ഭാരതത്തിന്റെ അഭിമാനം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയും ഇതുതന്നെയാണ്, എന്നാൽ ഈ പ്രതിമയെ മഹത്തരമാക്കുന്നത് മറ്റൊന്ന് ! ഉണ്ണി മുകുന്ദൻ !

ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നടൻ ഉണ്ണി മുകുന്ദൻ. അദ്ദേഹം അടുത്തിടെ സർദാർ വല്ലഭായ് പട്ടേലിനെ ആദരിക്കുന്ന സ്മാരക പ്രതിമ സന്ദർശിച്ചിരുന്നു, ആ സന്തോഷം അറിയിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, എന്റെ സ്‌കൂൾ പഠനകാലത്ത് സർദാർ വല്ലഭഭായ് പട്ടേലിനെ കുറിച്ച് ചരിത്ര പുസ്തകങ്ങളിലൂടെ ഞാൻ അറിഞ്ഞിരുന്നു. എന്നാൽ വർഷങ്ങൾ കടന്നുപോയപ്പോൾ അദ്ദേഹത്തെ ആളുകൾ ഓർമ്മിക്കുന്നത് കുറഞ്ഞു വന്നു. അദ്ദേഹത്തെ ഏറെക്കുറെ എല്ലാവരും മറന്നുപോയതായി തോന്നിയ സമയമുണ്ടായിരുന്നു.. അടുത്ത ഗുജറാത്ത് സന്ദർശന വേളയിൽ ഏകതാ പ്രതിമ സന്ദർശിക്കണമെന്ന് ആദരണീയനായ പ്രധാനമന്ത്രിയായിരുന്നു നിർദ്ദേശിച്ചത്. അദ്ദേഹത്തിൽ നിന്നും ഇത്തരത്തിൽ ഒരു ക്ഷണം ലഭിച്ചതിൽ ഞാൻ ശരിക്കും സന്തോഷവാനാണ്. ഈ അത്ഭുതത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിച്ചത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു.

ഗുജ,റാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി.. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര നായകൻമാരിൽ പ്രധാനപ്പെട്ട വ്യക്തിയായ സർദാർ വല്ലഭായ് പട്ടേലിനെ ആദരിക്കുന്ന സ്മാരക പ്രതിമയാണ്. 182 മീറ്ററാണ് ഈ പ്രതിമയുടെ ഉയരം. ലോകത്തില ഏറ്റവും ഉയരം കൂടിയ പ്രതിമയും ഇതുതന്നെയാണ്. എന്നാൽ ഈ പ്രതിമയെ മഹത്തരമാക്കുന്നത് അതിന്റെ വലിപ്പമോ ഉയരമോ അല്ല, മറിച്ച് ഇത് ഉൾപ്പെടുന്ന പ്രദേശത്തെയാകെ വികസനം കൊണ്ട് മാറ്റി മറിക്കാൻ സാധിച്ചു എന്നതാണ് ശ്രദ്ധേയം. ആളുകളെയും അവരുടെ ജീവിത നിലവാരത്തെയും മാറ്റിമറിച്ചു, വൻതോതിലുള്ള തൊഴിലവസരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ വന്ന മാറ്റങ്ങളും ശ്രദ്ധേയമാണ്.

‘സർദാർ വല്ലഭാഭായ് പട്ടേലിന്റെ’ കാൽക്കൽ നിൽക്കുമ്പോൾ, എനിക്ക് ഭഗവാൻ കൃഷ്ണൻ അർജ്ജുനന് ആ,ത്മീയ ജ്ഞാനവും മാർഗ നിർദ്ദേശവും നൽകുന്ന ഭഗവദ് ഗീതയിൽ നിന്നുള്ള വിവരണത്തെക്കുറിച്ചായിരുന്നു ഓർമ്മവന്നത്. ശ്രീകൃഷ്ണന്റെ പൂർണ്ണാവതാരം എങ്ങനെയുണ്ടെന്ന് വിവരിക്കാൻ അർജ്ജുനനോട് സഹോദരന്മാർ പിന്നീട് ആവശ്യപ്പെട്ടു എന്നാണ് കഥ. അതിന് അർജ്ജുനൻ മറുപടി പറഞ്ഞു, ശ്രീകൃഷ്ണൻ തന്റെ പൂർണ്ണരൂപം സ്വീകരിച്ചപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ കാൽവിരലിന്റെ അടിഭാഗം മാത്രമായിരുന്നു, ശ്രീകൃഷ്ണൻ ആകാശത്തിനും പ്രപഞ്ചത്തിനും മുകളിലായി വളർന്നു നിൽക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ എനിക്ക് കൃഷണന്റെ മുഖം കാണാൻ സാധിച്ചില്ല. അർജ്ജുനനെപ്പോലെയാണ് ഏകതാ പ്രതിമയ്‌ക്ക് മുന്നിൽ നിൽക്കുമ്പോൾ എനിക്കും തോന്നുന്നത്. ഏകതാ പ്രതിമ ഒരു ദേശിയ ചിഹ്നമായി മാറിയിരിക്കുന്നു. ദേശസ്‌നേഹം, സാമൂഹിക-സാമ്പത്തിക വികസനം, ചരിത്രപരമായ പ്രാധാന്യം എന്നിവയെ ഇത് പ്രോത്സാഹിപ്പിക്കുന്നു, ഗുജറാത്തിൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളിൽ ഒന്നായി ഏകതാ പ്രതിമ മാറിയിരിക്കുന്നു എന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *