
ഹൃത്വിക് റോഷന്‍ അതിസുന്ദരനായതുകൊണ്ട് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടാറില്ല !ഉണ്ണി മുകുന്ദൻ
മലയാള സിനിമയിൽ ഇന്ന് ഇപ്പോൾ മാർക്കോ എന്ന ചിത്രത്തിന്റെ വിജയ തിളക്കത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. ആഗോളതലത്തില്‍ മാര്‍ക്കോ ഇതിനകം 100 കോടി കടന്നു കഴിഞ്ഞു. തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകളില്‍ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്‍ വിവിധ അഭിനേതാക്കളെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഉണ്ണി ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ റിലീസിനെ തുടർന്ന് ഹിന്ദി ചാനലുകള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. ഇതിലെ ഭാഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെ, ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍വിവിധ അഭിനേതാക്കളിലെ ഏറ്റവും പ്രിയപ്പെട്ട കാര്യത്തെ കുറിച്ച് പറയാനുള്ള ചോദ്യമുണ്ടായിരുന്നു. മമ്മൂട്ടി,മോഹന്‍ലാല്‍,ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍ എന്നിവരെ കുറിച്ചാണ് അവതാരക ചോദിച്ചത്. ഇതില്‍ ഹൃത്വിക് റോഷനെ കുറിച്ച് ഉണ്ണി മുകുന്ദന്‍ പറഞ്ഞ കമന്റ് ശ്രദ്ധ നേടുകയായിരുന്നു.

സിനിമകൾക്കും തന്റെ കഥാപാത്രങ്ങൾക്കും വേണ്ടി ഏറെ കഠിനാധ്വാനം ചെയ്യുന്ന ആളാണ്, ഹൃത്വിക് കഠിനാധ്വാനത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രതീകമാണെന്ന് തന്നെ പറയാം. പക്ഷെ അതിസുന്ദരനായതുകൊണ്ട് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടാറില്ല. എപ്പോഴും അതിനെ കാണാതെ പോകും,’ ഉണ്ണി മുകുന്ദന് പറഞ്ഞു. ഹൃത്വിക് റോഷനെ പറ്റി വളരെ മികച്ച നിരീക്ഷണമാണ് ഉണ്ണി മുകുന്ദന്‍ നടത്തിയിരിക്കുന്നതെന്നാണ് പലരും കമന്റുകളില്‍ പറയുന്നത്. എച്ച് ആര്‍ ഫാന്‍സ് നടന്‍റെ വാക്കുകളെ ആഘോഷമാക്കുന്നുണ്ട്.
എന്നാൽ അതേസമയം കേരളരാതിൽ അത്തരത്തിൽ അതിസുന്ദരനായത് കൊണ്ട് തന്റെ കഠിനാധ്വാനത്തിനും വിലയില്ലെന്ന് ഉണ്ണി കരുതുന്നുണ്ടോ അതാണോ ഉദ്ദേശിച്ചത് എന്ന കമന്റുകളാണ് ലഭിക്കുന്നത്. അതേസമയം മറ്റ് അഭിനേതാക്കളെ കുറിച്ചും അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ സംസാരിക്കുന്നുണ്ട്. ‘മമ്മൂക്ക സ്‌പെഷ്യല്‍ ആണ്. കാരണം അദ്ദേഹം വളരെ മനോഹരമായി കുടുംബത്തെയും ജോലിയെയും ബാലന്‍സ് ചെയ്യും. എനിക്കും അങ്ങനെ ചെയ്യാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹമുണ്ട്. മോഹന്‍ലാല്‍ ആകട്ടെ പ്രെസെന്റില്‍ ജീവിക്കുന്ന ആളാണ്. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് ഇന്ത്യയ്ക്കും ലോകത്തിനും മുന്നില്‍ കാണിച്ചു കൊടുത്ത നടനാണ് ഷാരൂഖ് ഖാന്‍,’ ഉണ്ണി മുകുന്ദന് പറഞ്ഞു.
Leave a Reply