍ കഴിയുന്നത്. വീട്ടില്‍ എല്ലാവരുമായി ഒന്നിച്ചിരിക്കുന്നതിനിടെ ഫീഡ് ചെയ്യാനായി ഒരു റൂമിലേക്ക് മാറിയാല്‍ പെട്ടെന്ന് അവരുടെ അടുത്തെത്തണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. കുറേനേരം ഒറ്റയ്ക്കിരുന്നാല്‍ ഡിപ്രഷനടിക്കുന്ന ആളാണ് ഞാന്‍.

അപ്പോൾ രാവിലെ മുതൽ രാത്രി വരെ ഒറ്റയ്ക്ക് ജീവിക്കുന്ന അമ്മയുടെ കാര്യം ഓർക്കുമ്പോൾ തന്നെ സങ്കടമാണ്. നമ്മുടെ ജീവിതത്തിൽ ഒരു പങ്കാളി ഉള്ളത് നല്ലതാണ്. അമ്മയെ മനസിലാക്കുന്ന നല്ലൊരാള്‍ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അമ്മ അതിന് സമ്മതിക്കില്ലെന്നറിയാം’, സൗഭാഗ്യ പറയുന്നു.ടീച്ചര്‍ നല്ല അടിപൊളിയായി ജീവിക്കേണ്ട ആളാണ്. ടീച്ചര്‍ക്ക് നല്ലൊരു വന്നാല്‍ നല്ലതാണെന്ന് അര്‍ജുനും പറഞ്ഞു. അമ്മാ നമുക്കിത് റിയല്‍ ആക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അമ്മ ഓരോന്ന് പറഞ്ഞ് വിഷയം മാറ്റുകയാണ്. അച്ഛനമ്മമാര്‍ മക്കളെ കെട്ടിക്കുന്നത് പോലെ ഒറ്റപ്പെട്ട മാതാപിതാക്കള്‍ക്ക് പങ്കാളിയെ കണ്ടെത്താന്‍ മക്കള്‍ക്കും അവകാശമുണ്ടായിരുന്നെങ്കില്‍ നല്ലതായേനെ എന്നും ഇരുവരും പറയുന്നു.
ഇതിന് മുമ്പ് ഇക്കാര്യം താര കല്യാണിനോട് സൗഭാഗ്യ സംസാരിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു ,അമ്മയ്ക്ക് ശരിക്കും ഇഷ്ടമുണ്ടെങ്കില്‍ ഭാവി വരനു വേണ്ട ഗുണങ്ങളെന്തൊക്കെയാണെന്ന് സൗഭാഗ്യ വീണ്ടും ചോദിക്കുന്നു. അങ്ങനെ ആണെങ്കിൽ അമ്മയുടെ വരനെ കുറിച്ച് അമ്മക്കുള്ള സങ്കൽപ്പങ്ങളെ കുറിച്ചും സൗഭാഗ്യ ചോദിച്ചിരുന്നു. അതിനു താരയുടെ മറുപടി 6.2 ഹൈറ്റ് വേണം, സത്യസന്ധനായിരിക്കണം. ലോയലായിരിക്കണം. എന്നേക്കാളും പ്രയോറിറ്റി എന്റെ മകള്‍ക്ക് കൊടുക്കണം. ഭയങ്കര കെയറിംഗായിരിക്കണം. മടി പാടില്ല, എപ്പോഴും ആക്ടീവായിരിക്കണം. അത്യാവശ്യം പൈസയുള്ളായിരിക്കണം എന്നൊക്കെ വളരെ തമാശയായി താര കല്യാൺ പറഞ്ഞിരുന്നു.
എല്ലാം കളി കാര്യമാകും എന്ന നില വന്നപ്പോൾ നിറകണ്ണുകളോടെ താര പറഞ്ഞത് പത്മനാഭസ്വാമിയാണ് എന്റെ കണവനെന്നായിരുന്നു താര കല്യാണ്‍ പറഞ്ഞത്. ഒരിക്കലും ഇനി ഒരു വിവാഹത്തിന് തനിക്ക് തലപര്യമില്ലെന്ന് താര കല്യാൺ പറയുന്നുണ്ട്.
Leave a Reply