‘മീനത്തിൽ താലികെട്ട്’ എന്ന ദിലീപ് ചിത്രത്തിലെ നായിക തേജലിയുടെ ഇപ്പോഴത്തെ ജീവിതം !!
ചില നായികമാരെ നമ്മൾ ഓർത്തിരിക്കാൻ അവർ ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്യണം എന്നില്ല, അത്തരത്തിൽ നമ്മൾ മലയാളികൾ ഇപ്പോഴും ഓർത്തിരിക്കുന്ന നായികമാരിൽ ഒരാളാണ് നടി സുലേഖ, ആ പേര് കേട്ടാൻ ഒരു പക്ഷെ നമ്മളളിൽ പലർക്കും അത്ര പരിചയം തോന്നില്ല എങ്കിലും ആളെ കണ്ടാൽ ഏവർക്കും പിടികിട്ടും, വെറും രണ്ടു ചിത്രങ്ങൾ മാത്രമാണ് സുലേഖ മലയാളത്തിൽ ചെയ്തത്, അതിൽ ഒന്ന് ദിലീപിന്റെ ഹിറ്റ് ചിത്രം ‘മീനത്തിൽ താലികെട്ട്’ അതിലെ നായികാ വേഷമായ ‘മാലതി, മാലു’ ഒരുപാട് വിജയിച്ച കഥാപാത്രമായിരുന്നു അത്..
ശേഷം കുഞ്ചാക്കോ ബോബൻ നായകനായ ‘ചന്ദാമാമ’ അതിലെ നായികയും സുലേഖ ആയിരുന്നു, ഈ രണ്ടു ചിത്രങ്ങളിൽ മാത്രമാണ് അവർ അഭിനയിച്ചിരുന്നത് എങ്കിലും നമ്മൾ ഇപ്പോഴും അവരെ ഓർത്തിരിക്കയും ഒപ്പം ഇഷ്ടപ്പെടുകയും ചെയുന്നു, തേജലി ഘനേക്കര്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്, സിനിമയില്‍ എത്തിയപ്പോള്‍ സുലേഖ എന്ന് പേര് മാറ്റുകയായിരുന്നു.. അതിനു ശേഷം സിനിമയിൽ നിന്നും അപ്രത്യക്ഷ ആയ താരത്തെ ആരാധകർ തിരഞ്ഞിരുന്നു എങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല…
ആകെ മൂന്ന് ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചിരുന്നത്, അതിൽ ആദ്യ ചിത്രം തമിഴിലെ ഹിറ്റ് ചിത്രം ‘ആഹ’ ആയിരുന്നു, അതിനു ശേഷമാണ് അവർ മലയാളത്തിൽ രണ്ടു ചിത്രങ്ങൾ ചെയ്തിരുന്നത്, ഹിന്ദി സീരിയൽ രംഗത്തുനിന്നുമാണ് തേജലി സിനിമയിൽ എത്തിയത്, തന്റെ ഡിഗ്രി പഠനത്തിന് ശേഷം അവർ മുംബൈയിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്തിരുന്നു, 2004 ജനുവരിയിലായിരുന്നു തേജലിയുടെ വിവാഹം..
വിവാഹ ശേഷമായാണ് തേജാലി സകുടുംബം സിംഗപ്പൂരിൽ താമസമാക്കിയത്. ഒരു സമയത്ത് തേജാലിയുടെയും മകന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏറെ നാളുകൾക്ക് ശേഷം തേജാലിയുടെ ചിത്രം കണ്ട കൗതുകത്തിലായിരുന്നു ആരാധകരും. സിംഗപ്പൂരിൽ ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തുവരികയാണ് താരത്തിന്റെ ഭർത്താവ്. വിവാഹ ശേഷം തേജലി സിംഗപ്പൂരിൽ ജേണലിസത്തില്‍ പിജി ചെയ്തിരുന്നു. കൂടാതെ നാല് വര്‍ഷത്തോളം ജോലി ചെയ്തതിന് ശേഷമായാണ് അവർ ഇടവേള എടുത്തത്. താരത്തിന് ഇപ്പോൾ രണ്ട് മക്കളുണ്ട് മൃണ്‍മയിയും, വേദാന്തും..
സിംഗപ്പൂരിൽ ഇപ്പോൾ അവർ മികച്ചൊരു ഫുഡ് ബ്ലോഗറും കൂടിയാണ്. 20 വര്‍ഷമായി തേജലി സിനിമ രംഗത്ത് നിന്നും വിട്ടു നിന്നിട്ട്, തന്റെ കുടുംബവുമൊത്ത് വളരെ സന്തോഷത്തിലാണ് താരമിപ്പോൾ, ഇനിയും കൂടുതൽ തുടർന്ന് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് തേജലി ഇപ്പോൾ, താരത്തിന് പൂർണ പിന്തുണയുമായി ഭർത്താവും മക്കളേയും ഒപ്പമുണ്ട്.. ഒരു നടി എന്നതിലുപരി അവർ മികച്ചൊരു നർത്തകൊകൂടിയാണ്, തനറെ നാല് വയസ്സുമുതൽ അവർ കതക് നൃത്തം അഭ്യസിച്ചിരുന്നു…. തന്നെ ആളുകൾ ഇപ്പോഴും തിരിച്ചറിയുന്നുണ്ട് അതിൽ താൻ ഒരുപാട് സാന്തിഷിക്കുന്നു എന്നും തേജലി പറയുന്നു …..
Leave a Reply