
ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍ എന്ന് വായിച്ചപ്പോൾ ആദ്യം ഓര്‍ത്തത് മമ്മൂട്ടിയെ കുറിച്ചാണ് ! ‘ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നത് ! വി ഡി സതീശൻ !
രാജ്യം എഴുപ്പത്തിയഞ്ചാമത് റിപ്ലബ്ലിക്ദിനം ആഘോഷിച്ചതിനൊപ്പം ഇത്തവണയും രാജ്യം നൽകുന്ന ബഹുമതിയയായ പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഇത്തവണയും പുരസ്‌കാര ജേതാക്കളിൽ മമ്മൂട്ടിയുടെ പേര് ഇല്ല എന്നത്. ഇത്തവണയും അദ്ദേഹത്തെ കേന്ദ്രം തഴഞ്ഞത് മമ്മൂട്ടിയുടെ രാഷ്ട്രീയം കാരണാണ് എന്നും പറഞ്ഞുകൊണ്ട് നിരവധി കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ [പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, വാക്കുകൾ ഇങ്ങനെ, ‘ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭന്‍, സാനു മാഷ്, സി.രാധാകൃഷ്ണന്‍, സാറാ ജോസഫ്, സജിതാ ശങ്കര്‍, സുജാത മോഹന്‍, എം. എന്‍ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപന്‍ ശിവരാമന്‍, ഡോ. വി.എസ്. വിജയന്‍ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളില്‍ നിന്ന് ഇപ്പോഴും അകന്ന് നില്‍ക്കുകയാണ് പത്മ പുരസ്‌കാരങ്ങള്‍. പ്രവര്‍ത്തന മേഖലകളില്‍ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.

ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍, മിഥുന്‍ ചക്രവര്‍ത്തിക്ക് പത്മഭൂഷണ്‍ എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ല്‍ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാല്‍ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാന്‍ വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില്‍ ആദ്യത്തെ പേരുകാരന്‍ മമ്മൂട്ടിയാണെന്നതില്‍ തര്‍ക്കമില്ല.
പി.ഭാസ്‌കരന്‍ മാഷിന്റെയും ഒ.എന്‍.വിയുടേയും സമകാലികനാണ് ശ്രീകുമാരന്‍ തമ്പി. പത്മ പുരസ്‌കാരത്തിന് എന്നേ അര്‍ഹന്‍. എന്താണ് പുരസ്‌കാര പട്ടികയില്‍ ആ പേരില്ലാത്തത്? രാജ്യം നല്‍കുന്ന ആദരമാണ് പത്മ പുരസ്‌കാരങ്ങള്‍. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കല്‍പ്പത്തെ കൂടുതല്‍ ഉജ്വലമാക്കുന്നതാവണം രാജ്യം നല്‍കുന്ന ആദരം. എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍’, വിഡി സതീശന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അദ്ദേഹത്തിന്റെ ഈ വാക്കുകൾ ശെരിവെക്കുന്ന കമന്റുകളാണ്, മമ്മൂക്ക ഇന്ത്യന്‍ സിനിമയുടെ മുഖമാണ്.. അദ്ദേഹത്തെ വര്‍ഷങ്ങളായി മാറ്റി നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയം, ശൈലിയൊക്കെ കൊണ്ടാണ്. പിന്നെ ബിജെപി സര്‍ക്കാര്‍ അദ്ദേഹത്തെ പരിഗണിക്കാത്തതാണ് അദ്ദേഹത്തിന് കിട്ടുന്ന പരിഗണന എന്ന രീതിയിലാണ് കമന്റുകൾ.
Leave a Reply