
350 കിലോയുള്ള അങ്കിൾ ബൺ ആകാൻ ചുമന്നത് 150 ലിറ്ററോളം വെള്ളം! വിക്രമോ ടോവിനോയോ ആയിരുന്നു ഇങ്ങനെ ആകില്ല അത് ചെയ്തിരുന്നത് എന്ന് നടൻ !
ഒരു സമയത്ത് മോഹൻലാൽ എന്ന നടൻ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് മലയാളികളെ ഏറെ അതിശയിപ്പിച്ച ഒരു നടനായിരുന്നു. അത്തരത്തിൽ താര രാജാവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അങ്കിൾ ബൺ എന്ന ചിത്രത്തിലെ ചാർളി എന്ന കഥാപാത്രം. ഇന്നും കുട്ടികളുടെ ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമയും കഥാപാത്രവുമാണ് ഇത്. ഏകദേശം 350 കിലോയോളം ഭാരമുള്ള തടിയനായ ചാർളി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.
എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് സംവിധായകൻ ഭദ്രൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ. 350 കിലോ ഭാരമുള്ള കഥാപാത്രത്തെ എങ്ങനെ സൃഷ്ടിക്കും എന്നത് മോഹൻലാലിന് പോലും സംശയമായിരുന്നു. ഞാൻ ആര്‍ട്ട് ഡയറക്ടർ സാബുവിനെ വിളിച്ചു. സാബു ഇത് എല്ലാം കേട്ടിട്ട് എനിക്ക് ഒരുമാസത്തെ സമയം തരാൻ പറഞ്ഞു. സാബു ഒരു നാൽപ്പത് ദിവസം കഴിഞ്ഞപ്പോ എന്നെ വിളിച്ചിട്ട് പറഞ്ഞു ഒരു ഐഡിയ ഉണ്ട് എന്ന്.
അങ്ങനെ ഞങ്ങൾ ഒരുമിച്ച് കൊടൈക്കനാൽ ചെല്ലുന്നു. അവിടെ ചെന്ന് നോക്കിയപ്പോൾ വാട്ടർ ഡിസൈൻഡ് വസ്ത്രം. ശരീരം മുഴുവൻ വെള്ളം. ലാൽ ആ വസ്ത്രത്തിൽ ചുമന്നത് ഏകദേശം 150 ലിറ്ററോളം വെള്ളം. ഈ ബൾക്ക് തടിയില്ലേ, അത് ഈ ഡ്രസ്സ് ഇട്ടു നടന്നു എക്സിക്യൂട്ട് ചെയ്യാനും ബുദ്ധിമുട്ട് ആണ്. അതിട്ടു നടക്കാൻ ഒന്നുകിൽ കമലഹാസനോ അല്ലെങ്കിൽ ലാലിനോ മാത്രമേ പാറ്റുമായിരുന്നുള്ളു എന്നും ഭദ്രൻ പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഈ വീഡിയോക്ക് പല തരത്തിലുള്ള കമന്റുകളാണ് വരുന്നത്.

അതിൽ ചിലർ ഇതിന് മുമ്പ് ഈ കഥാപാത്രത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ ചില കാര്യങ്ങളാണ് ഓർമപ്പെടുത്തുന്നത്. ഒരു അഭിമുഖത്തിൽ കഥാപാത്രങ്ങൾക്ക് വേണ്ടി നടൻ വിക്രം എടുക്കുന്ന തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഏറ്റടുക്കുന്ന സിനിമക്കും ആ കഥാപാത്രത്തിനും വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത ഒരു നടനാണ് വിക്രം, ‘ഐ’ എന്ന ഈ സിനിമക്ക്ന് വേണ്ടി വിക്രം എടുത്ത ശ്രമങ്ങൾ താൻ നേരിട്ട് കണ്ടിരുന്നു എന്നും സുരേഷ് ഗോപി പറയുന്നു. ആ സിനിമയിൽ കൂനനായി അഭിനയിക്കാന്‍ വേണ്ടി വിക്രം അയാളുടെ കിഡ്നി നശിപ്പിച്ചു. ഞാന്‍ ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിനോട് ശരീരം നോക്കാന്‍ പറഞ്ഞിരുന്നു. ഫോളോ യുവര്‍ കിഡ്നി എന്ന് പറഞ്ഞിരുന്നു.
അതുപോലെ മോഹൻലാൽ പണ്ട് ചെയ്ത സിനിമയായ അങ്കിൾ ബണ്‍ എന്ന സിനിമയിൽ താടിയുള്ള ആളായി മോഹൻലാൽ വെച്ചുകെട്ടി ചെയ്യുകയായിരുന്നു. ഒരുപക്ഷെ ഇന്നാണ് ആ സിനിമ എടുക്കുന്നതെങ്കില്‍ ആ കഥാപത്രത്തിന് വേണ്ടി ടോവിനോയോ വിക്രമോ ഒക്കെ അത്രയും തടിച്ചേനെ. പിന്നെ ഒരു ആറുമാസം പടം ചെയ്യാതിരുന്നിട്ട് വീണ്ടും മെലിഞ്ഞേനെ. കാലഘട്ടം അനുസരിച്ച് ആളുകളുടെ മനോഭാവവും, സിനിമയിടുള്ള അപ്പ്രോച്ചും മാറിഎന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു.
Leave a Reply