
വെറും ഒറ്റ നിമിഷത്തെ ഒരു തോന്നലിൽ ചെയ്ത ഒരു സീനാണത്, അത് ഇത്രയും ഹിറ്റാകുമെന്ന് കരുതിയില്ല ! എന്ന് കുഴപ്പത്തിൽ ആക്കരുതെന്നാണ് ഞാൻ മീരയോട് പറഞ്ഞത് ! ഉർവശി !
മലയാള സിനിമ രംഗത്തെ ഏറ്റവും മികച്ച അഭിനേത്രി ആരെന്ന ചോദ്യത്തിന് മലയാളികൾക്ക് ഒരു ഉത്തരമേ ഉള്ളു, അത് ഉർവശി ആണ് എന്നാണ്. നായികയായും വില്ലത്തിയായും സഹ താരമായും എല്ലാ വേഷങ്ങളിലും നമ്മളെ ഞെട്ടിപ്പിച്ചിട്ടുള്ള അപൂർവ്വം ചില അഭിനേത്രിമാരിൽ ഒരാളാണ് ഉർവശി. 1977-ൽ തൻ്റെ എട്ടാം വയസിൽ അഭിനയരംഗത്തെത്തിയ ഉർവ്വശി 1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ചു. ഉർവശി എന്ന നടിയുടെ ഏറ്റവും വലിയൊരു പ്രത്യേകത അവർ ഒരിക്കലും ഒരു ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടില്ല എന്നതാണ്. ഇതിനോടകം മലയാളം, തമിഴ്, കന്നട, തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ കൂടി 702 സിനിമകളോളം ചെയ്തിരുന്നു.
ഇപ്പോഴിതായ മലയാളത്തിൽ തന്റെ ഏറ്റവും പുതിയ സിനിമയായ ചാൾസ് എന്റർപ്രൈസസ് ആണ്, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇപ്പോഴിതാ റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആറു വർഷത്തെ ഇടവേളക്ക് ശേഷം ഉർവശി മലയാള സിനിമയിലേക്ക് മടങ്ങി വന്ന സിനിമയായിരുന്നു അച്ചുവിന്റെ ‘അമ്മ. ഈ കഥാപാത്രത്തിന് അവർക്ക് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരവും ലഭിച്ചിരുന്നു. ഇതിന്റെ സംവിധായകൻ ഈ കഥാപാത്രത്തിന് വേണ്ടി പല പ്രമുഖ താരങ്ങളെയും സമീപിച്ചിരുന്നു. എന്നാൽ മീര ജാസ്മിന്റെ അമ്മ വേഷം ചെയ്യാൻ പലരും മടിച്ചു.

ഉർവശിയെ സമീപിച്ചപ്പോൾ ഉർവശി പറഞ്ഞത് കഥാപാത്രം നല്ലതാണെങ്കിൽ ഞാൻ സുകുമാരി ചേച്ചിയുടെ അമ്മയായി വരെ അഭിനയിക്കാം എന്നായിരുന്നു. ഇപ്പോഴിതാ ആ സിനിമയുടെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഉർവശി. സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രംഗമാണ് ഉർവശിയുടെ കഥാപാത്രം ഇംഗ്ലീഷിൽ വെണ്ടക്ക കറി വെക്കുന്നത് എങ്ങനെയെന്ന് പറയുന്നത്. ഇതിനെ കുറിച്ച് അവരുടെ വാക്കുകൾ ഇങ്ങനെ, അങ്ങനെ ഒരു സീൻ സത്യൻ ചേട്ടൻ പറഞ്ഞിരുന്നു. എന്തെങ്കിലും കറി പൊട്ട ഇംഗ്ലീഷിൽ പറഞ്ഞ് നോക്കൂ എന്ന് പറഞ്ഞു. ഞാൻ വിചാരിച്ചു ചുമ്മാ ഒരു വെണ്ടക്ക കറിയെന്ന്. ഒട്ടും പ്രിപ്പെയ്ർ ചെയ്തിട്ടില്ല. അങ്ങനെ ഒരു ടേക്ക് എടുത്ത് നോക്കാം ഉർവശി നഷ്ടമൊന്നും വരുത്തില്ലല്ലോ.
ഒരുപക്ഷെ അതിനി ശരിയായില്ലെങ്കിൽ നമുക്ക് പിന്നീട് ഒന്ന് കൂടെ എടുക്കാമെന്ന് സത്യേട്ടൻ പറഞ്ഞു. അങ്ങനെ എനിക്ക് വായിൽ വന്നത് അപ്പോൾ ഞാൻ പറഞ്ഞു. ഒറ്റ ടേക്കിൽ അത് ശെരിയാകുകയും ചെയ്തു. പക്ഷെ ഒന്നു കൂടെ എടുക്കാമെന്ന് മീര പറഞ്ഞപ്പോൾ എനിക്ക് പറ്റിയില്ല, മീര പറഞ്ഞു അയ്യോ ഞാൻ ചേച്ചിയെ നോക്കി നിന്ന് പോയി, ഒന്ന് കൂടെ എടുക്കാമെന്ന്. ഞാൻ പറഞ്ഞു എന്റെ കൊച്ചേ എന്നെ കുഴപ്പത്തിലാക്കരുതെന്ന്. ഒന്ന് കൂടെ എന്ന് പറഞ്ഞാൽ ഒന്നും വരില്ല എനിക്ക്. മീരയുടെ ഡയലോഗുകൾ സത്യേട്ടന്റെ അസിസ്റ്റന്റ് ശ്രീബാല എഴുതി. ഓ ഇനി മുതൽ ഇങ്ങനെയാണോയെന്ന് പറഞ്ഞ് മീര തുടങ്ങുന്ന ഡയലോഗ് സെക്കന്റ് ഷോട്ടാണ് എന്നും ഉർവശി പറയുന്നു.
Leave a Reply