
അച്ഛനെയും അമ്മയെയും ഓർത്താണ് ഇപ്പോഴും ഈ കാര്യം പരസ്യമാക്കാത്തത് ! വിവാഹ ജീവിതത്തിലെ താളപ്പിഴകൾ എന്നെ കാര്യമായി ബാധിച്ചിരുന്നു !
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗാന ഗന്ധർവ്വൻ യേശുദാസ്. അദ്ദേഹം ഉള്ള ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായി കാണുന്ന മലയാളികളാണ് കൂടുതലും. മകൻ വിജയ് യേശുദാസ് അച്ഛന്റെ പാത പിന്തുടർന്ന് ഇന്ന് പ്രശസ്ത ഗായകനായി മാറിയിരുന്നു. വിജയ് ഇന്ന് സൗത്തിന്ത്യയിൽ വളരെ പ്രശസ്തനായ ഗായകനാണ്. വിജയ് ഒരു ഗായകൻ മാത്രമല്ല അഭിനയ രംഗത്തും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഫ്ളവേഴ്സ് ഒരുകോടിയിൽ പങ്കെടുക്കവരെയാണ് വിജയ് തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ആദ്യമായി തുറന്ന് പറയുന്നത്.
തമിഴ് നടൻ ധനുഷുമായി വളരെ അടുത്ത സൗഹൃദമാണ് വിജയ്ക്ക് ഉള്ളത്. ആ സൗഹൃദത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിജയ് യേശുദാസ് ഭാര്യ ദര്‍ശനയെക്കുറിച്ച് സൂചിപ്പിച്ചത്. ധനുഷും വിജയ്യും ക്ലാസ്മേറ്റ്സായിരുന്നോ എന്ന ശ്രീകണ്ഠന് നായരുടെ ചോദ്യത്തിനായിരുന്നു വിവാഹജീവിതത്തെക്കുറിച്ച് വിജയ് യേശുദാസ് മനസ്സു തുറന്നത്. എന്റെയും ധനുഷിന്റെയും ഭാര്യമാര്‍ തമ്മിലുള്ള സൗഹൃദമാണ് ഞങ്ങളെ അടുപ്പിച്ചതെന്ന് വിജയ് പറയുന്നു. ‘ഇപ്പോള്‍ ആ ബന്ധമൊക്കെ ഏതു വഴിയ്ക്കായി എന്ന് എല്ലാവര്ക്കും അറിയാം.’ വിജയ് പറയുന്നു.
ഒരു പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. ഇപ്പോൾ പരാജയത്തിൽ എത്തി നിൽക്കുകയാണ് ആ ജീവിതം. എന്റെ വിവാഹ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചിട്ടുണ്ട്. അത് എന്റെ വ്യക്തി ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പക്ഷെ, അതെല്ലാം അതിന്റെ രീതിയില്‍ അങ്ങനെ മുന്നോട്ടു പോവുകയാണ്. മക്കളുടെ കാര്യത്തില്‍ അച്ഛന്, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക. മക്കളും ഈ കാര്യത്തില്‍ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു.

പക്ഷെ ഞങ്ങളുടെ ഈ വേര്‍പിരിയലിൽ എന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഒരു പിന്തുണയും ലഭിക്കുന്നില്ല. അവർ അതിനെ വളരെ സെൻസിറ്റീവായിട്ടാണ് കാണുന്നത്. അത് അവരുടെ വിഷമം കൊണ്ടാണ്. അതുകൊണ്ടൊക്കെതന്നെയാണ് ഈ കാര്യം ഇപ്പോഴും ഇങ്ങനെ വളരെ ഹിഡണായി മുന്നോട്ടു പോവുന്നത്. പക്ഷെ, ഇത്തരം തീരുമാനങ്ങള്‍ എന്നിലെ കലാകാരനെ വളര്‍ത്തിയിട്ടേ ഉള്ളൂ എന്നാണ് അനുഭവം. ചിലപ്പോഴൊക്കെ തളര്‍ന്നിട്ടുണ്ട്, എങ്കിലും അതില്‍നിന്ന് പുനരുജ്ജീവിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു.
വിജയിയും ദർശനയും ഇതിനുമുമ്പും വിവാഹമോചിതരായി എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു എങ്കിലും ഇതുവരെ അതിനോട് വിജയ് പ്രതികരിച്ചിരുന്നില്ല. ഇതാദ്യമായാണ് വിജയ് തന്റെ വിവാഹജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുന്നത്. 2002-ല്‍ ഒരു പ്രണയദിനത്തില്‍ ഷാര്‍ജയില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയ്യും ദര്‍ശനയും കണ്ടുമുട്ടിയത്. അച്ഛന് യേശുദാസിന്റെ കുടുംബസുഹൃത്തുക്കളായിരുന്നു ദര്‍ശനയുടെ അമ്മയും അച്ഛനുമെല്ലാം. അങ്ങനെ ആ പരിചയം പിന്നീട് പ്രണയമായി മാറുകയും. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും വിവാഹിതരാകുകയും ആയിരുന്നു. ഇവരുടെ മകൾ അമേയയും കുടുംബത്തിലെ പുതിയ കുട്ടി പാട്ടുകാരിയായി കഴിവ് തെളിയിച്ചിരുന്നു.
Leave a Reply