പ്രതിഫലത്തിന്റെ കാര്യത്തിലും വിജയ് സൂര്യയേക്കാൾ ഒരുപടി മുന്നിലാണ് ! അപ്പച്ചൻ പറയുന്നു

തമിഴകത്തിന്റെ തൈലവരാണ് ഇളയ ദളപതി വിജയ്. ലോകം മെങ്ങും ആരാധകർ, കൈനിറയെ ചിത്രങ്ങൾ, എന്തും ചെയ്യാൻ തയ്യാറായ ഫാൻസ് ഗ്രുപ്പുകൾ എന്നുവേണ്ട വിജയ് എന്ന ഒരൊറ്റ വാക്കിൽ പോലും ആവേശം കണ്ടെത്തുന്ന ആരധകർ, അതുപോലെ തന്നെയാണ് നടിപ്പിൻ നായകൻ സൂര്യ. അദ്ദേഹത്തിനും നിരവധി ആരാധകർ ലോകമെങ്ങും ഉണ്ട്. അദ്ദേഹത്തിന്റെ അടുത്തിടെ ഇറങ്ങിയ  സൂറായ് പോട്രേ എന്ന ചിത്രം മികച്ച വിജയമായിരുന്നു. ഇപ്പോൾ ഇവരെ കുറിച്ച് ഇവരുടെ പഴയ  പ്രതിഫലത്തെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് നമ്മൾ മലയാളികളുടെ സ്വന്തം നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ..

ഫാസിൽ സാറിന്റെ മിക്ക ചിത്രങ്ങളും നിർമിച്ചിരുന്നത് അപ്പച്ചൻ ആയിരുന്നു. വെറും 11 ചിത്രങ്ങൾ മാത്രമാണ് അപ്പച്ചൻ നിർമിച്ചിരുന്നത് യെങ്കിലും അതെല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു. ഇന്നും ആ ചിത്രങ്ങൾ എല്ലാം മിനി സ്ക്രീനിലും സൂപ്പർ ഹിറ്റുകളാണ്. പൂവിന് പുതിയ പൂത്തെന്നാൽ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, റാംജി റൗ സ്പീക്കിങ്, എന്റെ സൂര്യ പുത്രിക്ക്, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, മണിചിത്ര താഴ്, അനിയത്തിപ്രാവ്, ഫ്രണ്ട്സ്, വേഷം കൂടാതെ തമിഴ് ചിത്രമായ അഴകിയ തമിഴ് മകൻ ഇത്രയും ചിത്രങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്..

തമിഴിൽ ഫ്രെണ്ട്സ് എടുത്തതും അപ്പച്ചൻ ആയിരുന്നു, എന്നാൽ  അനിയത്തിപ്രാവ് തമിഴില്‍ റീമേക്ക് ചെയ‌്തപ്പോള്‍ സംവിധയകന്‍ ഫാസില്‍ ആയിരുന്നെങ്കിലും നിര്‍മ്മാണം അപ്പച്ചൻ ആയിരുന്നില്ല, എന്നിരുന്നാലും ആ ലൊക്കേഷനിൽ താൻ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു, ശാലിനിയുടെ നായകനായി അന്ന് എത്തിയത് വിജയ് ആയിരുന്നു. അന്ന് 17 ലക്ഷമായിരുന്നത്രേ വിജയ്‌യുടെപ്രതിഫലം. പിന്നീട് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം താൻ ഫ്രണ്ട്സ് തമിഴിൽ  ഒരുക്കിയപ്പോള്‍ വിജയ്‌യുടെ പ്രതിഫലം മൂന്നുകോടിയായി കുതിച്ചുയര്‍ന്നു എന്നും അദ്ദേഹം പറയുന്നു…

എന്നാൽ അന്ന് വിജയിക്ക് തന്നോടുണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിൽ അതിൽ ഒരു കോടി കുറച്ച് രണ്ടുകോടിയാക്കി തന്നെന്നും  അപ്പച്ചൻ പറയുന്നു. അതെ ചിത്രത്തിൽ അന്ന് വിജയ്‌ക്കൊപ്പം മുകേഷിന്റെ വേഷം അഭിനിച്ചിരുന്നത് തമിഴ് നടൻ സൂര്യ ആയിരുന്നു, എന്നാൽ ആ ചിത്രത്തിന് അദ്ദേഹത്തിനു ലഭിച്ചത് വെറും അഞ്ച് ലക്ഷം രൂപയാണെന്നും അപ്പച്ചൻ പറയുന്നു, അതിനു കാരണം സൂര്യ ഇന്നത്തെപോലെ അന്ന് ഇത്രയും വിലപിടിപ്പുള്ള താരമായിരുന്നില്ല അന്ന് സൂര്യയേക്കാൾ താര പദവി വിജയ്ക് തന്നെയായിരുന്നു അതാണ് പ്രതിഭലം സൂര്യക്ക് കുറഞ്ഞതെന്നും അദ്ദേഹം പറയുന്നു…

ഈ പ്രതിഫലം വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണ് അപ്പച്ചൻ പറയുന്നത് അങ്ങനെയെങ്കിൽ ഇന്ന് വിജയുടെ പ്രതിഫലം എത്ര ആയിരിക്കും എന്നും ഊഹിക്കാൻ സാധിക്കുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു, തമിഴിനെ അപേക്ഷിച്ച് മലയാളത്തിന് അന്നും ഇന്നും പ്രതിഫലം കുറവാണെന്നും, അതിന്  ഇപ്പോഴും വലിയ മാറ്റമൊന്നും ഇല്ലന്നും അദ്ദേഹം പറയുന്നു..  അതുമാത്രവുമല്ല അന്ന് സൂര്യ സിനിമയിൽ അഭിനയിക്കുന്നത്  അദ്ദേഹത്ന്റെ അച്ഛൻ ശിവകുമാറിന് അല്‍പം പോലും താല്‍പര്യമില്ലായിരുന്നെന്നും അപ്പച്ചന്‍ ഓര്‍ക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *