
‘മക്കളുടെ കാര്യത്തിൽ ഒരു വിട്ടുവീഴചയും ഇല്ല’ ! വേർപിരിയലിന് ശേഷം മുൻ ഭാര്യമാർക്ക് ഒപ്പം ധനുഷും വിജയ് യേശുദാസും ! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു !
ഇന്ന് നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ വിവാഹ മോചനങ്ങൾ ഒരു സർവസാധാരണ വിഷയമായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ചും ഇന്ന് നിരവധി പേർ ആരാധിക്കുന്ന സിനിമ താരങ്ങൾക്ക് ഇടയിൽ ഇത്തരമൊരു പ്രവണത സാധാരണയായി മാറിക്കഴിഞ്ഞു. അടുത്തിടെ നിരവധി വിവാഹ മോചന വാർത്തകൾ ശ്രദ്ധ നേടിയിരുന്നു. അതിൽ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു നടൻ ധനുഷും ഗായകൻ വിജയ് യേശുദാസും വിവാഹ മോചിതർ ആയി എന്നത്.
ഈ വാർത്ത അവർ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ കൂടി ആരാധകരെ അറിയിച്ചത്, ഇരുവർക്കും രണ്ടു മക്കൾ വീതമുണ്ട്. വിജയ് വളരെ കാലമായി ഭാര്യയുമായി അകന്ന് കഴിയുക ആയിരുന്നു എങ്കിലും അടുത്തിടെയാണ് അദ്ദേഹം ഈ കാര്യം തുറന്ന് പറഞ്ഞത്. വിജയ്യുടെ ആ വാക്കുകൾ ഇങ്ങനെ, എന്റെ വിവാഹ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചിട്ടുണ്ട്. അത് എന്റെ വ്യക്തി ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പക്ഷെ, അതെല്ലാം അതിന്റെ രീതിയില്‍ അങ്ങനെ മുന്നോട്ടു പോവുകയാണ്. മക്കളുടെ കാര്യത്തില്‍ അച്ഛന്, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക. മക്കളും ഈ കാര്യത്തില്‍ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു.
പക്ഷെ എന്റെ കുടുംബത്തിന്റെ ഭാഗത്തുനിന്നും തനിക്ക് ഈ കാര്യത്തിൽ വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല എന്നും, അവർ അതിനെ വളരെ സെൻസിറ്റീവായിട്ടാണ് കാണുന്നത്. അത് അവരുടെ വിഷമം കൊണ്ടാണ്. അതുകൊണ്ടൊക്കെതന്നെയാണ് ഈ കാര്യം ഇപ്പോഴും ഇങ്ങനെ വളരെ രഹസ്യമായി തുടരുന്നത് എന്നുമാണ് വിജയ് പറഞ്ഞത്. ശേഷം ഏവരെയും ഞെട്ടിച്ച മറ്റൊരു വേർപിരിയാൻ ആയിരുന്നു ധനുഷും ഐഷ്വര്യ രജനികാന്തിന്റെയും. ഒരു ദിവസം സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടുകൊണ്ടാണ് വേർപിരിയാൻ പുറംലോകത്തെ അറിയിച്ചത്.

പതി,നെട്ട് വര്‍ഷങ്ങള്‍ ഞങ്ങള്‍ സുഹൃ,ത്തുക്കളായും ദമ്പതി,കളായും മാതാപിതാക്കളായും പരസ്പരം വഴികാട്ടികളായും കഴിഞ്ഞു.. ഞങ്ങളുടെ ഉയര്‍ച്ചയുടെയും പരസ്പരം മനസ്സിലാക്കുന്നതിന്റെയും പൊരുത്തപ്പെടലിന്റെയും യാത്രയായിരുന്നു അത്. പക്ഷെ ഇന്ന് അത് വേര്‍പിരിയലില്‍ എത്തി നില്‍ക്കുകയാണ് ഞങ്ങള്‍. ഞാനും ഐശ്വര്യയും ദാമ്പത്യ ജീവിതം അവസാനിപ്പിയ്ക്കാനും വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസ്സിലാക്കാനുള്ള സമയമെടുക്കാനും തീരുമാനിച്ചു എന്നാണ് ഇവർ ഇരുവരും കുറിച്ചിരുന്നത്.
അതുമാത്രമല്ല ധനുഷും വിജയ്യും അവരുടെ കുടുംബങ്ങളും തമ്മിൽ വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഇപ്പോഴിതാ പറഞ്ഞത് പോലെ തന്നെ മക്കൾക്ക് വേണ്ടി ഇരു കുടുംബങ്ങളും ഒരുമിച്ച് ചേർന്ന സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ധനുഷിന്റേയും വിജയിയുടേയും മക്കളേയും ഫോട്ടോയിൽ കാണാം. ധനുഷിന്റെ മൂത്ത മകൻ സ്പോർട്സ് ക്യാപ്റ്റൻ എന്ന ബാഡ്ജ് ധരിച്ച് നിൽക്കുന്നതും ചിത്രത്തിൽ കാണാം. യാത്ര, ലിംഗ എന്നിങ്ങനെയാണ് മക്കൾക്ക് ധനുഷ് പേര് നൽകിയിരിക്കുന്നത്. അമേയ, അവ്യാൻ എന്നിങ്ങനെ രണ്ട് മക്കളാണ് വിജയി യേശുദാസിനുള്ളത്.
Leave a Reply