ഞാൻ 24 വർഷവും ജീവിച്ച എന്റെ സ്ഥലം, ഞാൻ ബാല്യവും കൗമാരവും ചിലവഴിച്ച ഗുജറാത്ത് ! അപകടത്തിന്റെ നടുക്കത്തിൽ ഉണ്ണി മുകുന്ദൻ !

രാജ്യത്തെ നടുക്കിക്കൊണ്ട് ഗുജറാത്തിലെ അഹമ്മദാബാദിലെ വിമാന ദുരന്തത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് രാജ്യം. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം കത്തിയമര്‍ന്നത്. ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അടക്കം എല്ലാവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. അക്കൂട്ടത്തില്‍ ഒരു മലയാളിയും ഉണ്ട് എന്നത് നമ്മുടെ ദുഖത്തിന്റെ ആഴം കൂട്ടുകയാണ്.

ഇപ്പോഴിതാ താൻ ജനിച്ചുവളർന്ന നാട്ടിൽ ഉണ്ടായ ഈ അപകടത്തിന്റെ ആഘാതം വളരെ വലുതാണെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ. ഗുജറാത്തുമായി തനിക്കുളള ബന്ധവും സ്‌നേഹവും ഉണ്ണി പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുളളതാണ്. ഉണ്ണി മുകുന്ദനും കുടുംബവും താമസിച്ചിരുന്ന മണിനഗര്‍ എന്ന സ്ഥലത്തിന് സമീപത്ത് തന്നെയാണ് വിമാനദുരന്തം നടന്ന മേഘാനി നഗര്‍.

24 വര്‍ഷം, താന്‍ ജീവിച്ച സ്ഥലമാണ് മണിനഗറെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. അവിടെ നിന്ന് പത്ത്, കിലോമീറ്റര്‍ അകലത്താണ് ദുരന്തമുഖം. താന്‍ ബാല്യവും കൗമാരവും ചിലവഴിച്ച ഗുജറാത്ത് തനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലം ആണെന്നും അവിടെ എന്ത് അപകടം നടന്നാലും അത് മനസ്സിനെ വേദനിപ്പിക്കുമെന്നും മനോരമ ഓണ്‍ലൈനിനോട് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. താനും വീട്ടുകാരും വിമാനാപകട വാര്‍ത്ത കേട്ട് വളരെ വിഷമത്തിലാണെന്നും ഉണ്ണി പറയുന്നു.

അപ്രതീക്ഷിതമായി ഉണ്ടായ ഈ അപകടത്തില്‍ മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇത്തരമൊരു വിഷമഘട്ടം മറികടക്കാനുളള ശക്തി അവരുടെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു. താനും ഗുജറാത്തിലെ സുഹൃത്തുക്കളുമെല്ലാം ഞെട്ടലിലാണ്. ഇത്തരമൊരു ദുരന്തം എവിടെയും സംഭവിക്കേണ്ടതല്ല, എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *