
കേന്ദ്രം നല്കുന്ന പണം നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കണം ! കർഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി സർക്കാർ ! വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ !
ഏവരെയും സങ്കടത്തിലാഴ്ത്തികൊണ്ട് വീണ്ടും കേരളത്തിൽ ഒരു കർഷക ആ,ത്മ,ഹ,ത്യ കൂടി ഉണ്ടായിരിക്കുകയാണ്. ആലപ്പുഴ തകഴിയില്‍ കര്ഷകന് പ്രസാദാണ് വി,ഷം കഴിച്ച് ആ,ത്മ,ഹ,ത്യ ചെയ്തത്. സര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധിയെ കുറിച്ച് പ്രസാദ് സുഹൃത്തിനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖ ഇതോടകം സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ചിട്ടുണ്ട്. ഈ സംഭവത്തിന് ശേഷം സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മറ്റു പാർട്ടി നേതാക്കൾ രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. പരാജയപ്പെട്ടെന്ന് കുറിപ്പെഴുതി, ജീവനൊടുക്കിയ കർഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി വിജയനെന്ന് വി.മുരളീധരൻ പറഞ്ഞു. നെല്ല് സംഭരണത്തിന് കേന്ദ്രം നൽകുന്ന തുക നേരിട്ട് കർഷകരിലേക്ക് എത്താനുള്ള നടപടികളുണ്ടാകണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കേരളം അന്നും ഇന്നും രക്ഷപെടാൻ കേന്ദ്രത്തെ മറയാക്കൂകയാണ്, പണം കർഷകർക്ക് നൽകാതെ വായ്പയായി നൽകുന്ന രീതി മാറണം.സിബിൽ സ്കോർ കുറഞ്ഞു പോയാൽ വീണ്ടും വായ്പ എടുക്കാൻ സാധിക്കാതെ ഇരട്ടി ദുരിതത്തിലേക്ക് പോകുകകയാണ് കർഷകർ.
നെല്ലിന് കേന്ദ്രം കൂട്ടിയ താങ്ങുവിലയ്ക്ക് ആനുപാതികമായി കേരളവും വർധിപ്പിച്ചിരുന്നുവെങ്കിൽ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. കേന്ദ്രത്തിൽ നിന്ന് കിട്ടാൻ പോകുന്ന പണം കിട്ടിയില്ല എന്നത് തെറ്റിദ്ധരിപ്പിക്കലാണ്. ഒരുനയാപ്പൈസ പോലും നൽകാനില്ലെന്ന് കണക്കുസഹിതം വിശദീകരിച്ചതാണ്. ഡൽഹിയിൽ സമരം ചെയ്യുകയല്ല, കേന്ദ്രം നൽകിയത് കൊടുത്ത് തീർക്കുകയാണ് വേണ്ടതെന്നും വി.മുരളീധരൻ പ്രതികരിച്ചു.

അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആ,ത്മ,ഹ,ത്യ ചെയ്ത പ്രസാദിന്റെ കുടുംബത്തെ നേരില്‍ കണ്ടു. തിരവല്ലയിലെ ആശുപത്രിയിലെത്തിയായിരുന്നു ഗവര്‍ണറുടെ സന്ദര്‍ശനം. കേന്ദ്രം സംസ്ഥാനത്തിന് വിഹിതം കൈമാറിയിട്ടും എന്തുകൊണ്ടാണ് പണം ലഭിക്കാതിരുന്നതെന്ന് പരിശോധിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അവര്‍ക്കുവേണ്ടി എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ഇതേ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ തകഴിയില്‍ ആ,ത്മ,ഹത്യ ചെയ്ത കെ ജി പ്രസാദിനെപ്പോലെയുള്ള എത്ര കര്‍ഷകരെ മ,ര,ണമുഖത്തുനിന്ന് രക്ഷിക്കാനാകുമായിരുന്നു എന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇവിടെ പാർട്ടി പോരുകൾ അല്ലാതെ സാധാരണ ജനങ്ങൾക്ക് ഒരു നീതിയും ലഭിക്കാൻ പോകുന്നില്ല എന്നാണ് പൊതുജനങ്ങളുടെ കമന്റുകൾ.
Leave a Reply