
ഈ ഫോട്ടോ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഇതിലും നല്ല ദിവസം ഞാന്‍ കാണുന്നില്ല’ ! കുറിപ്പുമായി ഇന്നസെന്റിന്റെ മകൻ !
കേരളം ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. സിനിമയിലും രാഷ്ട്രീയ ജീവിതത്തിലും ഒരുപോലെ തിളങ്ങി നിന്നാ ആളായിരുന്നു നടൻ ഇന്നസെന്റ്, ഇപ്പോഴിതാ ഇന്നസെന്റിന്റെ ജന്മദിനത്തില് മകന് സോണറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പും ചിത്രവും ശ്രദ്ധനേടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ സിപിഐഎം സ്ഥാനാര്‍ഥിയായ വിഎസ് സുനില്‍കുമാറും ഇന്നസെന്റും ഒന്നിച്ചുള്ള ചിത്രമാണ് സോണറ്റ് പങ്കുവെച്ചത്. ഈ ഫോട്ടോ പങ്കുവെയ്ക്കാന്‍ ഇതിലും നല്ല ഒരു ദിവസം താന്‍ കാണുന്നില്ല എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് സോണറ്റ് കുറിച്ചത്.
അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.. ഇന്ന് അപ്പച്ചന്റെ ജന്മദിനം..
ഈ ഫോട്ടോ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഇതിലും നല്ല ഒരു ദിവസം ഞാന്‍ കാണുന്നില്ല. അത്രമേല്‍ ഇഷ്ടമായിരുന്നു വിഎസ് സുനില്‍കുമാറിനോട്. ഞാനും എന്റെ കുടുംബവും ഒപ്പം ഉണ്ടാകും എന്നും എപ്പോഴും നിങ്ങളും ഉണ്ടാകണം ഈ മനുഷ്യസ്നേഹിയോടൊപ്പം. പ്രിയപ്പെട്ട ഇന്നസെന്റ് ചേട്ടന്, സുനീ എന്ന വിളിയും സ്നേഹവായ്പും എന്നും ഹൃദയത്തില്‍ തന്നെ ഉണ്ട്’- എന്നാണ് ഈ പോസ്റ്റിന് വിഎസ് സുനില്‍കുമാര്‍ കമന്റ് ചെയ്തത്.

ടി എൻ പ്രതാപനും സുരേഷ് ഗോപിയും, വിഎസ് സുനില്‍കുമാറുമാണ് തൃശൂരിൽ മത്സരിക്കാൻ ഇറങ്ങുന്നത്. ഇത്തവണ കേരളം ഉറ്റുനോക്കുന്ന ഒരു മണ്ഡലം തന്നെയാണ് തൃശൂർ. കാരണം സുരേഷ് ഗോപി തൃശൂർ ഇത്തവണ എടുക്കുമോ ഇല്ലയോ എന്ന ചർച്ചയിലാണ് ഇപ്പോൾ കേരളം തന്നെ…
Leave a Reply