
കേരളം നെഞ്ചോടു ചേര്‍ത്തുവെച്ച നേതാവ്, സാധാരണക്കാരന്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു ! മോഹൻലാൽ !
ഇന്ന് കേരള ജനതക്ക് ഏറെ ദുഃഖമേറിയ ദിവസമാണ്, നമ്മുടെ മുൻ മുഖ്യ മന്ത്രിയും ജനപ്രിയ നേതാവുമായ ഉമ്മൻ ചാണ്ടി നമീ വിട്ടു പോയിരിക്കുകയാണ്. അര്‍ബുദത്തിന് ചികിത്സയിലായിരിക്കെ പുലര്‍ച്ചെ ബാംഗ്ലൂര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഒട്ടേറെ പേരാണ് ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികളുമായി രംഗത്ത് എത്തുന്നത്. പ്രഥമ പരിഗണന ജനങ്ങള്‍ക്കായിരുന്ന നേതാവായിരുന്നു ഉമ്മൻചാണ്ടി എന്ന് മോഹൻലാല്‍ അനുസ്മരിച്ചു.അര്‍ബുദത്തിന് ചികിത്സയിലായിരിക്കെ പുലര്‍ച്ചെ ബാംഗ്ലൂര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഒട്ടേറെ പേരാണ് ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികളുമായി രംഗത്ത് എത്തുന്നത്. പ്രഥമ പരിഗണന ജനങ്ങള്‍ക്കായിരുന്ന നേതാവായിരുന്നു ഉമ്മൻചാണ്ടി എന്ന് മോഹൻലാല്‍ അനുസ്മരിച്ചു.

മോഹൻലാലിൻറെ ആ വാക്കുകൾ ഇങ്ങനെ , പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരന്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ. വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീർഘവീഷക്ഷണവും ഇച്ഛാശക്തിയുമുള്ള, കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്, വേദനയോടെ ആദരാഞ്ജലികൾ എന്നും മോഹൻലാല്‍ കുറിച്ചു. സിനിമ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എല്ലാവരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിരുന്നു.
Leave a Reply