അമേരിക്കയിൽ പോയി ചികിത്സ ചെയ്തത് ഫലം കണ്ടു ! ജീവിതത്തിലേക്ക് ആ പുതിയ പ്രകാശം എത്തുന്നു ! സന്തോഷ വാർത്ത പങ്കുവെച്ച വിജയലക്ഷ്മിക്ക് ആശംസകളുമായി ആരാധകർ !
കാഴ്ച്ചയുടെ സഹായം ഇല്ലായിരുന്നിട്ട് പോലും സംഗീതത്തിൽ വിസ്മയം തീർത്ത മലയാളത്തിന്റെ അഭിമാന താരമാണ് വൈക്കം വിജയലക്ഷ്മി. ഗാനാലാപനത്തിലും സംഗീതോപകരണങ്ങൾ വായിക്കുന്നതിലും അസാധാരണമായ കഴിവുള്ള വിജയലക്ഷ്മി എന്ന വിജി നേടിയെടുത്ത പുരസ്‌കാരങ്ങൾക്ക് കണക്കില്ല. ഇന്ന് സൗത്തിന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു പ്രശസ്ത പിന്നണി ഗായികകൂടിയായ വിജിക്ക് ജന്മമനാ കണ്ണിന് കാഴ്ച ഇല്ലായിരുന്നു. പക്ഷെ വിജിയുടെ കാഴ്ച ഇല്ലാത്ത രണ്ടു കണ്ണുകൾക്ക് പകരമായി അച്ഛനും അമ്മയും അവൾക്കൊപ്പം എന്നും കാഴ്ചയായി നിലനിന്നു.
എംജി ശ്രീകുമാർ അവതാരകനായി യെത്തുന്ന പരിപാടിയില്ല് പങ്കെടുത്തുകൊണ്ട് തന്റെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. കാഴ്ച ശക്തിക്കായി എന്തൊക്കെയോ ട്രീറ്റ്‌മെന്റ് എടുത്തിരുന്നു എന്ന് കേട്ടിരുന്നു അത് എന്തായി എന്ന ചോദ്യത്തിന് വിജിയുടെ അച്ഛനാണ് സംസാരിച്ചത്, അമേരിക്കയിൽ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്. ഞരമ്പിന്റേയും ബ്രയിനിന്റേയും കുഴപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോള്‍ അതെല്ലാം ശരിയായി. ഇനി കാഴ്ചക്ക് പ്രധാന പ്രശ്‌നം റെറ്റിനയുടെ തകരാറാണ്. അതിപ്പോള്‍ നമുക്ക് മാറ്റിവെക്കാം, ഇസ്രയേലില്‍ അത് കണ്ടുപിടിച്ചിട്ടുണ്ട്. ആര്‍ടിഫിഷ്യലായിട്ടുള്ള റെറ്റിന.
അടുത്ത വർഷം അമേരിക്കയിൽ പോകണം, അവിടെ വെച്ചാണ് അത് ചെയ്യാൻ ഉദ്ദേശിക്കുന്നത്. എല്ലാം ഈശ്വരന്റെ കൈകളിലാണ് എന്ന് ആ അച്ഛൻ പറയുമ്പോൾ എംജി ശ്രീകുമാർ പറഞ്ഞത് ഇങ്ങനെ ആയിരുന്നു വിജി തീര്‍ച്ചയായും ഈ ലോകത്തെ കാണണം എന്നായിരുന്നു അപ്പോൾ ആ അച്ഛൻ പറഞ്ഞു എവിടെയോ ഒരു പ്രതീക്ഷ വന്നിട്ടുണ്ട് എന്നായിരുന്നു, അപ്പോൾ അദ്ദേഹം പറഞ്ഞു പ്രതീക്ഷ അല്ല അത് സംഭവിക്കും. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് മുന്നോട്ട് പോവുകയാണ്. വെളിച്ചമൊക്കെ ഇപ്പോള്‍ കാണാനാവുന്നുണ്ടെന്ന് ഇരുവരും പറയുന്നു. കാഴ്ച ശക്തി കിട്ടുമ്പോള്‍ ആരെയാണ് ആദ്യം കാണാനാഗ്രഹിക്കുന്നതെന്ന ചോദിച്ചപ്പോള്‍ അച്ഛനേയും അമ്മയേയും ഭഗവാനെയും പിന്നെ ഗുരുക്കന്‍മാരെയും എന്നായിരുന്നു വിജയലക്ഷ്മിയുടെ മറുപടി.
അതുപോലെ തന്നെ ഇതിനുമുമ്പ് വിജി പറഞ്ഞിരുന്നു ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് വിജി ഇന്ന് ഈ നിലയിൽ എത്തിയത്. സ്വകാര്യ ജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടികളിൽ തെല്ലൊന്നു പകച്ചുപോയെങ്കിലും വീണ്ടും ജീവിതത്തിന്റെ താളം വീണ്ടെടുത്ത് മുന്നേറുകയാണ് ഇപ്പോൾ, കൂടാതെ സംഗീത രംഗത്ത് ഇപ്പോൾ കൂടുതൽ തിരക്കേറുകയാണ്, ‘ജയ് ഭീം’ ഉൾപ്പടെ ഒരുപിടി തമിഴ്, മലയാളം സിനിമകളിലെ ഗാനങ്ങളാണ് അടുത്തതായി റിലീസിനായി ഒരുങ്ങുന്നത്. കൊവിഡ് കാലം വെറുതെ ഇരുന്നില്ല, കീർത്തനങ്ങൾ പഠിക്കാനും അത് പരിശീലിക്കാനും വേണ്ടിയാണ് ഉപയോഗിച്ചത്. കൂടാതെ ഓൺലൈൻ പരിപാടികളും ഉണ്ടായിരുന്നു ഒപ്പം പാചക പരീക്ഷണങ്ങളും നടത്തി. ആപ്പിൾ, ചക്ക, കുടംപുളി, സബർജല്ലി തുടങ്ങി പലതരത്തിലുള്ള അച്ചാറുകൾ ഉണ്ടാക്കാൻ പഠിച്ചു എന്നും വിജി പറയുന്നു. മിമിക്രി ആർട്ടിസ്റ്റ് അനൂപ് ആണ് വിജയലക്ഷ്മിയുടെ ഭർത്താവ്.
Leave a Reply