
നിങ്ങളുടെ പ്രവർത്തി എന്നെയോ, എന്റെ സിനിമയേയോ ഒരു തരത്തിലും തകർക്കില്ല. എന്നെ അറിയാവുന്നവർ ഇത്തരത്തില്‍ പ്രവർത്തിക്കില്ല ! പ്രതികരിച്ച് ഉണ്ണി മുകുന്ദൻ !
ഇന്ന് മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ താരമാണ് നടൻ ഉണ്ണി മുകുന്ദൻ, അദ്ദേഹം ഒരു നടൻ എന്നതിനപ്പുറം തന്റെ വിഷ്വസങ്ങളെയും മതത്തെയും മുറുകെ പിടിക്കുന്ന ആളുകൂടിയാണ്, അതുകൊണ്ട് തന്നെ അദ്ദേഹം ഏറെ വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ തന്റെ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന പുതിയ സിനിമക്ക് നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.
അടുത്തിടെ നടന്ന അയോദ്ധ്യ രാമപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട്, ‘ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും, ഉച്ചത്തില്‍ ജയ് ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണണ്ട’ എന്നതരത്തിലായിരുന്നു ഉണ്ണി മുകുന്ദന്റെ ചിത്രങ്ങള്‍ക്കൊപ്പം പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടത്. പുതിയ സിനിമയെ തകർക്കാനുള്ള ശ്രമം മാത്രമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ , റിലീസ് പോലും ആകാത്ത ഒരു സിനിമയെ മോശമായി ചിത്രീകരിക്കാൻ എത്രത്തോളം തരംതാഴാൻ കഴിയും. ജനുവരി ഒന്ന് മുതല്‍ ആരംഭിച്ച ഈ അധമ പ്രവർത്തി ഇപ്പോഴും തുടരുകയാണ്.

ഞാൻ ഒരിക്കൽ പോലും പറയാത്ത കാര്യങ്ങളും, വാക്കുകളും എന്റേതായി പ്രചരിപ്പിച്ച് സിനിമയെ തകർക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഈ ശ്രമം നടത്തുന്നവർ അറിയാനായി പറയുകയാണ്, നിങ്ങളുടെ പ്രവർത്തി എന്നെയോ, എന്റെ സിനിമയേയോ ഒരു തരത്തിലും തകർക്കില്ല. എന്നെ അറിയാവുന്നവർ ഇത്തരത്തില്‍ പ്രവർത്തിക്കില്ല. ജയ് ഗണേശ് ഏപ്രില്‍ 11ന് തിയേറ്ററിലെത്തും. അപ്പോള്‍, തിയേറ്ററില്‍ കാണാം, എന്നും ഉണ്ണി മുകുന്ദൻ കുറിച്ചു. ഇതിന് മുമ്പും സമാനയമായ രീത്യിൽ ഉണ്ണി മുകുന്ദനെതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
മാളികപ്പുറം, മേപ്പടിയാൻ എന്നീ ചിത്രങ്ങൾ വളരെ വിജയമായിരുന്നു. ജയ് ഗണേഷ് എന്ന ചിത്രം പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണ്. ഉണ്ണി മുകുന്ദനൊപ്പം മഹിമ നമ്പ്യാരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൽ ഒരിടവേളയ്ക്ക് ശേഷം ജോമോളും അഭിനയിക്കുന്നുണ്ട്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു.
Leave a Reply