വെട്ടത്തിലെ നായിക, നമ്മുടെ ഗോപിയുടെ സ്വന്തം തീപ്പെട്ടി കൊള്ളി ദാ ഇവിടെ ഉണ്ട് ! നടിയുടെ പുതിയ വിശേഷം ഏറ്റെടുത്ത് ആരാധകർ !
ചില നായികമാരെ നമ്മൾ ഓർത്തിരിക്കാൻ അവർ ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്യണം എന്നില്ല, ശക്തമായ കഥാപാത്രം ആണെങ്കിൽ അത് ഒരെണ്ണം തന്നെ ധരാളം. അത്തരത്തിൽ നമ്മൾ ഇപ്പോഴും ഓർത്തിരിക്കുന്ന നടിയാണ് പ്രിയദർശൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം വെട്ടത്തിലെ നായിക വീണയെന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് മറക്കാനാവില്ല, ആ കഥാപാത്രത്തെ അവതരിപ്പിച്ചത് മുംബയ് സ്വദേശിയായ ഭാവ്ന പാനിയായിരുന്നു. 17 കൊല്ലം മുമ്പിറങ്ങിയ ചിത്രം ഇപ്പോഴും ടെലിവിഷനിലെത്തിയാൽ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിൽ ദിലീപിനൊപ്പം നായികയായെത്തിയ വീണയെന്ന കഥാപാത്രമായെത്തിയ നടിയും മോഡലും നർത്തകിയുമായ ഭാവ്ന പാനിയെ ആർക്കും പെട്ടെന്ന് മറക്കാനാകില്ല. കന്നട, തെലുങ്ക് ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ഭാവ്‌നയുടെ ആദ്യമലയാള ചിത്രമായിരുന്നു ‘വെട്ടം.’
അതിനു ശേഷം താരം പിന്നീട് സിനിമകളിലൊന്നും അത്ര സജീവമല്ലായിരുന്നു പക്ഷെ വർഷങ്ങൾക്ക് ശേഷം പ്രിയദർശന്റെ തന്നെ ‘ആമയും മുയലും’ എന്ന ചിത്രത്തിലും ഒരു അതിഥി വേഷത്തില്‍ ഭാവ്‌ന എത്തിയിരുന്നു. ഒരു ഗാന രംഗത്ത് വളരെ ഗ്ലാമറായി ഐറ്റം ഡാൻസറുടെ വേഷത്തിലാണ് നടി എത്തിയിരുന്നത്. എന്നാല്‍ വെട്ടം എന്ന ചിത്രത്തില്‍ വീണയായി കണ്ട ഭാവ്‌നയാണ് അതെന്ന് ആരാധകര്‍ക്ക് മനസ്സിലായില്ലായിരുന്നു. ഒരു നടി എന്നതിലുപരി അവർ നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. ബോളിവുഡ്ഡിലെ നിരവധി പരസ്യങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. സ്‌ക്രീനിനെക്കാള്‍ ഉപരി നാടകങ്ങളിലാണ് താരം ഏറെയും അഭിനയിച്ചിട്ടുളളത്. സിനിമ നിര്‍മ്മാതാവായ ഉദയ് ശങ്കര്‍ പാനി ആണ് ഭാവ്‌നിയുടെ അച്ഛന്‍. ഭാവ്‌നിയുടെ ഇളയ സഹോദരി ദേവ്‌ന പാനി നടിയും ഫാഷന്‍ ഡിസൈനറുമാണ്. മുബൈയിലാണ് ഭാവ്‌നി തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.
സിനിമ നടി എന്നതിലുപരി അവർ പ്രാധാന്യം നൽകിയത് നാടകത്തിനും മറ്റു കലാ പരിശീലനങ്ങൾക്കുമാണ്. കെഡുചരൻ മോഹൻപാത്ര, ബിർജു മഹാരാജ് എന്നീ പ്രശസ്ത വ്യക്തികളുടെ കിഴിൽ ഭാവ്ന ഒഡീസിയിലും കഥക്കിലും പരിശീലനം നേടി. 2001 മുതൽ 2015 വരെ പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഹിന്ദി സിനിമയിൽ നിന്ന് തുടങ്ങി മലയാളത്തിൽ ഉൾപ്പടെ പല ഭാഷകളിൽ താരം പ്രത്യേക്ഷപ്പെട്ടു. ഭാരതി പ്രൊഡക്ഷന്‍സില്‍ 10 വര്‍ഷത്തോളമാണ് ഭാവ്‌നി ഡാന്‍സറായി പ്രവര്‍ത്തിച്ചിരുന്നു. മികച്ച സഹതാരത്തിനുളള തിയേറ്റര്‍ അവാര്‍ഡും താരത്തിന് ലഭിച്ചു. 2001 മുതല്‍ വിവിധ ഭാഷകളിലായി അഭിനയിച്ച താരം 2019 ലാണ് അവസാനമായി അഭിനയിച്ചത്. സ്പേസ് മോംമ്സ് എന്ന സിനിമ ആയിരുന്നു അത്.
സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം ഇപ്പോൾ സ്വന്തമായി ഒരു ഡാൻസ് കൊറിയോഗ്രാഫി ചെയ്യുന്ന ആർട്ടിസ്റ്റിക് എന്ന ഒരു സ്ഥപനം തുടങ്ങിയിരിക്കുകയാണ്, കൂടാതെ യോഗ ചെയ്യുന്നതിന്റെ പ്രാധാന്യവും, യോഗയും നൃത്ത ചുവടുകളും ഒരുമിപ്പിച്ച് പുതിയ ഒരു പരീക്ഷണത്തിനും മുതിരുകയാണ് നടി, താരം തന്റെ യോഗ ചിത്രങ്ങളും നൃത്ത വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴും മലയാളികൾക്ക് ഭാവ്ന എന്ന അഭിനേത്രി വീണ തന്നെയാണ്.
Leave a Reply