ഒറ്റക്ക് വഴിവെട്ടി വന്നവനാണ്, അല്ലാതെ അച്ഛന്റെ പേരിൽ തൂങ്ങി വന്നവനല്ല ! എല്ലാ പ്രതികൂലങ്ങളെയും മറികടന്ന്, ഒരു ഗോഡ്ഫാദറിന്റെയും പിൻബലമില്ലാതെയാണ് ഇതുവരെ എത്തിയത് ! വാക്കുകൾ ശ്രദ്ധ നേടുന്നു

മലയാള സിനിമ രംഗത്ത് ഇന്ന് ഏറെ തിളങ്ങി നിൽക്കുന്ന രണ്ടു യുവ താരങ്ങളാണ് നടൻ ഉണ്ണി മുകുന്ദനും ഷെയിൻ നിഗവും. എന്നാൽ തന്റെ പുതിയ ചിത്രം ലിറ്റിൽ ഹേർട്സ് എന്ന സിനിമയുടെ പ്രൊമോഷൻ സമയത്ത് ഉണ്ണിമുകുന്ദനെയും ഉണ്ണിയുടെ പ്രൊഡക്ഷന്‍ കമ്പനിയെയും ഷെയിന്‍ കളിയാക്കി സംസാരിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു വിവാദങ്ങള്‍ തുടങ്ങിയത്. അസഭ്യം കലര്‍ന്ന തരത്തില്‍ ആയിരുന്നു ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയെ ഷെയിന്‍ പരാമര്‍ശിച്ചത്. ഇതിനെ തുടര്‍ന്നാണ് വലിയ രീതിയിലുള്ള വിവാദങ്ങള്‍ ഉണ്ടായിരുന്നു.

എന്നാൽ എന്നാൽ താൻ മനസ്സിൽ പോലും ആലോചിക്കാത്ത രീതിയിൽ തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണ് എന്നു ആരോപിച്ച് ഷെയിൻ തന്നെ രംഗത്ത് വന്നിരുന്നു. എന്നാൽ ഷെയിൻറെ ഈ വാക്കുകൾ ഉണ്ണി മുകുന്ദൻ ഫാൻസ്‌ ഗ്രൂപ്പുകൾക്ക് വലിയ ചർച്ചയായി മാറിയിരുന്നു, ‘ഒറ്റക്ക് വഴിവെട്ടി വന്നവനാണ്, അല്ലാതെ അച്ഛന്റെ പേരിൽ തൂങ്ങി വന്നവനല്ല’ എന്നും കട്ട സപ്പോർട്ടായി ഞങ്ങൾ ഒപ്പമുണ്ടാകും എന്നനുള്ള പോസ്റ്ററുകളും ഫാൻസ്‌ ഗ്രൂപ്പുകളിൽ സജീവമാണ്.

അതുപോലെ സംവിധായകൻ സിബി മലയിൽ ഉണ്ണി മുകുന്ദനെ കുറിച്ച് പറയുന്ന വിഡിയോയും ഫാൻസ്‌ ഗ്രൂപ്പുകളിൽ സജീവമാണ്. അതിൽ സിബി മലയിലിന്റെ വാക്കുകൾ ഇങ്ങനെ, സിനിമ ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ അടുപ്പമുണ്ടായിരുന്ന ആളാണ് ലോഹിതദാസ്. അദ്ദേഹം വിട്ടുപിരിയുന്നതിന് മൂന്നാഴ്ച മുൻപ് ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നതിന്റെ ചർച്ചകൾ കാര്യമായി നടന്നിരുന്നു, അന്ന് അദ്ദേഹം എന്നോടു പറഞ്ഞു, താൻ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അയാളെ വച്ച് ഒരു സിനിമ ചെയ്യാൻ പോവുകയാണെന്നും. അദ്ദേഹം വളരെ പ്രതീക്ഷയോടെയാണ് ഈ ചെറുപ്പക്കാരനെക്കുറിച്ച് പറഞ്ഞത്.

പക്ഷെ വളരെ അപ്രതീക്ഷിതമായി എല്ലാം തീരുമാനിച്ചതിന് രണ്ടാഴ്ച ശേഷമാണ് ലോഹി നമ്മോട് വിടപറഞ്ഞത്, അതിനു ശേഷം കുറച്ച് ദിവസങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ എന്നെ വന്നു കണ്ടു, ലോഹി സാർ പറഞ്ഞ ആ ആൾ ഞാനാണ് എന്ന് അദ്ദേഹം ഏറെ വിഷമത്തോടെ പറഞ്ഞു. സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു, ഒറ്റ ദിവസം കൊണ്ട് ആ പ്രതീക്ഷകൾ ഇല്ലാതെയായി.’ അന്നാണ് ഞാൻ ഉണ്ണി മുകുന്ദനെ ആദ്യമായി കാണുന്നത്.

എല്ലാ പ്രതീ,ക്ഷകളും സ്വപ്നങ്ങളും തകർന്നു എന്ന് തോന്നിയിടത്തുനിന്ന് താനൊരു ഒരു ഫൈറ്റർ ആണെന്ന് ബോധ്യപ്പെടുത്തി. എല്ലാ പ്രതികൂലങ്ങളെയും മറികടന്ന് ഒരു ഗോഡ്ഫാദറിന്റെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച് ഇവിടെ ഇരിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഇവിടെ അതിഥിയായി ആരെ വേണമെങ്കിലും കൊണ്ടുവരാം. പക്ഷേ, ഉണ്ണിയെ അതിഥിയായികൊണ്ടുവരാൻ കുറേ കാരണങ്ങളുണ്ട്. രണ്ട് മൂന്ന് വർഷങ്ങൾക്കിടയിൽ ഉണ്ണി ചെറുപ്പക്കാർക്കിടയിൽ സൃഷ്ടിച്ചെടുത്ത ഇമേജുണ്ട്.

അങ്ങനെ പേരെടുത്ത് പറ,യാൻ ആരുടേയും പിൻബലം ഇല്ലാതെ സ്വന്തമായി ഫൈറ്റ് ചെയ്ത് നേടിയെടുത്ത നേട്ടമാണത്. എന്നെ വിസ്മയിപ്പിക്കുന്ന ഏതെങ്കിലും സിനിമയോ പ്രകടനമോ കണ്ടാൽ ഞാൻ അവരെ വിളിച്ച് അഭിനന്ദിക്കാറുണ്ട്. മേപ്പടിയാൻ മാളികപ്പുറവും കണ്ട ശേഷം ഞാൻ ഉണ്ണിയെ വിളിച്ച് അഭിനന്ദിച്ചിരുന്നു എന്ന് സിബി മലയിൽ വേദിയിൽ നിന്ന് പറയുമ്പോൾ, ഇതെല്ലാം കേട്ട് മുൻ നിരയിൽ തന്നെ ഇരുന്ന ഉണ്ണി കരയുന്നതും വീഡോയോയിൽ കാണാം…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *