‘ഞാൻ ആഗ്രഹിച്ച പെണ്ണിനെ എനിക്ക് കിട്ടിയില്ല’ ! അതോടെ ഞാൻ ജീവിതത്തിൽ തകർന്ന് പോയി ! നഷ്ട പ്രണയത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ തുറന്ന് പറയുന്നു !
മലയാള സിനിമ പ്രേമികളുടെ ഇഷ്ട താരമാണ് നടൻ ഉണ്ണി മുകുന്ദൻ. മസിൽ അളിയൻ എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കും. ഒരുപാട് ആരാധകരുള്ള ആളാണ് ഉണ്ണി, അതിൽ കൂടുതലും ആരാധികമാരാണ്. അതിൽ സിനിമ നടിമാർ മുതൽ താര പുത്രിമാർ വരെയുണ്ട്. നടന്റെ ജിം ബോഡിയും ചോക്ലേറ്റ് പയ്യന്റെ ലുക്കുമാണ ഉണ്ണിയെ പ്രിയങ്കരനാക്കി മാറ്റുന്നത്. യുവ താരങ്ങളിൽ അവിവാഹിതനായി ഉണ്ണി മുകുന്ദൻ മാത്രമാണ് ഉള്ളത്. നടനോട് വിവാഹത്തെ കുറിച്ച് ആരാധകർ ചോദിക്കുമ്പോൾ വീട്ടുകാർ കണ്ടെത്തട്ടെ എന്നാണ് നടൻ പറയാറുള്ളത്.
പക്ഷെ ഉണ്ണി മുകുന്ദൻ അങ്ങനെ ഒഴിഞ്ഞ് മാറുന്നതിന് മറ്റൊരു കാരണവും കൂടി ഉണ്ട് എന്നാണ് നടൻ തന്നെ തുറന്ന് പറഞ്ഞത്. ആഗ്രഹിച്ച പെണ്ണിനെ വിവാഹം ചെയ്യാന്‍ കഴിയാത്തതില്‍ ഉണ്ണി മുകുന്ദന്‍ കടുത്ത ദുശീലങ്ങൾക്ക് അടിമപെട്ടു എന്നാണ് നടൻ തന്നെ തുറന്ന് പറയുന്നത്. നന്ദനത്തിന്റെ തമിഴ് പതിപ്പായ സീഡന്‍ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിൽ എത്തിയ ഉണ്ണി മുകുന്ദന് കരിയര്‍ ബ്രേക്ക് നല്‍കിയത് മല്ലുസിംഗ് എന്ന ചിത്രമാണ്. പൃഥ്വിരാജിന് പകരക്കാരനായി എത്തിയ ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ എന്ന നടൻ മുൻ നിര നായക പദവിയിലേക്ക് എത്തിയത്. പക്ഷെ മല്ലുസിംഗിന് ശേഷം പിന്നെ ആരും ഉണ്ണിയെ കണ്ടിരുന്നില്ല.
മല്ലുസിംഗ് എന്ന ചിത്രം പ്രതീക്ഷിച്ചതിലും കൂടുതൽ വിജയം നേടിയെങ്കിലും ചില വ്യക്തിപരമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ആ ചിത്രത്തിന് ശേഷം ഞാന്‍ അഹമ്മദാബാദിലേക്ക് പോയി എന്നാണ് അന്ന് പുറത്ത് വന്ന വാർത്ത. ആ വ്യക്തിപരമായ കാര്യം തനറെ പ്രണയ തകർച്ച ആയിരുന്നു എന്നാണ് ഇപ്പോൾ ഉണ്ണി പറയുന്നത്. അതിനു ശേഷം ഒന്‍പത് മാസം കഴിഞ്ഞാണ് മടങ്ങി കേരളത്തിലെത്തിയത് എന്ന് ഉണ്ണി പറയുന്നു. ആ കാലയളവിൽ താൻ പല ദുശീലങ്ങളിലും അകപ്പെട്ടിരുന്നു എന്നും നടൻ പറയുന്നു. ആ സമയത്തെ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്ത ഉണ്ടായിരുന്നു. ആ സമയത്ത് മനസ്സ് വല്ലാതെ മടുത്തപ്പോള്‍ വ്രതമെടുത്ത് ശബരിമലയ്ക്ക് പോയി.
ആ സമയത്താണ് എന്നെ ലാൽജോസ് സർ, വിക്രമാദിത്യൻ എന്ന ചിത്രത്തിനുവേണ്ടി വിളിക്കുന്നത്. പിന്നീടങ്ങോട്ട് വിജയ കുതിപ്പായിരുന്നു നടന്, മോഹന്‍ലാലിനൊപ്പം തെലുങ്കില്‍ ചെയ്ത ജനത ഗാരേജും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ അനുഷ്‌ക ഷെട്ടിക്കൊപ്പമുള്ള ഭാഗമതിയും ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാൽ പ്രണയിച്ച പെണ്ണിനുവേണ്ടി ദുശീലങ്ങൾ തുടങ്ങി സ്വന്തം ശരീരം നശിപ്പിക്കാൻ തീരുമാനിച്ച യൂണി ഇപ്പോൾ തന്രെ ആരോഗ്യ കാര്യത്തിലും, ശരീരത്തിനുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
Leave a Reply