എല്ലാ ഓക്കേ അല്ലേ അണ്ണാ…! ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് പൃഥ്വിരാജൂം ഉണ്ണി മുകുന്ദനും !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള സിനിമ മേഖലയെ കുറിച്ച് കുറ്റം പറഞ്ഞിരുന്ന നിർമ്മതാവ് സുരേഷ് കുമാറിനുള്ള മറുപടി എന്ന രീതിയിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്, സുരേഷ് കുമാറിനെ വിമർശിച്ചും, കാര്യങ്ങൾക്ക് വ്യക്തത വരുത്തിയുമാണ് ആന്റണി കുറിപ്പ് പങ്കുവെച്ചത്. ഇപ്പോഴിതാ സിനിമ രംഗത്തുനിന്നും ആന്റണിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്, ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് പൃഥ്വിരാജും ഉണ്ണി മുകുന്ദനും. എല്ലാം ഓക്കെ അല്ലെ അണ്ണാ എന്നാണ് പോസറ്റ് ഷെയർ ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്. ഷേക്ക് ഹാന്റ് ഇമോജിയാണ് ഉണ്ണിമുകുന്ദൻ ആന്റണിയുടെ പോസ്റ്റ് ഷെയർ ചെയ്ത് കുറിച്ചത്.

അതേസമയം ആന്റണിയുടെ പോസ്ററിന് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് എത്തുന്നത്. സിനിമാ മേഖലയിൽ നിർമ്മാതാക്കൾ നേരിടുന്ന പ്രതിസന്ധികളെന്ന തരത്തിൽ നിർമ്മാതാവും നടനുമായ സുരേഷ് കുമാർ ഉന്നയിച്ച കാര്യങ്ങൾക്കുള്ള മറുപടി പോസ്റ്റാണ് ആന്റണി പങ്കുവെച്ചത്. സിനിമാ മേഖല ജൂണ്‍ 1 മുതല്‍ സമരം ആരംഭിക്കുമെന്നും വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.

അതുപോലെ സിനിമ താരങ്ങൾ തന്നെ അവരുടെ സിനിമകൾ നിർമ്മിക്കുന്നതിനെതിരെയും അദ്ദേഹം സംസാരിച്ചിരുന്നു. എന്നാൽ സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ടെന്നും ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്.

എങ്കിൽ മാത്രമേ ആ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും സാധിക്കൂ. സംഘടനയില്‍ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങള്‍ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാന്‍ അദ്ദേഹം തയാറായതുകൊണ്ടുമാത്രം, അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട്, ഞാനും ചിലതു ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയുകയാണെന്നാണ് ആന്റണി കുറിച്ചത്.

അതുപോലെ തന്നെ ഒരു നടന്‍ ഒരു സിനിമ നിര്‍മ്മിച്ചാല്‍ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്നൊക്കെ ശ്രീ സുരേഷ് കുമാര്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല എന്നും അതുപോലെ ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ് എന്നും ആന്റണി ചോദിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *