വാണി ജയറാം വിടപറഞ്ഞു ! സംഗീത ലോകത്തിന് സമ്മാനിച്ചത് വിലമതിക്കാനാകാത്ത സമ്മാനം ! ആദരാഞ്ജലികൾ അർപ്പിച്ച് ആരാധകർ !
സംഗീത ലോകത്ത് റാണി ആയിരുന്നു വാണി ജയറാം. 77 വയസായിരുന്നു, നിർഭാഗ്യവശാൽ ആ കലാ പ്രതിഭ ഇപ്പോൾ നമ്മെ വിട്ടു യാത്രയായിരിക്കുകയാണ്, ചെന്നൈയിലെ സ്വന്തം വീട്ടിൽ കുഴഞ്ഞ് വീണ് ഈ ലോകത്തോട് വിടപറയുകയായിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടി. കുമാർഗന്ധർവ്വയുടെ പക്കൽ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഗന്ധർവ്വയുമൊത്ത് ‘രുണാനുബന്ധാച്യാ” എന്ന മറാത്തി യുഗ്മ ഗാനം ആലപിച്ചു..
തമിഴ് നാട്ടിലെ വെല്ലൂരാണ് ജനിച്ചത്. സംഗീതജ്ഞയായ തന്റെ അമ്മയിൽ നിന്നാണ് വാണി ജയറാം സംഗീതത്തിന്റെ ആദ്യ അക്ഷരങ്ങൾ പഠിച്ചത്. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരാണ് കർണാടക സംഗീതത്തിലെ ഗുരുക്കന്മാർ. ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത് ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനാണ്.’സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്.
Leave a Reply