സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽ ജനനം, ആഗ്രഹിച്ചതെല്ലാം ജീവിതത്തിൽ നേടിയെടുത്ത താരം, നടിയും ഗായികയുമായ വസുന്ധര ദാസിന്റെ ജീവിതം !!

മലയാളത്തിൽ ഒരൊറ്റ ചിത്രം മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും, നമ്മളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു അഭിനേത്രിയാണ്, രാവണ പ്രഭു എന്ന ഹിറ്റ് ചിത്രത്തിൽ ജാനകി എന്ന കഥാപാത്രം വളരെ മനോഹരമായി അവതരിപ്പിച്ച വാസുന്ധുര ദാസ്,അവർ നായിക എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ്. അവർ പാടിയ ശകലക ബേബി എന്ന ഗാനം വളരെ ഹിറ്റായിരുന്നു. മലയാളം കൂടാതെ അവർക്ക് കന്നട, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ ഭാഷകൾ വസുന്ധര നന്നായി കൈകാര്യം ചെയ്യും..

ഒരു തമിഴ് അയ്യൻകാർ ഭ്രാഹ്മണ കുടുംബത്തിലാണ് അവർ ജനിച്ചത് അച്ഛൻ കിഷൻ ദാസ് അമ്മ നിമല ദാസ്, ജനിച്ചത് തന്നെ സംബന്ന കുടുംബത്തിലാണ്, അച്ഛൻ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ സിഇഒ ആയിരുന്നു, അമ്മയും ഒട്ടും പിറകിലല്ല, ‘അമ്മ ഒരു സയന്റിസ്റ് കൂടിയാണ്, ബാംഗ്ളൂരിലാണ് താരത്തിന്റെ വിദ്യാഭ്യാസം പൂരീതിയാക്കിയത്, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അവർ ഗണിതശാസ്ത്രം, സാമ്പത്തികശാസ്ത്രം, സ്ഥിതിവിവരശാസ്ത്രം എന്നിവയിൽ ബംഗാളുരു മൗണ്ട് കാർമ്മൽ കോളേജിൽനിന്നു ബിരുദമെടുക്കുകയും ചെയ്തു.

വളരെ ചെറുപ്പത്തിലേ തന്നെ അവർക്ക് പാട്ടിനോട് താല്പര്യം ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ തന്റെ മുത്തശ്ശി ഇന്ദിര ദാസിൽനിന്നു ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിൽ പരിശീലനം നേടുവാനാരംഭിക്കുകയും പിന്നീട് ലളിത കൈകിനി, പണ്ഡിറ്റ് പരമേശ്വർ ഹെഗ്ഡെ എന്നിവരുടെ അടുത്തുനിന്നും കൂടുതൽ പരിശീലനം നേടുകയും ചെയ്തു.വസുന്ധര ദാസ് തന്റെ ആറാമത്തെ വയസുമുതൽ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു തുടങ്ങിയിരുന്നു. ഇതിന് പുറമെ നന്നായി ഗിത്താർ വായിക്കാനും വസുന്ധര പഠിച്ചിരുന്നു.

കോളേജ് ജീവിതത്തിൽ ഗായകസംഘത്തിലെ ഒരു പ്രധാന ഗായികയായിരുന്നു വസുദ്ധര, കോളേജ് ഗായക സംഘത്തിന്റെ താരമായിരുന്നു അവർ. താരത്തിന്റെ ജീവിത പങ്കാളി അവരുടെ ഏറ്റവും അടുത്ത സുഹൃത്തും പ്രശസ്ത ഡ്രമ്മറുമായ റോബർട്ടോ നരേൻ ആയിരുന്നു. പിന്നണി ഗായിക, ചലച്ചിത്ര നടി, സംഗീതസംവിധായിക, സംരംഭക, ഗാനരചയിതാവ് തുടങ്ങിയ നിലകളിലെയെല്ലാം പ്രശസ്തയായ താരം സിനിമകളെക്കാളും സ്നേഹിച്ചിരുന്നത് മ്യുസിക്കിനെ ആയിരുന്നു….

തമിഴിലും ഹിന്ദിയിലും ഒരുപോലെ ഇറങ്ങിയ ‘ഹേയ് റാം’ എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയ രംഗത്ത് യെത്തുന്നത്, അതിനു ശേഷം ഹിന്ദിയിലും ഇംഗ്ളീഷിലും പുറത്തിറങ്ങിയ മൺസൂൺ വെഡിങ് എന്ന ചിത്രത്തിലും നായികയായിരുന്നു.. ഇളയരാജ പോലുള്ളവരുടെ ഗാനങ്ങൾ താരം പാടിയിട്ടുണ്ട്, കൂടാതെ എ ആർ റഹ്‍മാൻ, യുവൻ ശങ്കർ രാജ, ഹാരിസ് ജയരാജ് തുടഗിയവരുടെ കൂടെയെല്ലാം താരം വർക്ക് ചെയ്തിരുന്നു,

ഒരു പോപ്പ് ഗായികയാകാൻ ആഗ്രഹിച്ച ഒരു പെൺകുട്ടി, അഭിനയരംഗത്തേക്ക് പ്രവേശിക്കുക പിന്നീട് അവർ ഒരു ഒരു ആൽബം രചിക്കുക അതിനൊരു ബാൻഡ് രൂപീകരിക്കുക തുടങ്ങിയവ എല്ലാം വസുന്ധരയുടെ ജീവിതത്തിലെ നാഴികക്കല്ലുകളാണ്. അതേസമയം വസുന്ധര ദാസ് കർണാടക ടൂറിസം അംബാസഡർ കൂടിയാണ്. ഭർത്താവ് റോബർട്ടോ നരെയ്നോടൊപ്പം, അവർ കൂടുതൽ സംഗീത പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തുവരുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *