
അസാധ്യ അഭിനയ മികവുള്ള കുട്ടിയാണ് എന്ന് അച്ഛൻ പറഞ്ഞിരുന്നു ! ‘അവരോടൊപ്പം അഭിനയിച്ചപ്പോൾ അച്ഛന്‍ പരിഭ്രമിച്ചെന്ന് തോന്നി’ ! ഷോബി തിലകൻ പറയുന്നു !
മലയാള സിനിമയുടെ അഭിനയ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന ആളാണ് നടൻ തിലകൻ. അദ്ദേഹം നമുക്ക് സമ്മാനിച്ചത് അതുല്യ കലാസൃഷ്ടികൾ ആയിരുന്നു. മലയാള സിനിമയുടെ പെരുന്തച്ചൻ എന്നാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത് തന്നെ. അദ്ദേഹം എത്തുന്ന ഓരോ സീനിലും മറ്റാരെയും ശ്രദ്ധിക്കാൻ കഴിയാത്ത വിധം ഏവരെയും ആകർഷിക്കാൻ കഴിവുള്ള ഒരു നടനാണ് അദ്ദേഹം. അതുപോലെ തന്നെയാണ് നടി മഞ്ജു വാര്യർ ചെയ്ത് സിനിമകൾ എല്ലാം ഒന്നിന് ഒന്ന് മികച്ചത്. എന്നും ഓർത്തിരിക്കാൻ കഴിയുന്ന മനോഹരമായ കലാസൃഷ്ടികൾ.
ഈ അതുല്യ പ്രതിഭകൾ ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു, കണ്ണെഴുതി പൊട്ടുതൊട്ട്. ഈ ചിത്രത്തിൽ ഇരുവരും മത്സരിച്ച് അഭിനയിച്ച് അഭിനയിക്കുക ആയിരുന്നു. 1999ൽ ടികെ രാജീവ് കുമാർ കഥയെഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് കണ്ണെഴുതി പൊട്ടും തൊട്ട്. മഞ്ജു വാര്യർ എന്ന അഭിനേത്രിയുടെ വഴിതിരിവായിരുന്നു ആ ചിത്രം. തിലകൻ, ബിജു മേനോൻ, കലാഭവൻ മണി, അബ്ബാസ് തുടങ്ങിയവർ വേഷമിട്ട ചിത്രത്തിൽ ഭദ്ര എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. തന്റെ അച്ഛനമ്മമാരെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യുന്നതിനായുള്ള ഭദ്ര എന്ന പെണ്കുട്ടിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്.
ചിത്രത്തിൽ നടേശൻ മുതലാളിയായി തിലകനും മകൻ ഉത്തമനായി ബിജു മേനോനും അരങ്ങ് തകർത്തു. ഇത്രയും ചെറിയ പ്രായത്തിൽ മഞ്ജു ശക്തമായ കഥാപാത്രമായി തിലകനോടൊപ്പം തന്നെ മത്സരിച്ച് ഇപ്പോഴിതാ തലകനെ കുറിച്ച് മകൻ ഷോബി തിലകൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷോബി തുറന്ന് പറഞ്ഞത്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ തന്റെ അച്ഛനായ തിലകൻ അഭിനയച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് അദ്ദേഹം പറഞ്ഞത്. ആ വാക്കുകൾ ഇങ്ങനെ.

മഞ്ജു വാര്യര്‍ എന്ന നടിയെ കുറിച്ച് അച്ഛൻ നേരത്തെയും പറഞ്ഞിട്ടുണ്ട്. അവർ അസാധ്യ പെര്‍ഫോമന്‍സാണെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയില്‍ അത് കാണാന്‍ പറ്റും. മഞ്ജുവുമായി മത്സരിച്ചുള്ള ഒരഭിനയമായിരുന്നു. അച്ഛന്‍ ചെറുതായി നെര്‍വസായി എന്ന് തോന്നുന്നു. ഷോബി പറഞ്ഞു, മഞ്ജുവിന്റെ പ്രകടനം കണ്ട് അച്ഛനും കട്ടയ്ക്ക് നിന്ന് അഭിനയിച്ചുവെന്ന് ഷോബി പറയുന്നു. അതുപോലെ ദുൽഖറിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.
അതുപോലെ നടൻ ദുല്‍ഖര്‍ എങ്ങനെയുണ്ടെന്ന്. ‘ഞാനൊരു കൗതുകത്തിന് ചോദിച്ചതാണ്. സാധാരണ അച്ഛനു അങ്ങനെ ഒരാളെ കുറിച്ച് നല്ലത് പറയാന്‍ ഇച്ചിരി ബുദ്ധിമുട്ടാണ്. അത്രക്കും നല്ലതാണെങ്കില്‍ മാത്രമേ എന്തെങ്കിലും പറയൂ. പക്ഷെ അച്ഛൻ അപ്പോൾ പറഞ്ഞത് ഇങ്ങനെയാണ്. അവന്റെ പ്രായം വെച്ച് നോക്കുമ്പോള്‍ അവൻ ആ കഥാപത്രം നന്നായിട്ട് ചെയ്യുന്നുണ്ട്. അവന്റെ ആ പ്രായത്തില്‍ ഇങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പക്ഷേ അവന്‍ നന്നായിട്ട് ചെയ്യുന്നുണ്ട്. എന്നായിരുന്നു അച്ഛന്റെ മറുപടി.
Leave a Reply