
ആഗ്രഹിച്ചതെല്ലാം ജീവിതത്തിൽ നേടിയെടുത്ത നടി ! സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽ ജനനം ! നടി വസുന്ധര ദാസിന്റെ ഇപ്പോഴത്തെ ജീവിതം
മലയാളത്തിൽ ഒരു തരംഗമായി മാറിയ ചിത്രമാണ് രാവണപ്രഭു. അതിനെ ഓരോ അഭിനേതാക്കളും ഇന്നും മലയാളികൾക്ക് വളരെ പരിചിതമാണ്. മോഹൻലാലിൻറെ നായികയായ ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വാസുന്ധുര ദാസ് ആ ഒരൊറ്റ സിനിമ മാത്രമേ മലയാളത്തിൽ ചെയ്തിരുന്നുള്ളു എങ്കിലും നമ്മൾ എക്കാലവും അവരെ ഓർമ്മിക്കാൻ ആ ഒരു ചിത്രം തന്നെ ധാരാളമാണ്. അവർ നായിക എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ്. അവർ പാടിയ ശകലക ബേബി എന്ന ഗാനം വളരെ ഹിറ്റായിരുന്നു. മലയാളം കൂടാതെ അവർക്ക് കന്നട, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ ഭാഷകൾ വസുന്ധര നന്നായി കൈകാര്യം ചെയ്യും..
വസുന്ധര ജനിച്ചത് ഒരു തമിഴ് അയ്യൻകാർ ഭ്രാഹ്മണ കുടുംബത്തിലാണ്, അച്ഛൻ കിഷൻ ദാസ് അമ്മ നിമല ദാസ്, ജനിച്ചത് തന്നെ സംബന്ന കുടുംബത്തിലാണ്, അച്ഛൻ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ സിഇഒ ആയിരുന്നു, അമ്മയും ഒട്ടും പിറകിലല്ല, അമ്മ ഒരു സയന്റിസ്റ് കൂടിയാണ്, ബാംഗ്ളൂരിലാണ് താരത്തിന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനു ശേഷം അവർ ഗണിതശാസ്ത്രം, സാമ്പത്തികശാസ്ത്രം, സ്ഥിതിവിവരശാസ്ത്രം എന്നിവയിൽ ബംഗാളുരു മൗണ്ട് കാർമ്മൽ കോളേജിൽനിന്നു ബിരുദമെടുക്കുകയും ചെയ്തു.

കുട്ടികാലം മുതൽ തന്നെ അവർക്ക് പാട്ടിനോട് താല്പര്യം ഉണ്ടായിരുന്നു, അതുകൊണ്ടുതന്നെ തന്റെ മുത്തശ്ശി ഇന്ദിര ദാസിൽനിന്നു ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിൽ പരിശീലനം നേടുവാനാരംഭിക്കുകയും പിന്നീട് ലളിത കൈകിനി, പണ്ഡിറ്റ് പരമേശ്വർ ഹെഗ്ഡെ എന്നിവരുടെ അടുത്തുനിന്നും കൂടുതൽ പരിശീലനം നേടുകയും ചെയ്തു.വസുന്ധര ദാസ് തന്റെ ആറാമത്തെ വയസുമുതൽ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു തുടങ്ങിയിരുന്നു. ഇതിന് പുറമെ നന്നായി ഗിത്താർ വായിക്കാനും വസുന്ധര പഠിച്ചിരുന്നു.
അവരുടെ ജീവിത പങ്കാളിയും സംഗീതജ്ഞൻ ആണ്. അവരുടെ ഏറ്റവും അടുത്ത സുഹൃത്തും പ്രശസ്ത ഡ്രമ്മറുമായ റോബർട്ടോ നരേൻ ആണ് ഭർത്താവ്. പിന്നണി ഗായിക, ചലച്ചിത്ര നടി, സംഗീതസംവിധായിക, സംരംഭക, ഗാനരചയിതാവ് തുടങ്ങിയ നിലകളിലെയെല്ലാം പ്രശസ്തയായ താരം സിനിമകളെക്കാളും സ്നേഹിച്ചിരുന്നത് മ്യുസിക്കിനെ ആയിരുന്നു. തമിഴിലും ഹിന്ദിയിലും ഒരുപോലെ ഇറങ്ങിയ ‘ഹേയ് റാം’ എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയ രംഗത്ത് യെത്തുന്നത്, അതിനു ശേഷം ഹിന്ദിയിലും ഇംഗ്ളീഷിലും പുറത്തിറങ്ങിയ മൺസൂൺ വെഡിങ് എന്ന ചിത്രത്തിലും നായികയായിരുന്നു.. ഇളയരാജ പോലുള്ളവരുടെ ഗാനങ്ങൾ താരം പാടിയിട്ടുണ്ട്, കൂടാതെ എ ആർ റഹ്മാൻ, യുവൻ ശങ്കർ രാജ, ഹാരിസ് ജയരാജ് തുടഗിയവരുടെ കൂടെയെല്ലാം താരം വർക്ക് ചെയ്തിരുന്നു.
Leave a Reply