‘എന്റെ ഭാഗത്താണ് തെറ്റുകള്‍’, മക്കൾ വലുതായി, അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കണം ! വിവാഹബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച്‌ വിജയ് യേശുദാസ് !

മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ യേശുദാസിന്റെ മകൻ വിജയ് യേശുദാസ്, അച്ഛനെ പോലെ തന്നെ സംഗീത ലോകത്ത് ഇതിനോടകം തന്നെ തന്റേതായൊരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. കരിയറിൽ നേട്ടങ്ങൾ ഉണ്ടായെങ്കിലും വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്ത ആളുകൂടിയാണ് വിജയ് യേശുദാസ്. ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തിനെ കുറിച്ചും വേർപിരിയലിനെ കുറിച്ചും വിജയ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ ഭാഗത്താണ് തെറ്റുകള്‍ സംഭവിച്ചതെന്നും , എന്നാല്‍ മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാൻ കുറച്ച്‌ സമയം ആവശ്യമാണെന്നും വിജയ് പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയിയുടെ വാക്കുകൾ ഇങ്ങനെ, മക്കൾ ഞങ്ങളുടെ എല്ലാ തീരുമാനങ്ങളെയും പിന്തുണക്കുന്നുണ്ട്, അവർക്ക് ഇപ്പോൾ അതിനുള്ള പ്രായമായി, മകൾക്ക് പതിനഞ്ച് വയസും, മകന് ഒൻപത് വയസുമാണ് പ്രായം. മകളാണ് കൂടുതലും എല്ലാം മനസിലാക്കുന്നയാൾ, അവള്‍ക്ക് പക്വതയുണ്ട്, മകൻ എല്ലാം മനസിലായി വരുന്നതേയുള്ളു. അവൻ ചെറിയ രീതിയില്‍ ഓരോന്ന് ചോദിച്ചു തുടങ്ങിയിരിക്കുന്നു. അവന് സാഹചര്യം മനസ്സിലായി വരുന്നതേയുള്ളു. എന്റെ ഭാഗത്താണ് തെറ്റുകള്‍ സംഭവിച്ചത്. അതുകൊണ്ടാണ് ഇങ്ങനെയെന്ന് അവനോടു പറയുന്നതും എളുപ്പമല്ല.

ഞങ്ങൾ വേർപിരിഞ്ഞു എങ്കിലും, ഇപ്പോഴും എന്റെയും ദർശനയുടെയും ഭാഗത്തു നിന്നു നോക്കുമ്പോൾ മികച്ച സാഹചര്യത്തിലൂടെ തന്നെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. പക്ഷേ, മാതാപിതാക്കള്‍ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാകില്ല. അതിന് കുറച്ചു സമയം ആവശ്യമാണ്. അവരെ സംബന്ധിച്ച് ഇത് വളരെ വേദനാജനകമായ ഒന്നാണ്.

അതേസമയം നമ്മൾ ഇത്രയും ലൈംലൈറ്റില്‍ നിൽക്കുമ്പോൾ ഇക്കാര്യങ്ങള്‍ മൂടിവയ്‌ക്കാൻ പറ്റില്ല. ഇക്കാര്യം പറഞ്ഞ് മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നതാണ് എന്റെ തീരുമാനം. റിലേഷൻഷിപ്പില്‍ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നത്. ജീവിതത്തില്‍ എനിക്ക് മക്കളെ ഉപദേശിക്കാൻ താത്പര്യമില്ലെന്നും , വിജയ് യേശുദാസ് പറഞ്ഞു. 2007ലാണ് വിജയ് യേശുദാസും ദർശനയും വിവാഹിതരായത്. 5 വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *