രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ പറഞ്ഞാൽ രണ്ടാമതൊന്ന് ആലോചിക്കില്ല, ഇന്ത്യൻ ആർമിയിൽ ചേരാൻ കഴിയാത്തതിൽ വിഷമമുണ്ട്..

പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന് ശേഷം രാജ്യം ഇപ്പോൾ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകാൻ തയ്യാറാക്കുകയാണ്. രാജ്യം വീണ്ടും ഒരു യുദ്ധക്കളമായി മാറുന്ന ഈ സാഹചര്യത്തിൽ ഇപ്പോഴിതാ മുമ്പൊരിക്കൽ നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ..  ഒരു സൈനിക ചിത്രം ഉടൻ പ്രതീക്ഷിക്കാം. എന്റെ സ്വന്തം പ്രൊഡക്ഷനിൽ ഇത് നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, അത് വലിയ ബഡ്ജറ്റിലുള്ളതാണെങ്കിൽ മറ്റ് പലരും അതിന്റെ ഭാ​ഗമായേക്കാം. ഇതൊരു മലയാള സിനിമയായിരിക്കും, പക്ഷേ ബഹുഭാഷാ ഫോർമാറ്റിലായിരിക്കും.

ഞാൻ ഒരു ദേശസ്നേഹി ആണെന്ന് പലപ്പോഴും, പറഞ്ഞിട്ടുണ്ട്. 200 വർഷത്തെ അപമാനം, വിഭജനം. ഭാരതത്തിലെ ജനങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. രാജ്യ സ്നേഹം തുളുമ്പുന്ന വീഡിയോകൾ കാണുമ്പോഴെല്ലാം എനിക്ക് നിരാശ തോന്നുന്നു. നിങ്ങൾ ഈ നാട്ടിലാണ് ജനിച്ചതെങ്കിൽ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് നിങ്ങളുടെ കടമയാണ്. ഉയർന്നുവരാനുള്ള എല്ലാ സാധ്യതകളും എന്റെ രാജ്യത്തിനുണ്ട്.

എന്റെ, കുട്ടികാലത്ത് ഭഗത് സിംഗ്, എഴുതിയ ഒരു കത്ത് ഇന്ത്യൻ എക്‌സ്പ്രസിൽ പ്രസിദ്ധീകരിച്ചത് ഞാൻ വായിച്ചതായി ഓർക്കുന്നു. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച 23-കാരൻ. എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. എനിക്ക് സൈന്യത്തിൽ ചേരാൻ കഴിഞ്ഞില്ല. അതിൽ ഞാൻഇന്നും വിഷമിക്കുന്നു. എന്നാൽ ഞാനീ സമൂഹത്തിന്റെ ഭാ​ഗമായതിനാൽ രാജ്യത്തിന് എന്തെങ്കിലും തിരികെ നൽകണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു.

അത് നമ്മുടെ,, എല്ലാവരുടെയും കടമയാണ്, എന്റെ രാജ്യം, എനിക്ക് എന്നും അഭിമാനമാണ്. ഇന്ത്യ ഏറ്റവും വൈവിധ്യമാർന്ന, സഹിഷ്ണുതയുള്ള, ലിബറൽ രാജ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രമാണ് എപ്പോഴും ഒന്നാമത്.. പ്രക്ഷുബ്ധതയ്‌ക്കിടയിലും, രാജ്യം മുന്നോട്ട് പോയി. അതിൽ നമ്മൾ അഭിമാനിക്കണം. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാമോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ രണ്ടാമതൊന്ന് ആലോചിക്കില്ല എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

എന്നെ കുറിച്ച് നിരവധി വാർത്തകൾ വരാറുണ്ട്, ഹിന്ദുത്വ ഭീ,ക,ര,ൻ’ എന്നൊക്കെ എന്നെകുറിച്ച് പറഞ്ഞിട്ടുണ്ട്. മേപ്പടിയാൻ ചിത്രം പലരെയും അലോസരപ്പെടുത്തി. അതിൽ സേവാഭാരതിയുടെ ആംബുലൻസ് ഉപയോ​ഗിച്ചു എന്നുള്ളതായിരുന്നു മറ്റൊരു പ്രശ്നം. എന്നാൽ മറ്റു പല സിനിമകളിലും എസ്ഡിപിഐ അടക്കമുള്ള സംഘടനകളെ കാണിച്ചിട്ടുണ്ട്. അതിലൊന്നും ആർക്കും ഒരു പ്രശ്നവും തോന്നിയിട്ടില്ല. അപ്പോൾ ഇക്കൂട്ടരെ എന്തൊക്കെയാണ് ചൊടിപ്പിക്കുന്നതെന്ന് ആലോചിച്ച് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട് എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *