നമ്മൾ പ്രണയത്തിൽ മുഴുകി നിൽക്കുന്നത് കാണുമ്പോൾ ചില ദുഷിപ്പുള്ളവർ കൺഫ്യൂഷനിലാവും.. ഫോട്ടോക്ക് പിന്നാലെ കുറിപ്പുമായി തൃഷ ! ആകാംഷയോടെ ആരാധകർ

തമിഴകത്ത് ഏറെ ആരാധകരുള്ള താര ജോഡികളാണ് തൃഷയും വിജയിയും. ഇരുവരും ഒന്നിച്ച് വീണ്ടും സിനിമകളിൽ എത്തിയതോടെ ഇവരെ ചുറ്റി ഗോസിപ്പുകളും സജീവമാണ് തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വിജയുടെ ജന്മദിനത്തിന്റെ അന്ന്, വിജയ് എന്ത് ഫോട്ടോ പങ്കുവയ്ക്കുമോ ഇല്ലയോ, തൃഷ പങ്കുവയ്ക്കാൻ പോകുന്ന ഫോട്ടോ ഏതായിരിക്കും എന്നറിയാൻ ആകാംക്ഷയോടെ കാത്തിരുന്നവരായിരുന്നു ആരാധകർ. കഴിഞ്ഞ പിറന്നാളിന് ഒരു മിറർ സെൽപി ചിത്രം പങ്കുവച്ചതിന്റെ പുകിൽ ചെറുതൊന്നും ആയിരുന്നില്ല. അതിന് പിന്നാലെ വിജയ് യും തൃഷ കൃഷ്ണനും ഒന്നിച്ച് പ്രൈവെറ്റ് ജെറ്റിൽ കീർത്തി സുരേഷിന്റെ വിവാഹത്തിന് പങ്കെടുത്തതും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

ആരാധകരെ ഒട്ടും നിരാശരാക്കാതെ ഇരുവരും ഒന്നിച്ചുള്ള വളരെ മനോഹരമായ ഒരു ചിത്രമാണ് തൃഷ പങ്കുവെച്ചത്. തൃഷയുടെ പ്രിയപ്പെട്ട വളർത്തു നായയെ വിജയ് എടുത്ത് കൊഞ്ചിക്കുന്നതും, സമീപത്തായി തൃഷ ഇരിക്കുന്നതുമായ മനോഹരമായ ഒരു ഫോട്ടോയ്ക്കൊപ്പമാണ് ഇത്തവണ തൃഷ വിജയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചത്. പിന്നാലെ ഇരുവരെയും സംബന്ധിച്ച് വരുന്ന പ്രണയ ഗോസിപ്പുകൾക്ക് പഴയതിലും അധികം ശക്തി കൂടി. ഇപ്പോഴിതാ ഇത്തരം കഥകൾ ശ്രിഷ്ട്ടിക്കുന്നവർക്ക് കുറച്ചുകൂടി മസാല കൊടുക്കുന്ന രീതിയിൽ തൃഷ പങ്കുവെച്ച പുതിയ സ്റ്റോറിയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. നമ്മൾ പ്രണയത്തിൽ മുഴുകിയിരിക്കുന്നത് കാണുമ്പോൾ ചില ദുർഗന്ധം പരത്തുന്നവർക്ക് അത് വളരെ കൺഫ്യൂസിങ് ആയിട്ടുള്ള കാര്യമാണ് – എന്ന് തൃഷ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പാപ്പരാസികൾക്കുള്ള നല്ല അസ്സൽ മറുപടിയാണിതെന്നാണ് ആരാധകരുടെ വാദം.

എന്തുതന്നെ ആയാലും വിജയ് ഇപ്പോൾ ഭാര്യ സംഗീതയുമായി വേര്പിരിഞ്ഞാണ് കഴിയുന്നത്, സംഗീത മകൾക്ക് ഒപ്പം ഇപ്പോൾ വിദേശത്താണ്, അതുകൊണ്ട് തന്നെ വിജയ് തൃഷ പ്രണയ വാർത്തക്ക് ആക്കം കൂടുന്നു.

Leave a Reply

Your email address will not be published. Required fields are marked *