‘ഇവനെപ്പോലത്തെ ഫാസിസ്റ്റുകളെവച്ച് ഇനിയും സിനിമയെടുക്കണം’ ! എല്ലാമതത്തേയും ബഹുമാനിക്കുന്നു ! കമന്റിന് മാസ്സ് മറുപടി !

ഇന്ന് മലയാള സിനിമ രംഗത്ത് ഏറെ ആരാധകരുള്ള യുവ നടന്മാരിൽ ഒരാളാണ ഉണ്ണി മുകുന്ദൻ. അടുത്തിടെ ഇറങ്ങിയ മാളികപ്പുറം, മേപ്പടിയാൻ എന്നീ രണ്ടു ചിത്രങ്ങൾ ഏറെ വിജയം നേടിയ ചിത്രങ്ങളായിരുന്നു. ഒരു നടൻ എന്നതിനപ്പുറം തന്റെ മതത്തെയും വിശ്വാസത്തെയും ഏറെ ബഹുമാനിക്കുകയും അതിന് വലിയ പ്രധാന്യവും നൽകുന്ന ആളാണ്. അതുകൊണ്ട് തന്നെ അദ്ദേഹം ഏറെ വിമര്ശിക്കപെടാറുമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും അധികം ചർച്ചയായി മാറിയ അയോദ്ധ്യാ പ്രാണ പ്രതിഷ്ഠാ ചടങ്ങും തുടർന്ന് അതുമായി ബന്ധപെട്ട കാര്യങ്ങളും ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടികൊണ്ടിക്കുകയാണ്, അയോദ്ധ്യ രാമാ ക്ഷേത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ ഒന്നിൽ കൂടുതൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് “നവംബർ 9”. ഷെരീഫ് മുഹമ്മദ്, അബ്ദുൽ ഗദാഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. പോയവർഷം നവംബർ ഒൻപതിനാണ് ഈ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്.

ചിത്രത്തെ കുറിച്ച് യൂട്യൂബിൽ ഒരു മോഷൻ പോസ്റ്റർ റിലീസ് ചെയ്തായിരുന്നു പ്രഖ്യാപനം. ചുവപ്പു നാടയിൽ ചുറ്റപ്പെട്ട ഭ്രൂണം, തകർക്കപ്പെട്ട ബാബ്‌റി മസ്ജിദ് പശ്ചാത്തലം എന്നിവയുൾപ്പെട്ട ദൃശ്യങ്ങളായിരുന്നു ഈ മോഷൻ പോസ്റ്ററിൽ. ജനനത്തിനു മുൻപ് തുടങ്ങി, മരണത്തിനു ശേഷം അവസാനിക്കുന്ന കഥ എന്നായിരുന്നു ടാഗ്‌ലൈൻ. എന്നാൽ ഇപ്പോൾ ഈ അയോദ്ധ്യാ വീണ്ടും ചർച്ചയായ ശേഷം ഈ സിനിമയുടെ നിർമാതാവിന് ഉണ്ണി മുകുന്ദനെ ട്രോൾ ചെയ്തു നിരവധി കമന്റുകൾ വന്നിരുന്നു.

ഇപ്പോഴിതാ അതിൽ ഒരു കമന്റിന് നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് കൊടുത്ത മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്. ‘ഇവനെപ്പോലത്തെ ഫാസിസ്റ്റുകളെവച്ച് ഇനിയും സിനിമയെടുക്കണം’ എന്ന് ഇബ്നു എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവിന്റേതാണ് കമന്റ്. ഷെരീഫിന്റെ മറുപടി ഇങ്ങനെ, ‘നമസ്‍കാരം സഹോദരാ. നിങ്ങളുടെ വികാരം മനസിലാക്കുന്നു. എന്നാൽ എന്റെ അനുഭവത്തിൽ ഉണ്ണി മുകുന്ദൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു നല്ല വ്യക്തിയാണ്. അദ്ദേഹം ഒരു യഥാർത്ഥ ഹിന്ദുവും ഞാനൊരു യഥാർത്ഥ മുസ്ലിമുമാണ്. എല്ലാവരെയും പോലെ ഞങ്ങളും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. നവംബർ 9 എന്ന ചിത്രം ഒരു മതത്തെയും ബാധിക്കില്ല. ഈ ചിത്രം സമൂഹത്തിന് ഒരു നല്ല സന്ദേശമാകും’ എന്ന് ഞാൻ ഉറപ്പു നൽകുന്നു എന്ന് ഷെരീഫ് കുറിച്ചു.

അയോദ്ധ്യാ പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ സമായത്ത് ഉണ്ണി മുകുന്ദൻ തന്റെ സിനിമ ലൊക്കേഷനിൽ പ്രത്യേക പൂജ നടത്തുകയും തന്റെ ഭഗവാൻ സ്വന്തം ഗൃഹത്തിലേക്ക് തിരികെ എത്തി, ഒരുപാട് സന്തോഷം തോന്നുന്ന നിമിഷം എന്നും പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *