
വേറെ വരുമാനമില്ല, ഞാൻ ഷൂട്ടിംഗിന് പേയേ പറ്റൂ ! മനസ്സിലെ വിഷമങ്ങൾ അഭിനയിക്കുമ്പോൾ കുറേയൊക്കെ ബാധിക്കും ! ജീവിതത്തിലെ മോശം അവസ്ഥയെ കുറിച്ച് ഉർവശി !
ഇന്ന് ഇന്ത്യൻ സിനിമ ആരാധിക്കുന്ന നടിമാരിൽ ഒരാളാണ് ഉർവശി. നടിപ്പിൽ രാക്ഷസി എന്നാണ് ഉർവശിയെ കുറിച്ച് മകൾ ഹാസൻ വരെ പറഞ്ഞിരുന്നത്. ഇന്നും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് ഉർവശിയെ തേടി എത്തുന്നത്. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഉർവശി. വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്ത എ;ആളാണ് ഉർവശി. നടൻ മനോജ് കെ ജയനുമായുള്ള വിവാഹം ശേഷം ഉണ്ടായ വിവാഹ മോചനവും എല്ലാം ഏറെ വാർത്താ പ്രാധാന്യം നേടിയവ ആയിരുന്നു.
ഇപ്പോഴിതാ മനോജ് കെ ജയനുമായുള്ള വിവാഹ മോചനത്തിന് ശേഷം താൻ വീണ്ടും അഭിനയത്തിൽ സജീവമായത് വ്യക്തി ജീവിത്തിലെ ചില പ്രശ്നങ്ങൾ കാരണമായിരുന്നു എന്ന് ഉർവശി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ, വിവാഹ ശേഷം അഭിനയത്തിൽ നിന്നും കുറച്ച് മാറി നിൽക്കാൻ തന്നെയായിരുന്നു തീരുമാനം. ഞാനുടനെ തന്നെ ഗർഭിണി ആയി. പ്രസവിച്ചു. പക്ഷെ അതിനു ശേഷവും എനിക്ക് വളരെ പെട്ടെന്ന് തന്നെ ജോലിക്ക് പോയാലേ പറ്റൂ എന്ന അവസ്ഥയായിരുന്നു അന്ന്. കാരണം വേറെ വരുമാനമില്ല. ഞാൻ ഷൂട്ടിംഗിന് പേയേ പറ്റൂ. പ്രസവത്തിന്റെ ഒരാഴ്ച മുമ്പും ഞാൻ ഷൂട്ടിംഗ് അറ്റൻഡ് ചെയ്തിരുന്നു.

ഞാൻ ഒരിക്കലും അഭിനയിക്കില്ല എന്ന് പറഞ്ഞല്ല അന്ന് അഭിനയത്തിൽ നിന്നും മാറി നിന്നത്, തൽക്കാലം മാറി നിൽക്കുന്നു എന്നായിരുന്നു പറഞ്ഞത്. കുടുംബത്തിന് മറ്റ് വരുമാനമില്ലാത്ത അവസ്ഥയിൽ വീണ്ടും വർക്ക് ചെയ്ത് തുടങ്ങുകയായിരുന്നു. രണ്ടാം വരവിൽ വീണ്ടും സജീവമായി സിനിമകൾ ചെയ്യണമോ എന്ന് ഞാൻ ആലോചിച്ചിരുന്നു, എന്നാൽ തേടി ഒരുപാട് പ്രാധാന്യമുള്ള കഥാപാത്രങ്ങൾ വന്നതോടെ അത് നഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി,’ ഉർവശി പറഞ്ഞതിങ്ങനെ. ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങൾ മനസ്സിനെ വിഷമിപ്പിച്ചിരുന്നെന്നും സിനിമകൾ ചെയ്യുമ്പോഴും ഈ വിഷമങ്ങൾ തന്നെ ബുദ്ധിമുട്ടിച്ചിരുന്നെന്നും ഉർവശി അന്ന് തുറന്ന് പറഞ്ഞിരുന്നു.
എന്നാൽ അഭിനയിക്കുമ്പോഴും മനസിലെ വിഷമങ്ങൾ അഭിനയത്തെ കാര്യമായി ബാധിച്ചിരുന്നു. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ അധികവും ദുഖപുത്രി കഥാപാത്രങ്ങളല്ല. കുറച്ച് തമാശയും കുസൃതിയുമാെക്കെ ഉള്ള കഥാപാത്രങ്ങളാണ്. അതെനിക്ക് സന്തോഷത്തോടെ ചെയ്യാൻ പറ്റാത്തൊരു സാഹചര്യവും വരും. കൂടെ വർക്ക് ചെയ്യുന്നവരുടെ സപ്പോർട്ട് അപ്പോഴാണ് ഉപകരിക്കുക. മനപ്പൂർവം എല്ലാം ഉള്ളിൽ ഒതുക്കി കഥാപാത്രമായി മാറുന്ന നിമിഷം കുറച്ച് ആശ്വാസം ലഭിക്കും.
പിന്നെ എനിക്ക് ഉള്ളൊരു പോസിറ്റീവ് ആയിട്ടുള്ള കാര്യം എന്നത് ചെല്ലുന്ന അന്തരീക്ഷവുമായി ഇഴുകിച്ചേരാൻ പറ്റുന്ന മാനസികാവസ്ഥ എനിക്ക് എപ്പോഴുമുണ്ട് എന്നതാണ്. ഒറ്റയ്ക്കിരിക്കുമ്പോൾ മനസ്സിനെ ശാന്തമാക്കാൻ നമ്മൾ ശീലിക്കും. അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ ഉൾക്കൊണ്ട്, അത് കുഴപ്പമില്ല അതിങ്ങനൊക്കെ തന്നെയാണ്, ഇതൊക്കെ ഒരു വിധിയാണ്, സഹിക്കണം എന്ന് ചിന്തിച്ച് ശാന്തമാവാനുള്ള മാനസികാവസ്ഥ എപ്പോഴുമുണ്ടാവുമെന്നും ഉർവശി പറഞ്ഞു.
Leave a Reply