
അയോദ്ധ്യ ഒരു ക്ഷേത്രമാണ്, അവിടെ പോകുന്നതിൽ എന്താണ് തെറ്റ് ! അവിടെ പണ്ട് അമ്പലം നിന്ന സ്ഥലത്താണ് പള്ളി പണിഞ്ഞത് ! അത് കോടതി തീരുമാനിച്ചതാണ് !ഉണ്ണി മുകുന്ദൻ !
മലയാള സിനിമ രംഗത്ത് യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആളാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷിന്റെ പ്രൊമോഷൻ തിരക്കിലാണ് അദ്ദേഹം. മനോരമക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ അവസരം കിട്ടിയാൽ എന്തിന് വേണ്ടായെന്ന് വെയ്ക്കണം. രാഷ്ട്രീയം ഒരു മോശപ്പെട്ട കാര്യമല്ല. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത് സേവനമാണ്. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉണ്ടാകുന്നത് നല്ലതാണ്. തമിഴ്നാട്ടിലെ അണ്ണാമലൈ, അദ്ദേഹത്തോട് ബഹുമാനമാണ്. ഐപിഎസുകാരനായ അദ്ദേഹം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ രാഷ്ട്രീയത്തിലിറങ്ങി. അങ്ങനെയുള്ള ആളുകളല്ലേ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടത്.
എന്റെ ചെറുപ്പത്തിൽ എനിക്ക് വാജ്പേയിയെ ഭയങ്കര ഇഷ്ടമായിരുന്നു. അദ്ദേഹം ഒരു കവിയായിരുന്നു. അദ്ദേഹത്തെ കവിയെന്ന നിലയിലായിരുന്നു ഞാൻ ആദ്യം അറിഞ്ഞത്. പിന്നീടാണ് രാഷ്ട്രീയക്കാരനാണെന്ന് അറിയുന്നത്. ഞാൻ പാർലമെന്റ് സെഷൻസ് കേട്ടത് പുള്ളിയുടെ കാലത്താണ്. പ്രമോദ് മഹാജനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അതുപോലെ നമ്മുടെ കേരളത്തിൽ ഷാഫി പറമ്പിലിനെ എനിക്ക് ഇഷ്ടമാണ്. പക്ഷെ ഒരു പാർട്ടിയുടെയും പ്രചരണത്തിന് ഇറങ്ങാൻ ഉദ്ദേശമില്ല. എന്റെ കുട്ടികൾക്ക് രാഷ്ട്രീയ ബോധം ഉണ്ടായിരിക്കണം, പക്ഷേ രാഷ്ട്രീയമായി ആക്ടീവാകാൻ പാടില്ല, ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് വിളിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി ഇങ്ങനെ, ഭരണഘടനയിൽ ഭാരതമെന്നും ഇന്ത്യയെന്നും ഉണ്ട്. രണ്ടായാലും പ്രശ്നമില്ല. ഭരണഘടനയിൽ രണ്ടും പറഞ്ഞിട്ടുണ്ടല്ലോ. ഭാരതം എന്ന് കേൾക്കാൻ രസമുണ്ട്. ബ്രിട്ടീഷുകാരാണ് ഇന്ത്യ എന്ന പേരിട്ടത്. ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് വിളിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി ഇങ്ങനെ, ഭരണഘടനയിൽ ഭാരതമെന്നും ഇന്ത്യയെന്നും ഉണ്ട്. രണ്ടായാലും പ്രശ്നമില്ല. ഭരണഘടനയിൽ രണ്ടും പറഞ്ഞിട്ടുണ്ടല്ലോ. ഭാരതം എന്ന് കേൾക്കാൻ രസമുണ്ട്. ബ്രിട്ടീഷുകാരാണ് ഇന്ത്യ എന്ന പേരിട്ടത്.
വിശ്വാസികൾ അയോധ്യയിൽ പോകുന്നതിൽ എന്താണ് തെറ്റ്. അയോധ്യയിൽ ഒരു അമ്പലം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് പള്ളി വന്നു, പള്ളി പൊളിച്ചത് സങ്കടകരമായ കാര്യമാണ്. പക്ഷേ വീണ്ടും ക്ഷേത്രം വരാൻ വേണ്ടിയുള്ള സംഭവമാണ്. കോടതി അക്കാര്യത്തിൽ വിധി പറഞ്ഞു. മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ സ്ഥലവും കൊടുത്തു. അയോധ്യയിൽ പോകാൻ പാടി്ല്ലെന്ന് ഉണ്ടോ? ആർക്കും അവിടെ പ്രശ്നമല്ല. മനസിൽ വൈരാഗ്യം വെച്ച് മുന്നോട്ട് പോകണമെന്നാണോ പറയുന്നത്?
Leave a Reply