
ഇന്ന് ഞാന്‍ കഴിക്കുന്ന ആഹാരം ലാലിന്റേതാണ് ! അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ ഒന്നുമില്ലാതെ ആയിപോകുമായിരുന്നു ! നടി ഉഷ റാണിയുടെ ആ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു !
മലയാള സിനിമ സീരിയൽ രംഗത്ത് ഒരു സമയത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയാണ് ഉഷ റാണി. മലയാളത്തിലുപരി അവർ മറ്റു ഭാഷകളിലും ഏറെ സജീവമായിരുന്നു. ഉഷ റാണി വിവാഹം കഴിച്ചത് സംവിധായകൻ ശങ്കരന് നാരയണനെ ആയിരുന്നു. ഇവർക്ക് ഒരു മകനുമുണ്ട്. പക്ഷെ ഇന്ന് അവർ നമ്മോടൊപ്പമില്ല 2020 ലാണ് നടി അന്തരിച്ചത്. എന്നാല്‍ തന്റെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം അവർ ഇതിനുമുമ്പ് തുറന്ന് പറഞ്ഞിരുന്നു. ഭര്‍ത്താവിന് സുഖമില്ലാതെ ആയത് മുതല്‍ തന്റെ കുടുംബത്തെ സംരക്ഷിച്ചത് നടന് മോഹന്‍ലാല്‍ ആണെന്നാണ് ഉഷ റാണി തന്റെ ഒരു പഴയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
അന്ന് ഉഷ റാണി പറഞ്ഞിരുന്നത് ഇങ്ങനെ, എന്റെ ഭർത്താവ് ശങ്കരേട്ടന് അസുഖമായി കിടന്നപ്പോള്‍ മോഹന്‍ലാലാണ് സഹായിച്ചത്. ശങ്കരേട്ടനോട് അവര്‍ക്ക് പ്രത്യേകിച്ച് ഒരു കടപ്പാടും ഒന്നുമില്ല. എങ്കിലും വലിയൊരു സംവിധായകന് എന്ന നിലയില്‍ അവരെല്ലാം ഒരുപാട് സഹായിച്ചത്. ആ കടപ്പാട് ഒരിക്കലും മറക്കാൻ കഴിയില്ല. ചേട്ടന് മരിച്ച് പോകും എന്ന സമയം വന്നപ്പോള്‍ എല്ലാവരും ഉണ്ടായിരുന്നു. എന്റെ സ്വന്തം ആള്‍ക്കാരെക്കാളും കൂടുതല്‍ എന്നെ സ്നേഹിച്ചത് സഹ പ്രവർത്തകരായ സിനിമാക്കാരാണ്. കൂടാതെ ഏറ്റവും വലിയ മറ്റൊരു കാര്യം എന്റെ മകനെ പഠിപ്പിച്ചത് മോഹന്‍ലാലാണ്. അവനെ ബിബിഎ മുതല്‍ എംബിഎ വരെ പഠിപ്പിച്ചത് ലാലാണ്. അതിന് വേണ്ടി കുറേ ലക്ഷങ്ങള്‍ അദ്ദേഹം ചിലവാക്കിയിരുന്നു. ഇന്ന് ഞാന്‍ കഴിക്കുന്ന ആഹാരം ലാലിന്റേതാണ്.

വലിയ മനസുള്ള ലാൽ അന്ന് എന്റെ മകനെ പഠിപ്പിച്ചില്ലായിരുന്നു എങ്കിൽ എന്തേലും ചെറിയ ജോലിയെ കിട്ടുമായിരുന്നുള്ളു. എന്നാൽ ഇന്ന് നല്ല ജോലിയും അവന് കൈനിറയെ പണം ലഭിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് കുഴപ്പമില്ലാതെ ജീവിക്കുന്നത് മോഹന്‍ലാലിനെ പോലെ നല്ലൊരു മനുഷ്യന് കാരണമാണ്. ഞങ്ങൾക്ക് ഈശ്വര തുല്യനാണ് ആ മനുഷ്യൻ ലാലിന് എല്ലാവിധ സൗഭാഗ്യങ്ങളും കൊടുക്കണമെന്ന് ഞാൻ പ്രാര്‍ഥിക്കുകയാണ്. അദ്ദേഹത്തിന്റെ എല്ലാ പടങ്ങളും ഓടണം. എന്നാലേ മറ്റുള്ളവരെ സഹായിക്കാനൊക്കെ സാധിക്കൂ. ലാലിന് ദീര്‍ഘായൂസ് കൊടുക്കണേ എന്നുള്ള പ്രാര്‍ഥനയാണ് തനിക്കെന്നും’ ഉഷ റാണി പറഞ്ഞിരുന്നു.
അതുപോലെ തന്റെ സിനിമ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു സംഭവം എന്ന് പറയുന്നത് ഒരു സിനിമയിൽ തന്റെ മകനായി അഭിനയിക്കുന്ന നടന് അവരുടെ കാലില്‍ ഞാനെന്തിനാണ് തൊടുന്നത് എന്ന് ചോദിച്ചു. അതെനിക്ക് വലിയ വിഷമം ഉണ്ടാക്കി. പൊള്ളച്ചിയില്‍ വെച്ചാണ് ആ സിനിമയുടെ ഷൂട്ടിങ് നടന്നത്. ഞാന്‍ ആ സ്പോട്ടില്‍ നില്‍ക്കുകയാണ്. സംവിധായകന് വന്ന് സീന്‍ പറഞ്ഞ് തന്നു. ശേഷം നായകനും അമ്മയും തമ്മിലുള്ള സംഭാഷണമാണ്. എന്നാല്‍ അയാൾക്ക് എന്റെ കാലില്‍ വീഴാനൊന്നും പറ്റില്ല എന്നും . കണ്ണ് കൊണ്ട് അനുഗ്രഹിച്ചു എന്ന് കാണിച്ചാല്‍ മതി എന്നാണ് അദ്ദേഹം പറഞ്ഞത്. അത് കേട്ട് വിഷമമായി. അമ്മയെ പോലൊരാളുടെ കാലില്‍ വീഴാന്‍ പോലും ചിലര്‍ക്ക് സാധിക്കുന്നില്ല എന്നും ഉഷ റാണി പറയുന്നു.
Leave a Reply