
അപ്പോൾ ‘എമ്പുരാൻ’ സത്യസന്ധമായി നിമ്മിച്ച സിനിമ അല്ലെ?! മോഹൻലാൽ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായി മാറുന്നു ! പൃഥ്വിരാജിന് വിമർശനം
ഏറെ പ്രതീക്ഷയോടെ മലയാളത്തിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ‘എമ്പുരാൻ’. എന്നാൽ ചിത്രം ഒരു വിഭാഗം ആളുകൾ സിനിമക്ക് എതിരെ വലിയ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ഇതിൽ മോഹൻലാലും ഏറെ വിമര്ശിക്കപ്പെട്ടിരുന്നു, ശേഷം ജനങ്ങളുടെ വികാരത്തെ വൃണപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹൻലാൽ രംഗത്ത് വന്നിരുന്നു. ഒപ്പം മോഹൻലാൽ ഇത് അറിഞ്ഞിരുന്നില്ല എന്നും അദ്ദേഹം സിനിമ കണ്ടിരുന്നില്ല എന്നും പറഞ്ഞുകൊണ്ട് മേജർ രവിയും രംഗത്ത് വന്നിരുന്നു.
സാമ്പത്തികമായി ചിത്രം വലിയ വിജയം നേടിയിരുന്നു, ഇപ്പോഴിതാ കഴിഞ്ഞ ദിവസം മോഹൻലാലിൻറെ ഏറ്റവും പുതിയ സിനിമ തുടരും റിലീസ് ചെയ്തിരുന്നു, സിനിമ മികച്ച അഭിപ്രായം നേടി വിജയകരമായി പ്രദർശനം തുടരുന്നു, തിയറ്ററിൽ നിന്നും ഇറങ്ങുന്ന ചില പ്രേക്ഷകരുടെ അഭിപ്രയം ഇതാണ് ഞങ്ങൾ കാണാൻ ആഗ്രഹിച്ച ഞങ്ങളുടെ മോഹൻലാൽ, തോക്കും പിടിച്ച് മസിൽ പിടിച്ച് നടക്കുന്ന മോഹൻലാലിനെ അല്ല ഞങ്ങൾക്ക്ക് കാണേണ്ടത്, ഇതാണ് സിനിമ ഇങ്ങനെയാണ് സിനിമ എടുക്കേണ്ടത് എന്ന് പൃഥ്വിരാജ് ഒന്ന് മനസിലാക്കയിൽ കൊള്ളാം, എന്നിങ്ങനെ പൃഥ്വിരാജിനെയും മുരളി ഗോപിയെയും വിമർശിച്ചാണ് പലരും അഭിപ്രയം രേഖപ്പെടുത്തുന്നത്.
ഇത് കൂടാതെ ഇപ്പോഴിതാ തുടരും സിനിമയുടെ മികച്ച പ്രേക്ഷക പ്രതികരണത്തോട് നന്ദി പറഞ്ഞുകൊണ്ട് മോഹൻലാൽ പങ്കുവെച്ച കുറിപ്പും അതിലെ ഒരു വാചകവുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ സംസാര വിഷയം. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ, തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. അത് എന്നെ വിനീതനാക്കുന്നു. ലഭിക്കുന്ന ഓരോ മെസേജും പ്രശംസയുടെ ഓരോ വാക്കും പൂര്‍ണ്ണമായും പ്രകാശിപ്പിക്കാനാവാത്ത തരത്തില്‍ എന്നെ തൊട്ടിരിക്കുന്നു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്‍റെ ആത്മാവ് കണ്ടതിന്, അനുഗ്രഹപൂര്‍വ്വം അതിനെ ആശ്ലേഷിച്ചതിന് നന്ദി.

ഈ നന്ദി, എന്‍റേത് മാത്രമല്ല. ഈ യാത്രയില്‍ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്. തങ്ങളുടെ സ്നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്നവരുടെ. എം രഞ്ജിത്ത്, തരുണ്‍ മൂര്‍ത്തി, കെ ആര്‍ സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ്മ, ഷാജി കുമാര്‍, ജേക്സ് ബിജോയ് പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരുമിനെ അതാക്കിയത്. അതിലെല്ലാം ഉപരി, ശ്രദ്ധയോടെ, ഉദ്ദേശ്യത്തോടെ, എല്ലാത്തിലുമുപരി “സത്യസന്ധമായി നിര്‍മ്മിക്കപ്പെട്ട” ചിത്രമാണിത്. അത് അത്രയും ആഴത്തില്‍ ചലനമുണ്ടാക്കുന്നു എന്ന് കാണുന്നത് ഒരു പ്രതിഫലത്തേക്കാള്‍ വലുതാണ്. ശരിക്കും ഒരു അനുഗ്രഹമാണ് അത്. ഹൃദയപൂര്‍വ്വം എന്‍റെ നന്ദി എന്നാണ് മോഹൻലാൽ കുറിച്ചത്.. ഇതിൽ അദ്ദേഹം പറഞ്ഞ ആ “സത്യസന്ധമായ നിർമ്മാണം” എന്ന വാക്കാണ് ശ്രദ്ധ നേടുന്നത്. അപ്പോൾ ‘എമ്പുരാൻ’ സത്യസന്ധമായി നിർമ്മിച്ച സിനിമ അല്ലായിരുന്നു എന്നാണോ ലാലേട്ടൻ പറയുന്നത് എന്നാണ് പ്രേക്ഷകരുടെ ചോദ്യം…
Leave a Reply