
ഞങ്ങളുടെ ആ ചെറിയ വീട്ടിലേക്ക് മമ്മൂക്ക വരുമ്പോൾ അപ്പൻ ആകെ ടെൻഷൻ അടിച്ചിരുന്നു ! പക്ഷെ അമ്മച്ചിയുടെ ആ തഗ്ഗ് മറുപടി അദ്ദേഹത്തെ പൊട്ടി ചിരിപ്പിച്ചു !
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടനാണ് എൻ എഫ് വർഗീസ്. അദ്ദേഹം ബാക്കിയാക്കി പോയ അനേകം കഥാപത്രങ്ങൾ ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. മിമിക്രിനടനായിട്ടാണ് അദ്ദേഹം കലാരംഗത്തേക്ക് വന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ച് സിനിമ ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു. നടക്കപ്പറമ്പിൽ ഫ്രാൻസിസ് വർഗ്ഗീസ് എന്നാണ് അദ്ദേഹത്തിന്റെ പൂർണ പേര്. ശബ്ദഗാംഭീര്യം കൊണ്ടും തനിമയാർന്ന അഭിനയ ശൈലി കൊണ്ടും മലയാളികളുടെ മനസ്സിൽ അദ്ദേഹം വളരെ പെട്ടന്ന് കയറിക്കൂടിയ ആളാണ് എന്‍എഫ് വര്‍ഗീസ്. എത്ര എത്ര കഥാപാത്രങ്ങൾ വില്ലനായും, സഹ നടനായും, നായകനായും, കൊമേഡിയനായും ചെയ്യാത്ത വേഷങ്ങൾ ചുരുക്കം സിനിമ താരമായി തുടരുമ്പോഴും ആ തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നും ആകാശവാണിയിൽ റേഡിയോ നാടകത്തിൽ അഭിനയിക്കുകയുണ്ടായിരുന്നു.
ഇപ്പോഴിതാ മകൾ സോഫിയ തന്റെ വീട്ടിലെ ചില ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ്, അവരുടെ വാക്കുകൾ ഇങ്ങനെ.. മമ്മി ഒരുപാട് വായിക്കുന്ന ആളായിരുന്നു. സാഹിത്യപരമായി ഒരുപാട് ശ്രദ്ധിക്കും. അപ്പച്ചി പലപ്പോഴും പ്രസംഗിക്കാൻ പോകുമ്പോൾ മമ്മിയാണ് എല്ലാം പറഞ്ഞു കൊടുക്കുന്നത്. അപ്പച്ചി പറയുന്നത് കേട്ടാൽ എല്ലാവർക്കും തോന്നും അപ്പച്ചിയാണ് ഇതൊക്കെ എഴുതി പഠിച്ചതെന്ന്.

അതുപോലെ താരങ്ങൾ എല്ലാവരും ആയിട്ട് ആപ്പച്ചൻ നല്ല കമ്പനി ആയിരുന്നു. അന്നൊക്കെ ഞങ്ങളുടെ വീട്ടിൽ ഏറ്റവും കൂടുതൽ തവണ വന്നിരിക്കുന്നത് സുരേഷ് ഗോപി ചേട്ടനാണ്. മമ്മൂക്കയും വന്നിട്ടുണ്ട്. അന്ന് വീടൊക്കെ ചെറുതായത് കൊണ്ട് അപ്പച്ചിക്ക് ഒരു സഭാകമ്പവും ടെൻഷനുമൊക്കെയുണ്ടായിരുന്നു. മമ്മൂക്ക കേറി വന്നപ്പോ തന്നെ അപ്പച്ചി ടെൻഷൻ കൊണ്ട് ‘ഞാൻ ഉദ്യോഗത്തിലായിരുന്നപ്പോ വച്ച വീടാണ്’ എന്നൊക്കെ പറയുന്നുണ്ട്. അതുകേട്ടിട്ട് മമ്മി അകത്ത് നിന്നും നമസ്കാരം പറഞ്ഞു. എന്നിട്ട് ഒരു ക്ലാസ് ഡയലോഗും അടിച്ചു, ഉദ്യോഗത്തിലുള്ളപ്പോ ഉള്ള ഭാര്യയാണ് ഞാനും എന്ന്. മമ്മൂക്ക അത് കേട്ട് ഭയങ്കര ചിരിയായിരുന്നു എന്നും സോഫിയ പറയുന്നു.
ഞങ്ങളുടെ വിദ്യാഭ്യാസത്തിന് അപ്പച്ചന്‍ വളരെ പ്രധാന്യം കൊടുത്തിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ മക്കളെല്ലാവരും നല്ല രീതിയില്‍ വളര്‍ന്നു. അപ്പച്ചന്റെ ആ തീരുമാനം വളരെ ശരിയായിരുന്നു എന്ന് ഞങ്ങൾക്ക് എപ്പോഴും തോന്നാറുണ്ട്. അപ്പച്ചൻ നല്ല വിദ്യഭ്യാസം ഉള്ള ആളായിരുന്നു. അതുകൊണ്ടു തന്നെ അത് കളഞ്ഞ് ഒന്നും ചെയ്യാന്‍ ഞങ്ങളെ സമ്മതിച്ചില്ല. അതിന്റെ ഗുണം ഇന്ന് ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ട് എന്നും മകൾ പറയുന്നു.
Leave a Reply