
വിവാഹ ജീവിതം വിധിച്ചിട്ടില്ലന്നു തോന്നുന്നു ! മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് അത് അവസാനിപ്പിക്കുന്നതാണ് എന്ന് തോന്നി ! വൈക്കം വിജയലക്ഷ്മി പറയുന്നു !
മലയാളികൾക്ക് അഭിമാനമായി മാറികൊണ്ടിരിക്കുന്ന കലാകാരിയാണ് വൈക്കം വിജയലക്ഷ്മി. കാഴ്ച്ചയുടെ സഹായം ഇല്ലായിരുന്നിട്ട് പോലും സംഗീതത്തിൽ വിസ്മയം തീർത്ത മലയാളത്തിന്റെ അഭിമാന താരമാണ് വൈക്കം വിജയലക്ഷ്മി. ഗാനാലാപനത്തിലും സംഗീതോപകരണങ്ങൾ വായിക്കുന്നതിലും അസാധാരണമായ കഴിവുള്ള വിജയലക്ഷ്മി എന്ന വിജി നേടിയെടുത്ത പുരസ്കാരങ്ങൾക്ക് കണക്കില്ല. ഇന്ന് സൗത്തിന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു പ്രശസ്ത പിന്നണി ഗായികകൂടിയായ വിജിക്ക് ജന്മമനാ കണ്ണിന് കാഴ്ച ഇല്ലായിരുന്നു. പക്ഷെ വിജിയുടെ കാഴ്ച ഇല്ലാത്ത രണ്ടു കണ്ണുകൾക്ക് പകരമായി അച്ഛനും അമ്മയും അവൾക്കൊപ്പം എന്നും കാഴ്ചയായി നിലനിന്നു.
ആദ്യ വിവാഹ ആലോചന നിശ്ചയം വരെ എത്തുകയും അത് മുടങ്ങി പോകുകയുമായിരുന്നു പിന്നീട് മിമിക്രി ആർട്ടിസ്റ്റ് അനൂപ് ആണ് വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്. വളരെ സന്തുഷ്ടമായി ഇവരുടെ കുടുംബ ജീവിതം മുന്നോട്ട് പോകുകയായിരുന്നു. പക്ഷെ കുറച്ചു നാളുകളായി വിജിയുടെ ഒപ്പം ഭർത്താവ് അനൂപിനെ കാണുന്നില്ലായിരുന്നു, കൂടാതെ പലതരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു യെങ്കിലും വിജി ഇതുവരെ ഇതിനെ കുറിച്ച് ഒന്നും തുറന്ന് പറഞ്ഞിരുന്നില്ല. ഇപ്പോൾ വിജയലക്ഷ്മി തന്റെ വിവാഹ ജീവിതം തകർന്നു പോയി എന്ന് തുറന്ന് പറയുകയാണ് വിജിയുടെ വാക്കുകൾ..

വിവാഹ ജീവിതം വിധിച്ചിട്ടില്ലന്ന് തോന്നുന്നു, ഞാന്‍ തന്നെയാണ് വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ചത്. ഈ ബന്ധം ശരിയാവില്ലെന്ന് മനസിലായിരുന്നു. പല തരത്തിലുള്ള ഭീഷണികളും ഒപ്പം ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട്, കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല, സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു. ഞങ്ങള്‍ രണ്ടുപേരും തന്നെയാണ് പിരിയാനല്ല തീരുമാനം എടുത്തത്. ആരും പ്രേരിപ്പിച്ചതല്ല, അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ, ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ തന്നെ തീരുമാനിച്ചതായതിനാല്‍ എനിക്ക് ഇപ്പോൾ സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ മറക്കുന്നത്.
കൂടാതെ അടുത്തിടെ മറ്റൊരു സന്തോഷ വാർത്ത കൂടി വിജി പങ്കുവെച്ചിരുന്നു. കണ്ണിന് കാഴ്ച ലഭിക്കാൻ സാധ്യതയുണ്ട്. അമേരിക്കയിൽ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്. ഞരമ്പിന്റേയും ബ്രയിനിന്റേയും കുഴപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോള്‍ അതെല്ലാം ശരിയായി. ഇനി കാഴ്ചക്ക് പ്രധാന പ്രശ്നം റെറ്റിനയുടെ തകരാറാണ്. അതിപ്പോള്‍ നമുക്ക് മാറ്റിവെക്കാം, ഇസ്രയേലില്‍ അത് കണ്ടുപിടിച്ചിട്ടുണ്ട്. ആര്ടിഫിഷ്യലായിട്ടുള്ള റെറ്റിന.അടുത്ത വർഷം അമേരിക്കയിൽ പോകണം, അവിടെ വെച്ചാണ് അത് ചെയ്യാൻ ഉദ്ദേശിക്കുന്നത്. എല്ലാം ഈശ്വരന്റെ കൈകളിലാണ് എന്നും വിജിയുടെ അച്ഛൻ പറഞ്ഞിരുന്നു. സിനിമ പിന്നണി ഗാന രംഗത്ത് വളരെ തിരക്കുള്ള ഒരു ഗായികയായി വിജി ഇപ്പോൾ മാറി കഴിഞ്ഞു, മലയാളത്തിലുപരി തമിഴിലും വളരെ സജീവമാണ്.
Leave a Reply