
ഞാൻ ഇപ്പോഴും ഇങ്ങനെ ചുറുചുറുക്കോടെ സന്തോഷത്തോടെ ഇരിക്കുന്നതിന് കാരണം എന്റെ ഭർത്താവാണ് ! ശിവന്റെ പിന്തുണയെ കുറിച്ച് ഉർവശി പറയുന്നു !
മലയാളികളുടെ അഭിമാന താരമാണ് നടി ഉർവശി, ഇപ്പോൾ വീണ്ടും സിനിമ ലോകത്ത് സജീവമാകുകയാണ് ഉർവശി, ഉള്ളൊഴുക്ക് എന്ന സിനിമയാണ് ഉർവ്വശിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. മികച്ച പ്രകടനമാണ് ചിത്രത്തിൽ താരം കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ തന്റെ ഭർത്താവ് ശിവപ്രസാദിനെ കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, ഭർത്താവിന്റെ പുതിയ സിനിമയെക്കുറിച്ചുള്ള ചോദ്യത്തിനും ദാമ്പത്യജീവിതത്തെക്കുറിച്ചും ഉള്ള ചോദ്യത്തിനും എസ് കെ എന്നിനോടും സംസാരിക്കുകയാണ് താരം.
വാക്കുകൾ ഇങ്ങനെ, എന്റെ ഭർത്താവ് എന്നതിൽ ഉപരി ശിവ പ്രസാദ് തനിക്ക് നല്ലൊരു സുഹൃത്താണ്, എനിക്ക് നല്ലൊരു സുഹൃത്തിനെ കിട്ടിയെന്നാണ് ഉര്‍വശി ശിവനെ കുറിച്ച് പറയുന്നത്. ആദ്യം സുഹൃത്തുക്കൾ ആയിരുന്നു പിന്നെയാണ് വിവാഹം നടന്നത്. ശിവന്റെ മുഖംമൂടിയില്ലാത്ത സത്യസന്ധമായ മുഖമാണ് തന്നെ കൂടുതൽ ആകർഷിച്ചത് എന്നും ഉർവശി പറയുന്നു.
നമ്മൾ ഒരാളെ പ്രണയിക്കുമ്പോൾ അയാളുടെ പ്ലസ് പോയിന്റ് നോക്കി മാത്രമല്ലല്ലോ പ്രണയിക്കുന്നത്, ഞങ്ങൾ എപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളുകൾ ആണ്. എല്ലാം പരസ്പരം തുറന്നുപറയും. ഇണക്കം മാത്രമല്ല പിണക്കവും ഞങ്ങൾക്കിടയിൽ ഉണ്ടാകാറുണ്ട്.പ്ലാൻ ചെയ്തു പഠിക്കാൻ പറ്റുന്ന സംഭവം അല്ല ജീവിതം. നമ്മുടെ കൈയ്യിൽ അല്ലല്ലോ ഒന്നും. നമ്മൾ ഒന്നും പ്ലാൻ ചെയ്തിട്ടല്ല ജീവിക്കുന്നത്. മുഴുവൻ ജീവിതവും ചേർന്നതാണല്ലോ ഒരു ആധ്യാത്മ വിദ്യാലയം. അതിനിടയിൽ കടന്നുപോകുന്ന കുറെ കാര്യങ്ങൾ. അതിൽ നമ്മൾ നേരത്തെ അഭിമുഖമോ മറ്റോ ചെയ്തിട്ടല്ലല്ലോ കടക്കുന്നത്..

ഞാൻ ഇന്നും ചുറുചുറുക്കോടെ ഓടി നടന്ന് അഭിനയിക്കുന്നുണ്ട് എങ്കിൽ അത് അതിനൊരൊറ്റ കാരണം എന്റെ ഭർത്താവാണ്. അദ്ദേഹം ഒരു ഗ്രാമത്തിൽ സ്വന്തം പ്രൊഫഷണൽ കാര്യങ്ങളുമായി മുഴുകുമ്പോഴും എന്നെ അഭിനയിക്കാൻ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന് നന്ദി എന്നും ഉർവശി പറയുന്നു.
അതുപോലെ ഭർത്താവ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയെ കുറിച്ചും ഉർവശി സംസാരിച്ചു, അദ്ദേഹത്തിന്റെ ജീവിതത്തിൽ കണ്ട കഥാപാത്രങ്ങളെ ഒക്കെ വച്ചാണ് അദ്ദേഹം സിനിമ ചെയ്യുന്നത്. ആ സമയത്തൊക്കെ ഞാൻ അഭിനയിക്കാൻ പോകുമായിരുന്നു. എന്റെ ഷെഡ്യൂൾ വന്ന സമയം ഞാൻ അഭിനയിക്കുന്നു എന്ന് മാത്രം എന്നും ഉർവശി പറയുന്നു..
Leave a Reply