ഉദയനിധി സ്റ്റാലിൻറെ ത,ലവെ,ട്ടു,ന്ന,വര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ !

കഴിഞ്ഞ രണ്ടു ദിവസമായി തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും, സിനിമ നടനും നിർമ്മാതാവും  ഡിഎംക യുവജനവിഭാഗം തലവനായ ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ  വലിയ ചർച്ചാവിഷയമായി മാറിയിരുന്നു. സനാതന ധര്‍മ്മം കൊവിഡും മലേറിയയും പോലെ പകര്‍ച്ച വ്യാഥിയാണെന്നും അതിനെ എതിര്‍ത്താല്‍ മാത്രം പോരാ ഉന്മൂലനം ചെയ്യണം എന്നാണ് ഉദനിധി പറഞ്ഞത്. ഇത് ഇപ്പോൾ ബിജെപി പാർട്ടി നേതാക്കൾ വലിയ വിവാദമാക്കി മാറ്റിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിശദമായ വാക്കുകൾ ഇങ്ങനെ, ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം.

നമ്മൾ ഇവിടെ നിന്നും തുടച്ചു നീക്കിയിട്ടുള്ള  നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങിനെതന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധർമമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാൻ കഴിയാത്തതെന്നും ചോദ്യം ചെയ്യാൻ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അർഥം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ വാക്കുകൾ ഇപ്പോൾ രാജ്യമൊട്ടാകെ വലിയ വിവാദമായി മാറുകയും, ഉദയനിധിയെ വിമർശിച്ച് പലരും രംഗത്ത് വരികയുമായിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച്  ഉദയനിധി സ്റ്റാലിൻറെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ രംഗത്ത് വന്നിരുന്നു. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും സന്യാസി  പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഈ സന്യാസിക്ക് പരിഹാസരൂപേനെ മറുപടി നൽകി എത്തിയിരിക്കുകയാണ് ഉദയനിധി സ്റ്റാലിൻ, സന്യാസിയുടെ കൈയിൽ 10 കോടി എങ്ങനെ വരുമെന്നാണ് മറുപടിയായി ഉദയനിധിയുടെ മറുചോദ്യം. സന്യാസി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ എന്നും ഉദയനിധി പരിഹസിച്ചു. തന്റെ തലയ്ക്കു 10 കോടി ഒന്നും വേണ്ട. 10 രൂപയുടെ ചീപ്പു കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ പരിഹാസം. കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാൻ നോക്കരുതെന്നും സനാതനധർമത്തിലെ അസമത്വത്തെ ഇനിയും വിമർശിക്കുമെന്നും ഉദയനിധി നിലപാട് വ്യക്തമാക്കി.

കേരളത്തിൽ നിന്നും നടൻ കൃഷ്ണകുമാർ, നടി രചന നാരായൺകുട്ടി തുടങ്ങിയവർ പ്രതിഷേധം അറിയിച്ചിരുന്നു, എന്നാൽ തന്റെ വാക്കുകൾ തെറ്റായി പ്രചരിപ്പിക്കുന്നു എന്നും, സനാതന ധർമ്മം പിന്തുടരുന്നവരെ വംശഹത്യ ചെയ്യാൻ ഞാൻ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണ് സനാതന ധർമ്മം. സനാതന ധർമ്മത്തെ വേരോടെ പിഴുതെറിയുക എന്നതിലൂടെ മാനവികതയും മാനുഷിക സമത്വവും ഉയർത്തിപ്പിടിക്കാണ് ഞാന്‍ പറഞ്ഞത്. ഞാൻ പറഞ്ഞ ഓരോ വാക്കിലും ഞാൻ ഉറച്ചു നിൽക്കുന്നു. സനാതന ധർമ്മം മൂലം ദുരിതമനുഭവിക്കുന്ന അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയാണ് ഞാൻ സംസാരിച്ചത് എന്നും ഉദ്ദായനിധി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *