
രണ്ടു നായികമാരുടെയും വിവാഹം മുടങ്ങാൻ കാരണക്കാരനായി പറഞ്ഞ് നടൻ ധനുഷിന്റെ പേര് ! യഥാർഥത്തിൽ അന്ന് സംഭവിച്ചത് !
ഇന്ന് ഹോളിവുഡിൽ വരെ തന്റെ സാനിധ്യം അറിയിച്ച് മികച്ച നടനുള്ള ദേശിയ പുരസ്കാരം വരെ സ്വന്തമാക്കിയ ആളാണ് നടൻ ധനുഷ്. എന്നാൽ സിനിമ ലോകത്തെ സ്ഥിരം സാന്നിധ്യമായ ഗോസിപ്പുകളും ധനുഷിനെ വിടാതെ പിന്തുടർന്നിരുന്നു. സിനിമയില്‍ വന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴേക്കും താരത്തിന്റെ വിവാഹം കഴിഞ്ഞു. ധനുഷിനെ ഇഷ്ടമാണ് എന്ന് ഐശ്വര്യയാണ് രജനികാന്തിനോട് പറഞ്ഞത്. പ്രണയത്തിന് പ്രായം പ്രശ്നമല്ല എന്ന് തെളിയിച്ച് 2004 ല്‍ ധനുഷും ഐശ്വര്യയും വിവാഹിതരായി. ധനുഷിനെക്കാൾ രണ്ടു വയസ് മൂത്തതാണ് ഐഷ്വര്യ.
പ്രവചനങ്ങളെ പൊളിച്ച് അടുക്കിക്കൊണ്ട് വളരെ സന്തുഷ്ടമായ കുടുംബ ജീവിതമായിരുന്നു ഇവരുടേത്. സിനിമ രംഗത്ത് ധനുഷിന്റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ ഐശ്വര്യ കൂടെ നിന്നു. യാത്ര, ലിങ്ക എന്നിവരാണ് ഇവരുടെ മക്കള്‍. ഇതിനുമുമ്പ് ധനുഷും നടി അമലാപോളിന്റെയും, ശ്രുതി ഹാസന്റെയും, അതുപോലെ നടി തൃഷയുടെയും പേരിൽ പല ഗോസിപ്പുകളും വന്നിരുന്നു എങ്കിലും അതെല്ലാം വെറും കിംവദന്തികള്‍ മാത്രമാണെന്ന് ഐഷ്വര്യയും ധനുഷും ഒരുപോലെ പറഞ്ഞുകൊണ്ട് എത്തിയിരുന്നു. എന്നാൽ ഒരു ദിവസം പെട്ടെന്ന് ഞങ്ങൾ വേർപിരിയുന്നു എന്ന വാർത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

2017 ൽ വിവാഹിതരായവർ ആയിരുന്നു അമല പോളും സംവിധയകാൻ എ എം വിജയിയും. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇവരുടെ വിവാഹ മോചന വാർത്തയും എത്തി, ഇതിനു ശേഷമാണ് ഈ വേർപിരിയലിന് പിന്നിൽ ധനുഷ് ആണെന്ന് പല പ്രമുഖർ വരെ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ധനുഷ് തന്റെ ഒരു സുഹൃത്ത് മാത്രമാണ് എന്ന് പറഞ്ഞുകൊണ്ട് അമല പോൾ രംഗത്ത് വന്നിരുന്നു. അപ്പോഴും ധനുഷ് മൗനമായി നിലകൊണ്ടു. അമല പോളിന് പുറമെ നടി തൃഷയുടെ പേരുമായി ബന്ധപ്പെട്ടും ധനുഷിന്റെ പേര് ഉയർന്ന് വന്നിരുന്നു. അപ്പോഴാണ് നിശ്ചയം കഴിഞ്ഞ തന്റെ വിവാഹം വേണ്ടെന്ന് വെച്ച കാര്യം തൃഷ അറിയിക്കുന്നത്. ബിസിനസ്കാരൻ വരുൺ മന്യനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ നിശ്ചയത്തിന് ശേഷം ഇരുവരും രണ്ട് വഴിക്ക് പിരിയുകയാണ് ഉണ്ടായത്.
വിവാഹ ശേഷം തൃഷ അഭിനയിക്കരുത് എന്ന് വരുൺ പറഞ്ഞതുകൊണ്ടാണ് ആ വിവാഹം മുടങ്ങിയത് എന്നാണ് നടിയുടെ കുടുംബം വെളിപ്പെടുത്തിയത് എങ്കിലും അപ്പോഴും ധനുഷിന്റെ പേരാണ് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നത്. വിവാഹ നിശ്ചയ ദിവസവും വരുണും തൃഷയും തമ്മിൽ വഴക്കുണ്ടായിരുന്നു. കാരണം തൃഷ തന്റെ നിശ്ചയത്തിന് സിനിമയിലെ തന്റെ സുഹൃത്തുക്കളെ ക്ഷണിച്ച കൂട്ടത്തിൽ ധനുഷിനെയും ക്ഷണിക്കുകയുണ്ടായി. വരുണിന് എന്തുകൊണ്ടോ തീരെ ഇഷ്ടമില്ലാത്ത വ്യക്തിയായിരുന്നു ധനുഷ്. ധനുഷിന്റെ സാന്നിധ്യം സംബന്ധിച്ച് വരുണും തൃഷയും തമ്മിൽ തർക്കമുണ്ടായെന്ന് നിശ്ചയ ചടങ്ങിൽ പങ്കെടുത്ത ഒരു അതിഥി പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.ഏതായാലും ഈ നടിമാരുടെ വിവാഹ ജീവിതം തകരാൻ കാരണക്കാരൻ ധനുഷ് ആണെന്നാണ് ഇന്നും സിനിമ ലോകത്തെ സംസാരം…..
Leave a Reply